TECHNOLOGY

വൺപ്ലസിനെയും റിയൽമീയെയും മറികടന്ന് POCO ഇന്ത്യ

Newage News

21 Jan 2021

  • ഓൺലൈനിൽ വിൽക്കുന്ന മൂന്ന് സ്‍മാർട്ട്ഫോണുകളിൽ രണ്ടെണ്ണം POCO-യുടേത്; കൗണ്ടർപോയിന്‍റ് കണക്കിൽ ഏറ്റവും സ്വീകാര്യത POCO C3, POCO M2 എന്നീ മോഡലുകൾക്ക്

ല്ലാ വില വിഭാഗങ്ങളിലും സാങ്കേതികവിദ്യയെ ടെക് പ്രേമികൾക്കായി ജനാധിപത്യവത്ക്കരിക്കുന്ന POCO, ഇന്ത്യൻ വിപണിയിലെ മൂന്നാമത്തെ വലിയ ഓൺലൈൻ സ്‍മാർട്ട്ഫോൺ കമ്പനി എന്ന സ്ഥാനം കൈവരിച്ചതായി പ്രഖ്യാപിച്ചു. കൌണ്ടർപോയിന്‍റ് ഇന്ത്യ സ്‍മാർട്ട്ഫോൺ പ്രതിമാസ മോഡൽ ട്രാക്കൽ 2020 നവംബർ റിപ്പോർട്ട് പ്രകാരം ഓൺലൈനിൽ വിൽക്കുന്ന ടോപ്പ് 3 ഡിവൈസുകളിൽ രണ്ടെണ്ണം POCO-യുടേതാണ്. POCO M2, POCO C3 എന്നിവയ്ക്കായിരുന്നു ഏറ്റവും അധികം ആവശ്യക്കാർ."2020 ഫെബ്രുവരിയിൽ മാത്രം സ്വതന്ത്രമായി ഓപ്പറേഷനുകൾ ആരംഭിച്ച ഒരു യംഗ് ബ്രാൻഡ് എന്ന നിലയിൽ, ചെറിയ കാലയളവിൽ ഞങ്ങൾ നിരവധി നാഴികക്കല്ലുകൾ സൃഷ്ടിച്ചു. സ്വതന്ത്രമായി ആദ്യ 10 മാസത്തിനുള്ളിൽ, വിപണിയിലെ ഓൺലൈൻ വിൽപ്പനയിൽ മൂന്നാമത്തെ വലിയ സ്‍മാർട്ട്ഫോൺ കമ്പനിയാകാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഫ്ളിപ്പ്ക്കാർട്ടിന്‍റെ ബിഗ് ബില്യൺ ഡേയ്‌സ് വിൽപ്പനയുടെ ആദ്യ ആഴ്ച്ചയിൽ തന്നെ 10 ലക്ഷം യൂണിറ്റുകൾ വിൽക്കാൻ ഞങ്ങൾക്ക് സാധിച്ചു. "നിങ്ങൾക്ക് വേണ്ടതെല്ലാം, വേണ്ടാത്തതായി ഒന്നുമില്ല" എന്ന POCO-യുടെ ബ്രാൻഡ് തത്വം ജനങ്ങൾ പൂർണ്ണമനസ്സോടെ സ്വീകരിച്ചു എന്നതിനെ അടിവരയിടുന്നതാണ് ഈ നേട്ടങ്ങൾ. വിപണിയിലെ മൂന്നാമത്തെ വലിയ ഓൺലൈൻ സ്‍മാർട്ട്ഫോൺ കമ്പനി എന്ന സ്ഥാനം നേടിയെടുക്കാൻ ഞങ്ങളെ സഹായിച്ചത് ഉപഭോക്താക്കൾ ഞങ്ങളിൽ അർപ്പിച്ച അചഞ്ചലമായ വിശ്വാസമാണ്" - POCO ഇന്ത്യ, കൺട്രി ഡയറക്‌ടർ, അനൂജ് ശർമ്മ പറഞ്ഞു.

"ഞങ്ങളുടെ ഓരോ കാൽവെയ്പ്പും ശരിയായ ദിശയിലായിരുന്നു എന്നതിനുള്ള സാക്ഷ്യം കൂടിയാണ് ഈ നേട്ടങ്ങൾ. ഇന്ത്യയിൽ ഞങ്ങളുടെ വളർച്ച കൂടുന്നതിന് അനുസരിച്ച്, ഉപകരണത്തിന്‍റെ ക്വാളിറ്റിയിൽ വിട്ടുവീഴ്ച്ചകളില്ലാതെ ഉപഭോക്താക്കൾക്ക് കൂടുതൽ മൂല്യം നൽകുന്നതിൽ ഞങ്ങൾ ഫോക്കസ് ചെയ്യും. 2021-ൽ പുതിയ നാഴികക്കല്ലുകൾ സൃഷ്ടിക്കുന്നതിൽ കണ്ണുവച്ച് പ്രവർത്തിക്കുകയാണ് ഞങ്ങളിപ്പോൾ" - അദ്ദേഹം കൂട്ടിച്ചേർത്തു."നിങ്ങൾക്ക് വേണ്ടതെല്ലാം, വേണ്ടാത്തതായി ഒന്നുമില്ല" എന്ന POCO-യുടെ ബ്രാൻഡ് തത്വത്തിൽ ഊന്നി നിന്ന് പ്രവർത്തിച്ചതിനാലാണ്  സ്വതന്ത്രമായി വെറും 10 മാസത്തിനുള്ളിൽ ഇത്ര വലിയ വളർച്ച നേടാൻ POCO ഇന്ത്യയ്ക്ക് സാധിച്ചത്. POCO X3, C3, M2, M2 പ്രോ പോലുള്ള ക്ലിയർ, പവർപാക്ക്‌ഡ് പോർട്ട്ഫോളിയോ ഉള്ള PCOC ഇന്ത്യ പിന്നിലാക്കിയത് റിയൽമീ, വൺപ്ലസ് പോലുള്ള ബ്രാൻഡുകളെയാണ്.

"ഈ വർഷത്തിന്‍റെ തുടക്കത്തോടെ സ്വതന്ത്ര ബ്രാൻഡ് എന്ന നിലയിൽ യാത്ര തുടങ്ങിയ POCO, ഇന്ത്യൻ സ്‌മാർട്ട്ഫോൺ വിപണിയിൽ അനക്കം സൃഷ്ടിച്ചിരിക്കുന്നു. POCO C3, POCO M2 പോലുള്ള അവരുടെ സ്‌മാർട്ട്ഫോൺ മോഡലുകളാണ് ഈ വളർച്ചയുടെ നട്ടെല്ല്. വലിയ ഡിസ്പ്ലേ, 5000 എംഎഎച്ച് ബാറ്ററി, ഗെയ്‌മിംഗ് പ്രോസസറുകൾ തുടങ്ങിയ ഫീച്ചറുകൾ താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കിയതാണ് ഉപഭോക്താക്കൾക്കിടയിൽ POCO-യ്ക്ക് സ്വീകാര്യത ലഭിക്കാൻ ഇടയാക്കിയത്. 2020-ലെ മൂന്നാം പാദത്തിൽ, ഓൺലൈൻ വിഭാഗത്തിലെ ഷിപ്പ്മെന്‍റുകളിൽ POCO-യ്ക്ക് നാലാം സ്ഥാനമുണ്ടായിരുന്നു. 2020 നവംബറോടെ അത് മൂന്നാം സ്ഥാനത്തേക്ക് എത്തി" - കൗണ്ടർപോയിന്‍റ്, റിസർച്ച് അനലിസ്റ്റ്, ശിൽപ്പി ജെയ്ൻ പറഞ്ഞു.

നേട്ടം ആഘോഷിക്കാൻ പരിമിതകാല ഓഫർ

വിജയാഘോഷത്തിന്‍റെ ഭാഗമായും ഉപഭോക്താക്കളോടുള്ള നന്ദി സൂചകമായും POCO ഇന്ത്യ അവരുടെ ബെസ്റ്റ് സെല്ലിംഗ് ഫോണുകൾക്ക് പരിമിത സമയത്തേക്ക് വില കുറച്ചിരിക്കുന്നു. POCO C3-യുടെ 3+32 ജിബി പതിപ്പ് 6999 രൂപയ്ക്കും 4+64 ജിബി പതിപ്പ് 7999 രൂപയ്ക്കും വാങ്ങാൻ പ്രേക്ഷകർക്കാകും.ഗെയ്‌മിംഗ് പവർഹൌസായ POCO X3-യുടെ മൂന്ന് പതിപ്പുകൾക്കും 10,000 രൂപ ഫ്ളാറ്റ് ഡിസ്ക്കൌണ്ട് ലഭിക്കും. ഫോണിന്‍റെ വില 15,999 രൂപയിൽ ആരംഭിക്കുന്നു. ഇതുകൂടാതെ, എല്ലാ സ്‌മാർട്ട്ഫോണുകൾക്കും നോ കോസ്റ്റ് ഇഎംഐ സ്കീമുകളുണ്ട്. ഇത് POCO ഫോണുകൾ വാങ്ങാൻ ആളുകൾക്ക് കൂടുതൽ സൌകര്യമൊരുക്കുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ