ECONOMY

വാർത്തയിലെയും പരസ്യത്തിലെയും വിശ്വാസ്യത: അച്ചടി മാധ്യമങ്ങൾക്ക് മുൻതൂക്കമെന്ന് സർവ്വേ

Ajith Kumar

11 Sep 2021

ന്യൂഡൽഹി: അച്ചടി മാധ്യമങ്ങളിലൂടെ കിട്ടുന്ന വിവരങ്ങൾക്കാണ് വായനക്കാർക്കിടയിൽ ഏറ്റവും കൂടുതൽ വിശ്വാസ്യതയെന്നു സർവേ റിപ്പോർട്ട്. പരസ്യങ്ങൾ ഏറ്റവും ഫലപ്രദമായി ഉപയോക്താവിലേക്കെത്തുന്നത് അച്ചടിമാധ്യമങ്ങളിലൂടെയാണെന്നു ബ്രാൻഡുകൾ കരുതുന്നതായും ഹവാസ് മീഡിയ ഗ്രൂപ്പ് നടത്തിയ സർവേ പറയുന്നു. കോവിഡ് വ്യാപന കാലത്ത് പത്രങ്ങൾ അടക്കമുള്ള അച്ചടിമാധ്യമ വായനയ്ക്കായി ആളുകൾ സമയം ചെലവിടുന്നതു കൂടി; പ്രത്യേകിച്ച് 41–50 പ്രായക്കാർ. വാർത്തകൾ കൂടാതെ ടെക്നോളജി, രാജ്യാന്തരകാര്യങ്ങൾ, സയൻസ്, ആരോഗ്യം എന്നിവയാണ് അച്ചടി മാധ്യമങ്ങളിലൂടെ ആളുകൾ കൂടുതലായി വായിക്കുന്നത്.

പരസ്യങ്ങൾ അച്ചടിമാധ്യമങ്ങളിൽ വരുമ്പോഴാണ് ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുന്നത്. വായനക്കാരിലെ 90 ശതമാനവും അച്ചടി മാധ്യമങ്ങളിലെ പരസ്യം ശ്രദ്ധിക്കുന്നുണ്ട്. ആദ്യ കാർ വാങ്ങാൻ ആഗ്രഹിക്കുന്ന 55 ശതമാനം പേരും ഏതു കമ്പനി വേണമെന്നു തിരഞ്ഞെടുക്കുന്നത് അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങളിലൂടെയാണെന്നു സർവേ ചൂണ്ടിക്കാട്ടുന്നു. ടെക്നോളജി ഭീമന്മാരായ ഗൂഗിളും ഫെയ്സ്ബുക്കും പോലും തങ്ങളുടെ വിശ്വാസ്യത വർധിപ്പിക്കുന്നതിനായി സമീപകാലത്ത് അച്ചടി മാധ്യമങ്ങളിൽ പരസ്യക്യാംപയിനു തുടക്കമിട്ടിരുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ