ECONOMY

തമിഴ്നാട്ടില്‍ കോഴിത്തീറ്റ പ്രതിസന്ധിയും ജലക്ഷാമവും; കേരളത്തിൽ ഇറച്ചിക്കോഴി വിലയില്‍ വന്‍ ഇടിവ്, മൊത്ത വില്‍പ്പന കേന്ദ്രങ്ങളില്‍ വില കിലോയ്ക്ക് 55 രൂപയില്‍ താഴെയായി

16 Jul 2019

ന്യൂഏജ് ന്യൂസ്, തിരുവനന്തപുരം: തമിഴ്നാട്ടില്‍ തുടരുന്ന കോഴിത്തീറ്റ പ്രതിസന്ധിയും ജലക്ഷാമവും മൂലം കേരളത്തിലെ ഇറച്ചിക്കോഴി വിലയില്‍ വന്‍ ഇടിവ്. ഇന്നലെ മൊത്ത വില്‍പ്പന കേന്ദ്രങ്ങളില്‍ ഇറച്ചിക്കോഴികള്‍ക്ക് കിലോയ്ക്ക് 55 രൂപയില്‍ താഴെയായിരുന്നു നിരക്ക്. ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ വില കിലോയ്ക്ക് 83 രൂപയാണ്. 

കോഴിത്തീറ്റയ്ക്ക് തമിഴ്നാട്ടില്‍ വിലക്കയറ്റം ഉണ്ടായതും തമിഴ്നാട്ടിലെ കടുത്ത ജലക്ഷാമവുമാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയത്. ഇതോടെ കൈവശമുളള കോഴികളെ വിറ്റഴിക്കാന്‍ തമിഴ് കാര്‍ഷകര്‍ തയ്യാറായതാണ് ഇറച്ചിക്കോഴി വില കേരളത്തില്‍ കുറയാനിടയാക്കിയത്. മൂന്ന് മാസം കൊണ്ട് കോഴിത്തീറ്റ ചാക്കിന് 300 രൂപയുടെ വര്‍ധനയാണുണ്ടായത്. 

കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി എറണാകുളം, കോട്ടയം ജില്ലകളില്‍ കുടുംബശ്രീ യൂണിറ്റുകള്‍ ഉല്‍പാദിപ്പിക്കുന്ന ഇറച്ചിക്കോഴികളെ കേരള സര്‍ക്കാര്‍ സ്ഥാപനമായ മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ (എംപിഐ) വാങ്ങാന്‍ ധാരണയായി. കിലോഗ്രാമിന് 85 രൂപ നിരക്കിലാകും കോഴികളെ എംപിഐ വാങ്ങുക. 



Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ
NEWS BREAKING: മരട് ഫ്ലാറ്റ് കേസിലെ കോടതി വിധിയിൽ ഗുരുതരമായ സാങ്കേതിക പിഴവുകൾ; തിരുത്തൽ ഹർജിയിൽ നിർണായകമാകുന്ന നിയമ പ്രശ്നങ്ങൾ ഏറെയെന്ന് വിദഗ്ധർ, സുപ്രീം കോടതിയെ മൂന്നംഗ സമിതി തെറ്റിദ്ധരിപ്പിച്ചു, ടെക്നിക്കൽ കമ്മിറ്റിയിൽ ഹർജിക്കാരുടെ പ്രതിനിധികളും, കരുക്കൾ നീക്കിയത് കേരള കോസ്റ്റൽ മാനേജ്മെന്റ് അതോറിറ്റി