കുട്ടികള്‍ നമ്മുടെ ആവാസവ്യവസ്ഥയെ തിരിച്ചറിയുന്നവരാകണം

22 Feb 2019

വിദ്യാഭ്യാസം എല്ലാവര്‍ക്കും സാര്‍വ്വത്രികമായി ലഭ്യമാവുന്ന രാജ്യങ്ങള്‍ തന്നെ വളരെ കുറവാണ്. മിക്കയിടങ്ങളിലും കോര്‍പ്പറേറ്റുകളുെടയും മറ്റും ഇടപെടല്‍ ഉണ്ടാകുമ്പോള്‍ ഇവിടെ നമ്മള്‍ അത് ജനകീയമാക്കുകയാണ്. സ്വന്തം ജൈവീകത തിരിച്ചറിഞ്ഞ് കുട്ടികള്‍ വളരേണ്ടതുണ്ട്. നമ്മുടെ ആവാസ വ്യവസ്ഥയ്ക്ക് ഉപകാരപ്രദമാവുന്ന തരത്തിലേക്ക് വിദ്യാഭ്യാസവും പുത്തന്‍ തലമുറയും മാറുകയെന്നതാണ് പ്രധാനം. കൊളോണിയല്‍ വിദ്യാഭ്യാസത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തോട് താല്പര്യമുള്ള തലമുറയെ വളര്‍ത്താനാണ് ശ്രമമുണ്ടായത്. അതില്‍ നിന്നും മാറി സ്വന്തം മണ്ണിനെ തിരിച്ചറിഞ്ഞ് ഈ സമൂഹത്തിനു വേണ്ടി നില കൊളളുന്നവരായി പുതിയ തലമുറ മാറണം. പുത്തന്‍ കാലത്തിനനുസൃതമായ ഹൈടെക് രീതികള്‍ വിദ്യാഭ്യാസത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നു. ധൈഷണിക രംഗത്തും വൈജ്ഞാനിക രംഗത്തും വ്യക്തിപ്രഭാവമുള്ളവരായി പുതിയ തലമുറ മാറണം. നമ്മള്‍ പല രംഗത്തും പിന്നോട്ട് അടിക്കപ്പെടുന്നതിന്റെ അടിസ്ഥാനവും ഇത്തരം കാര്യങ്ങളിലെ പോരായ്മകള്‍ തന്നെയാണ്. 

പൊതുവിദ്യാലയങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഫലവത്താകുന്നുവെന്ന് തന്നെയാണ് കരുതേണ്ടത്. പൊതുവിദ്യാലയങ്ങളിലെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാകുന്നുണ്ട്. പാഠ്യപദ്ധതികളില്‍ പരിഷ്‌കരണം വരുന്നു. സ്‌കൂളില്‍ മാതൃഭാഷയ്ക്ക് പ്രാധാന്യം നല്കുന്നു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ ആരംഭിക്കുന്നു, ലൈബ്രറി സൗകര്യം വര്‍ദ്ധിക്കുന്നു, ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. സെന്റര്‍ ഓഫ് എക്‌സലന്‍സ് എന്ന നിലയില്‍ പൊതു വിദ്യാലയങ്ങള്‍ മാറ്റപ്പെടുന്ന സാഹചര്യം മറ്റ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള മത്സരക്ഷമതയില്‍ തന്നെ കാര്യമായ മാറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് വെറും ഭൗതിക സാഹചര്യങ്ങളില്‍ ഉണ്ടായ മാറ്റം മാത്രമല്ല. അതിനൊപ്പം അ്ക്കാദമിക് കാര്യങ്ങളിലും ഉണ്ടായിട്ടുള്ള മാറ്റത്തിന്റെ കൂടി ആകെ തുകയായി കാണണം. 

മികച്ച അദ്ധ്യാപനം ഉറപ്പാക്കുന്ന തരത്തില്‍ അദ്ധ്യാപകര്‍ക്ക് നല്കുന്ന പരിശീലനം തന്നെ വലിയ മാററം കൊണ്ടുവന്നിട്ടുണ്ട്. പാഠ്യപദ്ധതിക്ക് വെറും പുസ്തകം മാറലിനപ്പുറമുള്ള വ്യാപ്തിയില്‍ പരിഷ്‌കരണം കൊണ്ടുവരുകയാണ.് നിലവാരമുള്ള വിദ്യാഭ്യാസം സാധാരണക്കാരായ കുട്ടികള്‍ക്ക് പ്രപ്യമാക്കി തീര്‍ക്കുകയെന്ന വലിയ ലക്ഷ്യമാണ് ഇവിടെ സാദ്ധ്യമാക്കുന്നത്. സാമ്പത്തിക ഭാരമില്ലാതെ എല്ലാവര്‍ക്കും മികച്ച വിദ്യാഭ്യാസം സ്വായത്തമാക്കാവുന്ന സാമൂഹിക അന്തരീക്ഷത്തിലേക്കാണ് സംസ്ഥാനം വളരുന്നത്. അത് തികച്ചും പ്രതീക്ഷയ്ക്ക് വക നല്കുന്നതുതന്നെയാണ്. പാഠ്യ പദ്ധതി പരിഷ്‌കരണം പുസ്തകം മാറല്‍ മാത്രമല്ല. അക്കാദമിക മികവാണ് പ്രധാനം. വിവരശേഖരണത്തിനപ്പുറം അറിവ് വളരുകയാണ് ലക്ഷ്യം.

(സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയാണ്)

Opinion

വിദ്യാഭ്യാസം എല്ലാവര്‍ക്കും സാര്‍വ്വത്രികമായി ലഭ്യമാവുന്ന രാജ്യങ്ങള്‍ തന്നെ വളരെ കുറവാണ്. മിക്കയിടങ്ങളിലും കോര്‍പ്പറേറ്റുകളുെടയും മറ്റും ഇടപെടല്‍ ഉണ്ടാകുമ്പോള്‍ ഇവിടെ നമ്മള്‍ അത് ജനകീയമാക്കുകയാണ്. സ്വന്തം ജൈവീകത തിരിച്ചറിഞ്ഞ് കുട്ടികള്‍ വളരേണ്ടതുണ്ട്. നമ്മുടെ ആവാസ വ്യവസ്ഥയ്ക്ക് ഉപകാരപ്രദമാവുന്ന തരത്തിലേക്ക് വിദ്യാഭ്യാസവും പുത്തന്‍ തലമുറയും മാറുകയെന്നതാണ് പ്രധാനം. കൊളോണിയല്‍ വിദ്യാഭ്യാസത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തോട് താല്പര്യമുള്ള തലമുറയെ വളര്‍ത്താനാണ് ശ്രമമുണ്ടായത്. അതില്‍ നിന്നും മാറി സ്വന്തം മണ്ണിനെ തിരിച്ചറിഞ്ഞ് ഈ സമൂഹത്തിനു വേണ്ടി നില കൊളളുന്നവരായി പുതിയ തലമുറ മാറണം. പുത്തന്‍ കാലത്തിനനുസൃതമായ ഹൈടെക് രീതികള്‍ വിദ്യാഭ്യാസത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നു. ധൈഷണിക രംഗത്തും വൈജ്ഞാനിക രംഗത്തും വ്യക്തിപ്രഭാവമുള്ളവരായി പുതിയ തലമുറ മാറണം. നമ്മള്‍ പല രംഗത്തും പിന്നോട്ട് അടിക്കപ്പെടുന്നതിന്റെ അടിസ്ഥാനവും ഇത്തരം കാര്യങ്ങളിലെ പോരായ്മകള്‍ തന്നെയാണ്. പൊതുവിദ്യാലയങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഫലവത്താകുന്നുവെന്ന് തന്നെയാണ് കരുതേണ്ടത്. പൊതുവിദ്യാലയങ്ങളിലെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാകുന്നുണ്ട്. പാഠ്യപദ്ധതികളില്‍ പരിഷ്‌കരണം വരുന്നു. സ്‌കൂളില്‍ മാതൃഭാഷയ്ക്ക് പ്രാധാന്യം നല്കുന്നു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ ആരംഭിക്കുന്നു, ലൈബ്രറി സൗകര്യം വര്‍ദ്ധിക്കുന്നു, ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. സെന്റര്‍ ഓഫ് എക്‌സലന്‍സ് എന്ന നിലയില്‍ പൊതു വിദ്യാലയങ്ങള്‍ മാറ്റപ്പെടുന്ന സാഹചര്യം മറ്റ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള മത്സരക്ഷമതയില്‍ തന്നെ കാര്യമായ മാറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് വെറും ഭൗതിക സാഹചര്യങ്ങളില്‍ ഉണ്ടായ മാറ്റം മാത്രമല്ല. അതിനൊപ്പം അ്ക്കാദമിക് കാര്യങ്ങളിലും ഉണ്ടായിട്ടുള്ള മാറ്റത്തിന്റെ കൂടി ആകെ തുകയായി കാണണം. മികച്ച അദ്ധ്യാപനം ഉറപ്പാക്കുന്ന തരത്തില്‍ അദ്ധ്യാപകര്‍ക്ക് നല്കുന്ന പരിശീലനം തന്നെ വലിയ മാററം കൊണ്ടുവന്നിട്ടുണ്ട്. പാഠ്യപദ്ധതിക്ക് വെറും പുസ്തകം മാറലിനപ്പുറമുള്ള വ്യാപ്തിയില്‍ പരിഷ്‌കരണം കൊണ്ടുവരുകയാണ.് നിലവാരമുള്ള വിദ്യാഭ്യാസം സാധാരണക്കാരായ കുട്ടികള്‍ക്ക് പ്രപ്യമാക്കി തീര്‍ക്കുകയെന്ന വലിയ ലക്ഷ്യമാണ് ഇവിടെ സാദ്ധ്യമാക്കുന്നത്. സാമ്പത്തിക ഭാരമില്ലാതെ എല്ലാവര്‍ക്കും മികച്ച വിദ്യാഭ്യാസം സ്വായത്തമാക്കാവുന്ന സാമൂഹിക അന്തരീക്ഷത്തിലേക്കാണ് സംസ്ഥാനം വളരുന്നത്. അത് തികച്ചും പ്രതീക്ഷയ്ക്ക് വക നല്കുന്നതുതന്നെയാണ്. പാഠ്യ പദ്ധതി പരിഷ്‌കരണം പുസ്തകം മാറല്‍ മാത്രമല്ല. അക്കാദമിക മികവാണ് പ്രധാനം. വിവരശേഖരണത്തിനപ്പുറം അറിവ് വളരുകയാണ് ലക്ഷ്യം. (സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയാണ്)Related News

Special Story

ചെങ്ങന്നൂരിലെ ദയനീയ തോൽവിക്ക് പിന്നാലെ കോൺഗ്രസ് ഹൈക്കമാൻഡിന് മുന്നിൽ പരാതി പ്രവാഹം; നേതൃതലത്തിലെ ഗ്രൂപ്പുകളി തോൽവിയിലേക്ക് നയിച്ചു എന്നാരോപണം, സംഘടനാ പ്രശ്‌നങ്ങളില്‍ രാഹുല്‍ ഗാന്ധി ഉടന്‍ ഇടപെട്ടേക്കും
ജിഎസ്ടിയിൽ വരുത്തിയ കുറവ് ഉപകരണ വിപണിയിൽ പ്രതിഭലിക്കുന്നില്ല; രൂപയുടെ മൂല്യമിടിവിനെ തുടര്‍ന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ വില ഉയരുന്നു, ഉത്പന്ന വിലയില്‍ മൂന്നു മുതല്‍ ആറ് ശതമാനം വരെ വർദ്ധനയുണ്ടായേക്കും
ഹാ​ന്‍റ​ക്സി​ന്‍റെ പ്രീ​മി​യം റോ​യ​ല്‍ ഡ​ബി​ള്‍ ധോ​ത്തി വി​പ​ണി​യി​ലി​റ​ക്കി; കൈ​​​ത്ത​​​റി മേ​​​ഖ​​​ല​​​യെ പു​​​ന​​​രു​​​ജ്ജീ​​​വി​​​പ്പിക്കുവാൻ ​​​ര്‍​​​ക്കാ​​​ര്‍ പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​മാ​​​ണെ​​​ന്ന് വ്യ​​​വ​​​സാ​​​യമ​​​ന്ത്രി ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ന്‍