TECHNOLOGY

സംസ്ഥാനത്ത് കേരള പൊലീസിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നു; പരീക്ഷണാടിസ്ഥാനത്തിൽ‌ തലസ്ഥാനത്തു ആദ്യം ക്യാമറയെത്തും, താൽപര്യപത്രം ക്ഷണിച്ചു

20 Sep 2019

ന്യൂഏജ് ന്യൂസ്, തിരുവനന്തപുരം ∙ കുറ്റവാളികളെയും കാണാതായവരെയും ഏതു തിരക്കിനിടയിലും ഞൊടിയിടയിൽ കണ്ടെത്താൻ കേരള പൊലീസിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) നിരീക്ഷണ ക്യാമറകൾ വരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ‌ തലസ്ഥാനത്തു തമ്പാനൂരിലെയും കിഴക്കേക്കോട്ടയിലെയും ബസ് സ്റ്റേഷനുകളിലായിരിക്കും ക്യാമറ സ്ഥാപിക്കുക. ആദ്യ കൺട്രോൾ റൂം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലായിരിക്കും.

ഇതിനായി കെ–ഡിസ്ക് (കേരള ഡവലപ്മെന്റ് ഓഫ് ഇന്നവേഷൻ ആൻഡ് സ്ട്രാറ്റജിക് കൗൺസിൽ) സ്റ്റാർട്ടപ്പുകളിൽ നിന്നു താൽപര്യപത്രം ക്ഷണിച്ചു. പൊലീസിന്റെ വിവരശേഖരത്തിലുള്ള കുറ്റവാളികളുടെ ചിത്രങ്ങൾ ലോഡ് ചെയ്യുകയും അവരിൽ ആരെങ്കിലും ക്യാമറയ്ക്കു സമീപമെത്തിയാൽ നിമിഷങ്ങൾക്കുള്ളിൽ പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും ചെയ്യുന്നതാണു പദ്ധതി. മുഖത്തിന്റെ പ്രത്യേകതകൾ മനസ്സിലാക്കുന്ന ഫേഷ്യൽ റെകഗ്‌നിഷൻ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. കാണാതായവരുടെ ചിത്രങ്ങളും ഇതിൽ ഉൾപ്പെടുത്തും.

ഒട്ടേറെ മുഖങ്ങൾ ഒരേസമയം തിരിച്ചറിയാൻ കഴിയുന്ന തരത്തിലാണ് സോഫ്റ്റ്‍വെയർ വികസിപ്പിക്കുക. മുഖം വ്യക്തമാകാൻ ഏഴടി ഉയരത്തിലായിരിക്കും ക്യാമറ. പൊലീസ് വിവരശേഖരത്തിലെ ചിത്രവുമായി എത്ര ശതമാനം സാമ്യമുണ്ടെന്ന വിവരമാകും കൺട്രോൾ റൂമിലേക്കു തത്സമയം നൽകുക. ആ സമയത്തെ വിഡിയോ ക്ലിപ്പും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണിലേക്ക് അയയ്ക്കും.

ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട സംഘർഷങ്ങളിൽ ഉൾപ്പെട്ട ‘പ്രശ്നക്കാർ’ സന്നിധാനത്ത് വീണ്ടുമെത്തുന്നത് കണ്ടെത്താൻ ഏതാനും ഫെയ്സ് ഡിറ്റക്‌ഷൻ ക്യാമറകൾ പൊലീസ് സ്ഥാപിച്ചിരുന്നു. ഇരുനൂറോളം പേരെ ഇത്തരത്തിൽ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ ഇതു പൂർണമായി എഐ അധിഷ്ഠിതമായിരുന്നില്ല.

തത്സമയ നിരീക്ഷണത്തിനു പുറമേ സ്റ്റോർ ചെയ്തു വച്ചിരിക്കുന്ന വിഡിയോ ദൃശ്യങ്ങളിലും ഗ്രൂപ്പ് ഫോട്ടോകളിലുമുള്ള വ്യക്തികളെ കണ്ടെത്താനും കഴിയുന്ന തരത്തിലായിരിക്കും പുതിയ സോഫ്റ്റ്‍വെയർ വികസിപ്പിക്കുക. 24 ആണ് താൽപര്യപത്രം സ്വീകരിക്കാനുള്ള അവസാനതീയതി.

റോഡിൽ നിയമലംഘനം നടത്തുന്നവരെ പിടികൂടാൻ മോട്ടർ വാഹനവകുപ്പും എഐ ക്യാമറകൾ സ്ഥാപിക്കാൻ നീക്കം നടത്തുന്നുണ്ട്. കെൽട്രോൺ ആണ് പദ്ധതി നിർദേശം തയാറാക്കിയത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ