LAUNCHPAD

ആസ്പിരിനൊപ്പം പോളിപ്പില്ലും കഴിച്ചാൽ ഹൃദയാഘാതവും പക്ഷാഘാതവും കുറയ്ക്കാമെന്ന് പഠനം

Newage News

23 Nov 2020

ഹൃദയാഘാതം, സ്ട്രോക്ക് മറ്റ് കാർഡിയോവാസ്ക്കുലർ രോഗങ്ങൾ എന്നിവ പോളിപ്പിൽ, ആസ്പിരിൻ ഗുളികകൾ കഴിച്ച് 40 ശതമാനം വരെ കുറയ്ക്കാൻ കഴിയുമെന്ന് പഠനം. മൂന്ന് ബ്ലഡ് പ്രഷർ, ഒരു ലിപിഡ് ലോവറിംഗ് മരുന്നുകൾ ചേർത്ത് ഉണ്ടാക്കുന്നതാണ് പോളിപിൽ.

മുൻപ് ഹൃദയരോഗങ്ങൾ ഉണ്ടായിട്ടില്ലാത്ത എന്നാൽ രോഗഭീഷണിയിലുള്ള ആളുകളെ ഉൾപ്പെടുത്തിയാണ് TIPS-3 പഠനം സംഘടിപ്പിച്ചത്. പോളിപിൽ മാത്രം കഴിച്ചാൽ തന്നെ ഹൃദയാഘാതം, സ്ട്രോക്ക്, റീവാസ്ക്കുലറൈസേഷൻ പ്രൊസീഡ്യറുകൾ (ആൻജിയോപ്ലാസ്റ്റി, ഹൃദയ ശസ്ത്രക്രിയ പോലുള്ളവ), മറ്റ് കാർഡിയോവാസ്ക്കുലർ രോഗങ്ങൾ എന്നിവ 20 ശതമാനം കുറയ്ക്കാൻ കഴിയുമെന്ന് പഠനം കണ്ടെത്തി. പോളിപില്ലും ആസ്പിരിനും കഴിച്ചാൽ ഇതേ രോഗസാധ്യതകൾ 40 ശതമാനം വരെ കുറയ്ക്കാൻ കഴിയും.

ആഗോളതലത്തിൽ തന്നെ ഏറ്റവും ഗുരുതര രോഗമെന്ന നിലയിൽ, ഓരോ വർഷവും കാർഡിയോവാസ്ക്കുലാർ രോഗങ്ങൾ കൊണ്ട് മരിക്കുന്ന ആളുകളുടെ എണ്ണം 18 ദശലക്ഷമാണ്. ഇതിൽ 80 ശതമാനവും വരുമാനം കുറഞ്ഞതോ ഇടത്തരം വരുമാനമുള്ളതോ ആയ രാജ്യങ്ങളിലാണ്. ഓരോ വർഷവും ആഗോള തലത്തിൽ കാർഡിയോവാസ്ക്കുലാർ രോഗങ്ങൾ ബാധിക്കുന്നത് ഏതാണ്ട് 40 ദശലക്ഷം ആളുകളെയാണ്. 

9 രാജ്യങ്ങളിൽ നിന്നുള്ള 89 സെന്ററുകളിലാണ് പഠനം നടത്തിയത്. ഇതിൽ 39 സെന്ററുകൾ ഇന്ത്യയിലായിരുന്നു. ക്യാനഡയിലെ മക്മാസ്റ്റർ യൂണിവേഴ്സിറ്റിയിലെ പോപ്പുലേഷൻ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഹാമിൽട്ടൻ ഹെൽത്ത് സയൻസസ് എന്നിവരാണ് ആഗോളതലത്തിൽ ഇത് കോർഡിനേറ്റ് ചെയ്തത്. ഇന്ത്യയിൽ ഇത് കോർഡിനേറ്റ് ചെയ്തത് ബംഗളൂരുവിലെ സെന്റ് ജോൺസ് മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്റ്യൂട്ടാണ്.

ആഗോളതലത്തിൽ പഠനം പൂർത്തിയാകാൻ ഏതാണ്ട് 8 വർഷങ്ങൾ വേണ്ടി വന്നു. പങ്കെടുത്ത ആളുകൾ ശരാശരി 4.5 വർഷം മരുന്നു കഴിച്ചു. പഠനം ഇപ്പോൾ ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ചു. കോ-പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റേർസ് ഈ പഠനം 2020 അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ സയന്റിഫിക്ക് സെഷനുകളിൽ അവതരിപ്പിക്കുകയും ചെയ്തു.

ഇന്ത്യ, ഫിലിപ്പൈൻസ് പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള 5714 പേരാണ് പഠനത്തിൽ പങ്കെടുത്തത്. പോളിപ്പിൽ മാത്രവും പ്ലാസിബോയും തമ്മിലുള്ള താരതമ്യം, ആസ്പിരിൻ മാത്രവും പ്ലാസിബോയും തമ്മിലുള്ള താരതമ്യം, പോളിപ്പിലും ആസ്പിരിനും ഒന്നിച്ച് ഡബിൾ പ്ലാസിബോയുമായുള്ള താരതമ്യം എന്നിങ്ങനെയാണ് പഠനങ്ങൾ നടത്തിയത്. പഠനത്തിൽ പങ്കെടുത്ത പുരുഷന്മാർ 50 വയസ്സിന് മുകളിൽ പ്രായമുള്ളവരും സ്ത്രീകൾ 55 വയസ്സിന് മുകളിൽ പ്രായമുള്ളവരുമാണ്.

പോളിപില്ലുകളുടെ ഫോർമുലേഷൻ വ്യത്യാസപ്പെട്ടേക്കാം. പഠനത്തിൽ ഉപയോഗിച്ചത് 40 mg simvastatin; 100 mg atenolol; 25mg  hydrochlorothiazide, 10 mg ramipril എന്നിവയാണ്. ഇവ 75 mg ആസ്പിരിനോട് ചേർത്തു കഴിക്കാം.

'അടുത്ത തലമുറ പോളിപില്ലുകൾക്ക് റിസ്ക്ക് ഘടകങ്ങൾ നന്നേ കുറവായിരിക്കും, ഒപ്പം ഹൃദയരോഗങ്ങൾ കുറയ്ക്കുകയും പോളിപിൽ ഫോർമുലേഷനുകൾ മെച്ചപ്പെടുത്തുകയും ചെയ്യും" - യൂസഫ് പറഞ്ഞു. പോളിപ്പിൽ മാത്രം കഴിച്ച 4.4 ശതമാനം പേർക്ക് മാത്രമാണ് ഹൃദയാഘാതം, സ്ട്രോക്ക് ഉണ്ടാകുകയോ റീവാസ്ക്കുലറൈസേഷൻ പ്രാസീഡ്യർ ചെയ്യേണ്ടി വരികയോ അല്ലെങ്കിൽ കാർഡിയോവാസ്ക്കുലർ പ്രശ്നങ്ങൾ കൊണ്ട് മരിക്കുകയോ ചെയ്തിട്ടുള്ളു. അതേസമയ പ്ലസീബോ എടുത്ത 5.5 ശതമാനം പേർക്ക് ഇത്തരം പ്രശ്നങ്ങളുണ്ടായി. ആസ്പിരിൻ എടുത്തവരിൽ ഇത് 4.1 ശതമാനമായിരുന്നു. പ്ലാസിബോ എടുത്തവരിൽ 4.7 ശതമാനവും.

പോളിപ്പില്ലും ആസ്പിരിനും തടസ്സമില്ലാതെ കഴിച്ച ആളുകളിൽ 40 ശതമാനം റിസ്ക്ക് കുറഞ്ഞതായി കാണാൻ കഴിഞ്ഞു. പോളിപ്പില്ലും ആസ്പിരിനും കഴിച്ചവരിൽ 4.1 ശതമാനത്തിനാണ് ഗുരുതരമായ കാർഡിയോവാസ്ക്കുലാർ പ്രശ്നമുണ്ടായത്. ഡബിൾ പ്ലാസിബോ എടുത്തവരിൽ ഇത് 5.8 ശതമാനമായിരുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story