TECHNOLOGY

പോക്കോ ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡെയ്‌സിൽ വിറ്റഴിച്ചത് പത്ത് ലക്ഷത്തോളം സ്മാർട്ട്‌ഫോണുകൾ

Newage News

24 Oct 2020


ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്‌സ് സെയിൽ നടക്കുന്നതിനിടെ പോക്കോ വിറ്റഴിച്ചത് പത്ത് ലക്ഷത്തോളം സ്മാർട്ട്‌ഫോണുകൾ. പോക്കോ സി3, പോക്കോ എം2, പോക്കോ എം2 പ്രോ, പോക്കോ എക്സ് 2, പോക്കോ എക്സ് 3 എന്നിവയുൾപ്പെടെയുള്ള ഡിവൈസുകളുടെ ആയിരക്കണക്കിന് യൂണിറ്റുകൾ വിറ്റതായി കമ്പനി അറിയിച്ചു. ഒക്ടോബർ 16നും ഒക്ടോബർ 21നും ഇടയ്ക്കുള്ള വിൽപ്പന കാലയളവിൽ, ആകർഷകമായ ഡിസ്കൗണ്ടുകളും ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിരുന്നു.   2020 ജനുവരിയിലാണ് പോക്കോ ഒരു സ്വതന്ത്ര ബ്രാൻഡായി ഉയർന്നുവന്നത്. പോക്കോ ആരാധകരിൽ നിന്ന് വളരെയധികം സ്നേഹവും സ്വീകാര്യതയും നേടാൻ കഴിയുന്നുണ്ടെന്നും ഉപഭോക്താക്കളുടെ പ്രതികരണത്തിൽ നിന്നും അവർ പോക്കോയെ ഉയർന്ന പെർഫോമൻസ് നൽകുന്ന ഡിവൈസുകളുടെ ബ്രാന്റായി കണക്കാക്കുന്നുവെന്നും പോക്കോ ഇന്ത്യയുടെ കൺട്രി ഡയറക്ടർ അനുജ് ശർമ പറഞ്ഞതായും ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.

പോക്കോയുടെ ഉപഭോക്താക്കളും സ്മാർട്ട്ഫോൺ പ്രേമികളും കാണിച്ച വിശ്വാസമാണ് ഡിവൈസുകൾ ഫ്ലിപ്പ്കാർട്ടിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നവയാക്കാൻ സഹായിച്ചതെന്നും മികച്ച സവിശേഷതകൾ ഉള്ള ഉൽ‌പ്പന്നത്തെ മിതമായ നിരക്കിൽ ലഭ്യമാക്കികൊണ്ട് ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും അനുജ് ശർമ പറഞ്ഞു. എസ്‌ബി‌ഐ കാർഡ് ഉടമകൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ഉൾപ്പെടെയുള്ള ഡിസ്കൗണ്ടുകളിലാണ് പോക്കോ ഫോണുകൾ ലഭ്യമാക്കിയത്. പോക്കോ സി 3, പോക്കോ എം 2, പോക്കോ എം 2 പ്രോ, പോക്കോ എക്സ് 2, പോക്കോ എക്സ് 3 എന്നിവയാണ് ഫ്ലിപ്പ്കാർട്ട് ബിഗ്ബില്ല്യൺ സെയിലിലൂടെ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ഡിവൈസുകൾ. പ്രീപെയ്ഡ് പേയ്‌മെന്റുകളിൽ 500 രൂപ ക്യാഷ്ബാക്ക് ലഭ്യമാക്കിയതിനാൽ പോക്കോ സി3 ധാരാളം ആളുകൾ സ്വന്തമാക്കി. ഇതുവരെ പുറത്തിറങ്ങിയതിൽ കമ്പനിയുടെ ഏറ്റവും വില കുറഞ്ഞ ഡിവൈസാണ് പോക്കോ സി3.

ഇന്ത്യയിൽ രണ്ട് വേരിയന്റുകളിലായി പോക്കോ സി3 ലഭ്യമാണ്. ഡിവൈസിന്റെ 3 ജിബി റാം + 32 ജിബി സ്റ്റോറേജുള്ള എൻട്രി വേരിയന്റിന് 7,499 രൂപയാണ് വില. ഹൈ-എൻഡ് വേരിയന്റിൽ 64 ജിബി സ്റ്റോറേജും 4 ജിബി റാമും ഉണ്ട്. ഈ ഡിവൈസിന് 8,999 രൂപയാണ് വില. ആർട്ടിക് ബ്ലൂ, ലൈം ഗ്രീൻ, മാറ്റ് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ഈ ഡിവൈസ് ലഭ്യമാണ്. ബജറ്റ് സെഗ്മെന്റ് ഡിവൈസ് ആയതിനാൽ പോക്കോ സി3യിലെ സവിശേഷതകൾ മറ്റ് പോക്കോ ഡിവൈസുകളെ അപേക്ഷിച്ച് അത്ര മികച്ചതല്ല. 4 ജിബി വരെ റാമും 64 ജിബി വരെ സ്റ്റോറേജുമായി ജോടിയാക്കിയ ഹെലിയോ ജി 35 എസ്ഒസിയാണ് പോക്കോ സി3യ്ക്ക് കരുത്ത് നൽകുന്നത്. സ്റ്റോറേജ് 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും കമ്പനി നൽകിയിട്ടുണ്ട്. 20: 9 അസ്പാക്ട് റേഷിയോ, വാട്ടർ ഡ്രോപ്പ് സ്റ്റൈൽ നോച്ച് എന്നിവയുള്ള 6.53 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉള്ളത്. 13 മെഗാപിക്സൽ പ്രൈമറി ലെൻസ്, 5 മെഗാപിക്സൽ സെക്കൻഡറി അൾട്രാ-വൈഡ് ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഡിവൈസിന്റെ പിൻഭാഗത്ത്. മുന്നിൽ 5 മെഗാപിക്സൽ സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ