GLOBAL

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍ കമ്പനിയ്ക്ക് തിരിച്ചടി; ഇന്ത്യയിലെ ബേബി പൗഡര്‍ ഉത്പാദനം നിര്‍ത്തിവെക്കാന്‍ ഉത്തരവ്, ആസ്ബറ്റോസ് ഘടകം ഇല്ലെന്ന് തെളിയുന്നത് വരെ നിയന്ത്രണം

21 Dec 2018

ന്യൂഏജ് ന്യൂസ് ന്യൂഡല്‍ഹി: അമേരിക്കന്‍ കമ്ബനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍ കമ്ബനിയുടെ ഇന്ത്യയിലെ രണ്ടുഫാക്ടറികളില്‍ ബേബി പൗഡര്‍ ഉത്പാദനം നിര്‍ത്തിവെക്കാന്‍ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ (സിഡിഎസ്‌സിഒ) ഉത്തരവ്. പൗഡറില്‍ ആസ്‌ബെസ്‌റ്റോസ് ഉപയോഗിക്കുന്നില്ലെന്ന് തെളിയിക്കുന്നതുവരെ നിയന്ത്രണം തുടരും. ഈ ഫാക്ടറികളില്‍ നിന്നെല്ലാം സിഡിഎസ്‌സിഒ വലിയ അളവില്‍ അസംസ്‌കൃത വസ്തുക്കള്‍ ശേഖരിച്ചിട്ടുണ്ട്. ഉത്പാദനം നിര്‍ത്തിവെക്കാനുള്ള ഉത്തരവ് കമ്ബനിക്ക് അയച്ചിട്ടുണ്ടെന്ന് സിഡിഎസ്‌സിഒ അറിയിച്ചു. ഉത്തരവിനോട് കമ്ബനി പ്രതികരിച്ചിട്ടില്ല. പൗഡറിലെ ആസ്‌ബെസ്‌റ്റോസ് അര്‍ബുദത്തിന് കാരണമാകുമെന്ന കാര്യം പതിറ്റാണ്ടുകളായി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്ബനിക്ക് അറിവുണ്ടായിരുന്നതായി റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി കഴിഞ്ഞദിവസം റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയില്‍ അന്വേഷണം ആരംഭിച്ചത്. ബുധനാഴ്ച ഇന്ത്യയിലെ കമ്ബനിയുടെ ഫാക്ടറികളില്‍ സിഡിഎസ്‌സിഒ സംഘമെത്തി സാമ്ബിളുകള്‍ ശേഖരിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ പരിശോധനകളോടെല്ലാം മുഴുവനായും സഹകരിക്കുന്ന നിലപാടാണ് കമ്ബനി സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, അഹമ്മദാബാദ്, ഹൈദരാബാദ്, ബെംഗളൂരു, ഇന്‍ഡോര്‍, ചത്തീസ്ഗഡ്, ഗാസിയാബാദ് എന്നിവടങ്ങളില്‍ നിന്നാണ് സാംപിളുകള്‍ ശേഖരിച്ചത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story