CORPORATE

നുമാലിഗഡ് റിഫൈനറി ലിമിറ്റഡ് വിൽക്കാനൊരുങ്ങി ബിപിസിഎൽ

Newage News

04 Mar 2021

മുംബൈ: പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് തങ്ങളുടെ നുമാലിഗഡ് റിഫൈനറി ലിമിറ്റഡ് വിൽക്കുന്നു. ഇതിലെ ബിപിസിഎല്ലിന്റെ മുഴുവൻ ഓഹരിയും 9878 കോടി രൂപയ്ക്ക് വിൽക്കാനാണ് ശ്രമം. റിഫൈനറിയിൽ 61.65 ശതമാനം ഓഹരിയാണ് ബിപിസിഎല്ലിന് ഉള്ളത്. ഓയിൽ ഇന്ത്യ ലിമിറ്റഡ്, എഞ്ചിനീയേർസ് ഇന്ത്യ ലിമിറ്റഡ് എന്നീ കൺസോർഷ്യത്തിനാണ് ഓഹരികൾ കൈമാറുന്നത്.

സ്വകാര്യവത്കരണത്തിന്റെ ഭാഗമായാണ് 1.3 ബില്യൺ ഡോളറിന് റിഫൈനറി വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇടപാടിന്റെ അന്തിമ തീരുമാനം മറ്റ് ഓഹരി ഉടമകളുടെ അനുമതിയോടെ കൈക്കൊള്ളുമെന്നാണ് ബിപിസിഎൽ വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് പുറമെ അസം സംസ്ഥാന സർക്കാരിനും ഓഹരിയുടെ ഒരു ഭാഗം ലഭിക്കും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story