ECONOMY

80 കോടി പേര്ക്ക് അഞ്ചുമാസത്തേക്ക് സൗജന്യ ഭക്ഷ്യധാന്യം: പ്രധാനമന്ത്രി

Newage News

30 Jun 2020

ന്യൂഡല്ഹി: രാജ്യത്തെ പാവപ്പെട്ട 80 കോടി പേര്ക്ക് വരുന്ന അഞ്ചു മാസത്തേയ്ക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങള് നല്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി ഗരീബ് കല്യാണ് അന്ന യോജന നവംബര് അവസാനം വരെ ദീര്ഘിപ്പിക്കാന് തീരുമാനിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കി. രണ്ടാം ഘട്ട ലോക്ഡൗണ് ഇളവുകള് പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

വരുന്ന മാസങ്ങള് ഉത്സവങ്ങളുടെ കാലമാണ്. മാസം അഞ്ച് കിലോ അരി, ഒരു കിലോ പരിപ്പ് എന്നിവ സൗജന്യമായി ലഭിക്കുന്ന പദ്ധതി ദീപാവലി, ഛാത് പൂജ തുടങ്ങിയ ഉത്സവങ്ങള്ക്കു ശേഷം നവംബര് വരെ ദീര്ഘിപ്പിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.കോവിഡ് 19 മഹാമാരിയുടെ കാര്യത്തില് ലോകത്തെ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള് ഇന്ത്യ ഇപ്പോഴും സ്ഥിരതയുള്ള അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക്ഡൗണ് പ്രഖ്യാപിച്ചതിലൂടെ ലക്ഷങ്ങളുടെ ജീവന് രക്ഷിക്കാന് സാധിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോള് രാജ്യം അണ്ലോക്ക്-2ലേക്ക് കടന്നിരിക്കുന്നു. പനിയുടെയും ചുമയുടെയും ജലദോഷത്തിന്റെയും സമയമാണിത്. അതുകൊണ്ട് എല്ലാവരും ജാഗ്രത പാലിക്കണം. ലോക്ഡൗണ് പ്രഖ്യാപിച്ചത് ഉചിതമായ സമയത്താണ്. അണ്ലോക്ക് ആരംഭിച്ചപ്പോള് പലയിടത്തും ജാഗ്രതക്കുറവ് ഉണ്ടായി. ചട്ടങ്ങള് പാലിക്കാന് എല്ലാവരും തയ്യാറാകണം. ജനങ്ങള് ജാഗ്രതക്കുറവ് കാട്ടരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഒരു രാജ്യം ഒരു റേഷന് കാര്ഡ് എന്ന ലക്ഷ്യത്തിലേയ്ക്ക് രാജ്യം നടന്നടുക്കുന്നു. എത്രയും പെട്ടെന്ന് അതിലേക്ക് രാജ്യം എത്തിച്ചേരുമെന്നും പ്രധാനമന്ത്ര വ്യക്തമാക്കി.

ലോക്ഡൗണ് കാലത്ത് പാവപ്പെട്ട കുടുംബങ്ങള് പട്ടിണി കിടക്കാതിരിക്കുന്നതിനുള്ള നടപടികള് സ്വീകരിക്കുന്നതിന് സര്ക്കാര് പ്രഥമ പരിഗണനയാണ് നല്കിയത്. ജന്ധന് യോജന വഴി 31000 കോടി രൂപ നല്കി. 20 കോടി പാവപ്പെട്ട കുടുംബങ്ങള്ക്ക് ഇതുമൂലം പ്രയോജനം ലഭിച്ചു. ഒമ്പത് കോടി കുടുംബങ്ങള്ക്ക് 18000 കോടി രൂപ ബാങ്ക് അക്കൗണ്ടുകള് വഴി നല്കിയതായും പ്രധാനമന്ത്രി പറഞ്ഞു.

Content Highlights: PM Narendra Modi Addresses Nation,Covid 19, Lockdown

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ