Newage News
30 Oct 2020
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വാഹനനിർമാതാക്കളായ മാരുതി സുസുക്കിക്ക് സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസത്തിൽ ലാഭ വർധന. കഴിഞ്ഞ വർഷം ഇതേ ത്രൈമാസത്തെ അപേക്ഷിച്ച് 2.05 ശതമാനം വർധനയോടെ ലാഭം 1419.6 കോടി രൂപയായി.
മൊത്തവരുമാനവും 10.34 ശതമാനം വർധിച്ച് 18755.6 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേകാലയളവിൽ ലാഭം 1391 കോടി രൂപയും മൊത്തവരുമാനം 16,997.9 കോടി രൂപയുമായിരുന്നു. ജൂണിൽ അവസാനിച്ച ത്രൈമാസത്തിൽ 2003നു ശേഷം ആദ്യമായി കന്പനിക്കു നഷ്ടം രേഖപ്പെടുത്തിയിരുന്നു. സെപ്റ്റംബറിലെ കന്പനിയുടെ വാഹനവില്പനയിലും വർധനയുണ്ട്.