Newage News
08 Apr 2020
മലപ്പുറം: കേരളത്തിലെ മുൻ നിര കിഡ്സ് വെയർ നിർമാതാക്കളായ പോപ്പീസ് ബേബി കെയർ കേരളത്തിലെ മുഴുവൻ സർക്കാർ ആശുപത്രികളിലും നവജാത ശിശുക്കൾക്ക് കുഞ്ഞുടുപ്പെത്തിച്ചു പ്രതിസന്ധി ഘട്ടത്തിൽ മാതൃകയായി. 30,000 സെറ്റ് പുതിയ കുഞ്ഞുടുപ്പുകള്‍ ആണ് പോപ്പീസ് ബേബി കെയര്‍ സൗജന്യമായി നൽകിയത് . ഒപ്പം സംസ്ഥാനത്തൊട്ടാകെയുള്ള ഫാർമസികളിലും സ്വകാര്യ ആശുപത്രികളിലും കുഞ്ഞുടുപ്പുകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളിലാണ് കമ്പനി.
വസ്ത്രങ്ങൾ നിർമ്മിക്കുന്നതിലും വിതരണം ചെയ്യുന്നതിലും സർക്കാരും ആരോഗ്യ മന്ത്രാലയവും പുറപ്പെടുവിച്ച എല്ലാ മാനദണ്ഡങ്ങളും തങ്ങൾ പിന്തുടരുന്നുണ്ടെന്ന് മാനേജ്മെന്റ് വ്യക്തമാക്കി.
ഓര്‍ഗാനിക് കോട്ടണ്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന അണുവിമുക്തമാക്കിയ കുഞ്ഞുടുപ്പുകളാണ് പോപ്പീസ് ബേബി കെയര്‍ വിതരണം ചെയ്യുന്നത്.
സർക്കാർ ആശുപത്രികളിൽ നവജാത ശിശുക്കൾക്ക് ഉടുപ്പുകളുടെ അഭാവമുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇത് പരിഗണിച്ചാണ് അതിവേഗം ഉടുപ്പുകൾ ലഭ്യമാക്കാൻ കമ്പനി നടപടി സ്വീകരിച്ചത്. മുഖ്യമന്ത്രിയെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. വിതരണം പൂർത്തിയായ ഉടൻ പോപ്പീസിന്റെ കരുതലിനെ മുഖ്യമന്ത്രി പ്രശംസിച്ചു.
"ലോക്ക്ഡൗൺ കാലത്ത് നവജാത ശിശുക്കളും, അവരുടെ മാതാപിതാക്കളും നേരിടുന്ന ബുദ്ധിമുട്ടുകൾ ഞങ്ങൾ തിരിച്ചറിയുന്നു. അതുകൊണ്ടാണ് സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ഈ കാലഘട്ടത്തിൽ ജനിച്ചു വീഴുന്ന കുഞ്ഞുങ്ങൾക്ക് സൗജന്യമായി മൂന്ന് ജോഡി ഉടുപ്പുകൾ നൽകാൻ തീരുമാനിച്ചത്. മാത്രമല്ല സ്വകാര്യ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഫാർമസികളിലും, മെഡിക്കൽ ഷോപ്പുകളിലും പോപ്പീസ് കുഞ്ഞുടുപ്പുകൾ ലഭ്യമാക്കും"- കമ്പനി മാനേജിങ് ഡയറക്റ്റർ ഷാജു തോമസ് പറഞ്ഞു.
ഏതു വിഷമഘട്ടതിലും ഉപഭോക്താക്കള്‍ക്ക് ഒപ്പം നില്ക്കുവാന് തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവില്‍ കൊറോണ വൈറസ് വ്യാപനം മൂലം സംസ്ഥാനം മാസ്കുകള്‍ക്ക് ദൗര്‍ലഭ്യം നേരിടുന്നതിനാല്‍ പോപ്പീസ് ഒരു മാനുഫാക്ചറിംഗ് യൂണിറ്റ് മാസ്ക് നിര്‍മ്മാണത്തിന് മാത്രമായി മാറ്റി വച്ചിരുന്നു . മാസ്ക്ക് ക്ഷാമം പരിഹരിക്കാന്‍ ജില്ല ഭരണകൂടത്തിനൊപ്പം ചേര്‍ന്ന് ലക്ഷക്കണക്കിന് മാസ്ക്കുകളാണ് തയ്യാറാക്കിയത്. കുടുംബശ്രീക്കും ആരോഗ്യ, വൈദ്യുതി, തദ്ദേശസ്ഥാപനങ്ങള്‍ക്കുമെല്ലാം മാസ്ക്കുകള്‍ നൽകുന്നു. ക്ലബുകള്‍ വഴി ഗ്രാമങ്ങളിലേക്കും പതിനായിരക്കണക്കിനു മാസ്ക്കുകള്‍ വിതരണത്തിന് എത്തിച്ചു.