FINANCE

കെഎസ്എഫ്ഇ പ്രവാസി ചിട്ടിയിൽ ലേലവും നറുക്കെടുപ്പും ഒഴിവാക്കാൻ ആലോചന

17 Oct 2019

ന്യൂഏജ് ന്യൂസ്, പാലക്കാട് ∙ കെഎസ്എഫ്ഇ പ്രവാസി ചിട്ടിയിൽ ലേലവും നറുക്കെടുപ്പും ഒഴിവാക്കാൻ ആലോചന. ഓരോ മാസവും ചിട്ടിയിലെ അംഗങ്ങൾ കൂടിയാലോചിച്ചു ചിട്ടി ലഭിക്കേണ്ട ആളെ കണ്ടെത്തുംവിധം പരിഷ്കരിക്കാനാണു നീക്കം. പ്രവാസി ചിട്ടികളുടെ പ്രചരണാർഥം ദുബായിലെത്തിയ മന്ത്രി ടി.എം. തോമസ് ഐസക്ക്, കേരള മുസ്‍ലിം കൾചറൽ സെന്റർ പ്രവർത്തകരുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. വിദേശ രാജ്യത്തെ തൊഴിൽദാതാക്കൾ ഗാരന്റി നൽകിയാൽ ചിട്ടി പണം പിൻവലിക്കാനാകുന്ന കാര്യവും പരിഗണനയിലാണ്. തൊഴിൽദാതാക്കളുമായി ആലോചിച്ച് ഇവ ഉടൻ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

നിലവിൽ പ്രവാസി ചിട്ടി ലഭിച്ചവർക്കു നാട്ടിലുള്ള സ്ഥലം, വസ്തു, സ്വർണം, വേതന സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലുമൊന്ന് ഈടായി നൽകണം. ചിട്ടി നടപടികൾ ലഘൂകരിക്കുന്നതോടെ പ്രവാസി നിക്ഷേപം വർധിക്കുമെന്നാണു പ്രതീക്ഷ. ഇതിലൂടെ കേരളത്തിന്റെ അടിസ്ഥാന വികസനം മെച്ചപ്പെടുത്താനുള്ള പണം കണ്ടെത്താനാകുമെന്നും മന്ത്രി മനോരമയോടു പറഞ്ഞു. 

40 ലക്ഷത്തോളം പ്രവാസികളുണ്ടെന്നാണു കണക്ക്. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡുമായി (കിഫ്ബി) ചേർന്നാണു പ്രവാസി ചിട്ടി നടത്തുന്നത്.



Related News


Special Story

മിനിമം ബാലന്‍സിന്റെ പേരില്‍ നിക്ഷേപകരില്‍ നിന്ന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ബാങ്കുകള്‍ ഈടാക്കിയത് 10000 കോടി രൂപ; എസ്.ബി.ഐ ഉള്‍പ്പെടെ 19 പൊതുമേഖലാ ബാങ്കുകള്‍ മാത്രം ചുമത്തിയ പിഴ 6,155 കോടി രൂപ