LAUNCHPAD

ആപ്പിലൂടെ നിങ്ങളുടെ വാക്‌സിനേഷൻ വെർച്വലായി പ്രീബുക്ക് ചെയ്യാൻ WondRx ആപ്പ്

Newage News

17 Sep 2020

മുംബൈ: മുംബൈ ആസ്ഥാനമായ ഹെൽത്ത് ടെക് സ്റ്റാർട്ട്അപ്പ് ഇന്ത്യക്കാർക്കായി അടുത്തുള്ള ഡോക്ടറെ കാണുന്നതിനോ വാക്‌സിനേഷൻ എടുക്കുന്നതിനോ അപ്പോയിന്‍റ്മെന്‍റ് എടുക്കാവുന്ന ആപ്പ് അവതരിപ്പിച്ചു. ഇന്ത്യയിലെ ഓരോ മുക്കിലും മൂലയിലും വാക്‌സിനേഷൻ എത്തുന്നനുവെന്ന് ഈ പ്ലാറ്റ്‌ഫോം ഉറപ്പാക്കുന്നു.

WONDRx എന്ന ഹെൽത്ത് ടെക് സ്ഥാപനം ഡോക്ടർമാരുമായും യോഗ്യതയുള്ള ആരോഗ്യ പരിപാലന സേവന ദാതാക്കളുമായും ടൈയപ്പുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഇത് ആപ്പിലൂടെ വാക്‌സിൻ എളുപ്പത്തിൽ ആക്സസ് ചെയ്യാൻ ഇന്ത്യക്കാരെ സഹായിക്കുന്നു. WONDRx കൺസ്യൂമർ ആപ്പിൽ ഇപ്പോൾ തന്നെ 180k-ൽ അധികം

ആരോഗ്യ പരിപാലന സേവന ദാതാക്കളെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആരോഗ്യപരിപാലന ദാതാക്കളുടെ അഗ്രഗേറ്റർ ആപ്പാക്കി ഇതിനെ മാറ്റുന്നു. 'വാക്‌സിനേഷൻ ക്ലിനിക്കുകളുടെയും അതിന്‍റെ ഫീസും ഞങ്ങളുടെ ആപ്പിൽ ലിസ്റ്റ് ചെയ്തിട്ടുണ്ടാകും. ആളുകൾ പ്രിബുക്ക് ചെയ്‌ത

സമയവും മറ്റും ഇതിലുണ്ടാകും. വാക്‌സിനേഷൻ ബുംക്കിംഗിലൂടെ ജനത്തിരക്ക് നിയന്ത്രിക്കാനും സാമൂഹിക അകലം പാലിക്കാനും സാധിക്കും. നൽകിയിരിക്കുന്ന വിവരങ്ങളിലൂടെ രാജ്യത്തിന്‍റെ മുക്കിലും മൂലയിലുമുള്ളവർക്ക് വരെ ഇൻഫോംഡ് ഡിസിഷൻസ്എടുക്കാൻ കഴിയും' - WONDRx സഹസ്ഥാപകനും ഡയറക്റ്ററുമായ പങ്കജ്അഗർവാൾ പറഞ്ഞു.

ആദ്യഘട്ടത്തിൽ ആൻഡ്രോയിഡ് ഫോണുകളിൽ അവതരിപ്പിക്കുന്ന ആപ്പിന്‍റെ iOS പതിപ്പ് വരും ഘട്ടങ്ങളിൽ അവതരിപ്പിക്കും. ആളുകൾക്കും ആരോഗ്യ പരിപാലന സേവന ദാതാക്കൾക്കും ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഇത് സൌജന്യമായി ഡൌൺലോഡ് ചെയ്യാം.

WONDRx, ഇന്ത്യയിൽ നിർമ്മിച്ച ഹെൽത്ത്-ടെക് സ്റ്റാർട്ട്അപ്പാണ്. ഡിജിറ്റൽ ഇന്ത്യ, ആത്മനിർഭർ ഇന്ത്യ തുടങ്ങിയ ആശയങ്ങളെ ഉയർത്തിപ്പിടിക്കുന്ന ഉൽപ്പന്നം കൂടിയാണിത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story