CORPORATE

രാജ്യത്തെ സബ്‌സിഡി നിരക്കിലുള്ള പാചകവാതക വിതരണരംഗത്തേക്ക് സ്വകാര്യ കമ്പനികളും; സബ്‌സിഡൈസ്ഡ് എല്‍പിജി വിതരണത്തിന് റിലയന്‍സിനും അനുമതി നല്‍കിയേക്കും

13 Jun 2019

ന്യൂഏജ് ന്യൂസ്, ന്യൂഡല്ഹി: സബ്സിഡി നിരക്കിലുള്ള പാചകവാതക വിതരണത്തിന് സ്വകാര്യ കമ്പനികളേയും അനുവദിച്ചേക്കും.

റിലയന്സ് ഇന്ഡസ്ട്രീസ് ഉള്പ്പടെയുള്ള സ്വകാര്യ കമ്പനികളുടെ ദീര്ഘനാളത്തെ ആവശ്യമാണിത്. നിലവില് പൊതുമേഖല കമ്പനികളാണ് സബ്സിഡി നിരക്കിലുള്ള പാചക വതക വിതരണം നടത്തുന്നത്.

ലോകത്തിലെതന്നെ ഏറ്റവും വലിയ റിഫൈനറിയായ ജാംനഗറിലെ റിലയന്സിന്റെ പ്ലാന്റില് വന് തോതിലാണ് പാചക വാതകം ഉത്പാദിപ്പിക്കുന്നത്.

ഇവരുടെ നേതൃത്വത്തില് സബ്സിഡി സിലിണ്ടര് വിതരണത്തിന് സര്ക്കാരില് വന്സമ്മര്ദം ചെലുത്തിവരികയായിരുന്നു.

നിലവില് പൊതുമേഖല കമ്പനികള് വിപണി വിലയ്ക്ക് സബ്സിഡിയില്ലാതെയാണ് എല്പിജി സിലിണ്ടറുകള് വീടുകളിലെത്തിക്കുന്നത്. അര്ഹതപ്പെട്ടവര്ക്ക് സബ്സിഡി സര്ക്കാര് ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് കൈമാറുകയാണ് ചെയ്യുന്നത്.

സ്വകാര്യ കമ്പനികള്ക്ക് അനുമതി നല്കുന്നത് സംബന്ധിച്ച് പഠിക്കാന് സര്ക്കാര് നിയോഗിച്ച സമിതി ജൂലായ് അവസാനത്തോടെ സര്ക്കാരിന് റിപ്പോര്ട്ട് കൈമാറും.

സാമ്പത്തിക വിദഗ്ധന് കിരിത് പരീഖ്, മുന് പെട്രോളിയം സെക്രട്ടറി ജിസി ചതുര്വേദി, ഇന്ത്യന് ഓയിലിന്റെ മുന് ചെയര്മാന് എംഎ പത്താന്, ഐഐഎം അഹമ്മദാബാദ് ഡയറക്ടര് ഇറോള് ഡി സൂസ, പെട്രോളിയം മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി എന്നിവരാണ് സമിതിയിലുള്ളത്.

ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ എല്പിജി ഉപഭോക്താവാണ് ഇന്ത്യ. 24.9 ദശലക്ഷം ടണ് എല്പിജിയാണ് 2018-19 സാമ്പത്തിക വര്ഷത്തില് രാജ്യത്ത് ഉപയോഗിച്ചത്. ഇതില് പകുതിയും ഇറക്കുമതി ചെയ്തതാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story