AUTO

ഇന്ത്യയിൽ രണ്ടാം അങ്കത്തിന് പിഎസ്എ; ആദ്യമെത്തുക സി5 എയർക്രോസ് എസ്‍യുവി, പിന്നാലെ അംബാസഡർ

Newage News

22 Feb 2020

ദ്യ വരവിൽ പിഴച്ചെങ്കിലും രണ്ടാം വരവ് ഗ്രാൻഡാക്കാൻ പിഎസ്എ ഗ്രൂപ്പ്. സികെ ബിർള ഗ്രൂപ്പുമായി സഹകരിച്ച് സിട്രോണിലൂടെയാണ് പിഎസ്എ രണ്ടാമതും എത്തുന്നത്. ആദ്യ വാഹനം പ്രീമിയം എസ്‌യുവി സി5 എയർക്രോസ് ആണ്. ഈ വർഷം സെപ്റ്റംബറില്‍ വാഹനം വിപണിയിലെത്തും. അതിന് ശേഷം പിഎസ്എ സ്വന്തമാക്കിയ അംബാസഡർ വ്യാപാര നാമത്തിൽ പുതിയ വാഹനവും പുറത്തിറക്കുമെന്നാണ് പ്രതീക്ഷ.


2017 ഏപ്രിലിൽ ഷാങ്ഹായിൽ അരങ്ങേറ്റം കുറിച്ച സി5 എയർക്രോസ് പിന്നീട് യൂറോപ്യൻ വിപണിയിൽ വിൽപനയ്ക്കെത്തുകയായിരുന്നു. ആഗോള വിപണിയിൽ സി5 എയർക്രോസിന് പെട്രോൾ, ഡീസൽ വകഭേദങ്ങളുണ്ട്. ആധുനിക സാങ്കേതിക സംവിധാനങ്ങളുമായെത്തുന്ന സി5  ജീപ്പ് കോംപസ്, മഹീന്ദ്ര എക്സ്‌യുവി 500 തുടങ്ങിയ വാഹനങ്ങളുമായാകും മത്സരിക്കുക.

കാഴ്ചയ്ക്ക് അതീവ മനോഹരവും സ്റ്റൈലിഷുമാണ് സി 5 എയർക്രോസ്. പരിഷ്കരിച്ച, ആധുനിക രീതിയിലുള്ള ഇരട്ട ടോണോടു കൂടിയ ഡാഷ്ബോർഡാണ് സി5 എയർക്രോസ് ക്യാബിന്‍റെ കേന്ദ്ര ബിന്ദു. അതുല്യമായ രൂപഭംഗിയോടു കൂടിയ സ്പ്ലിറ്റ് എയർകോൺ വെന്‍റുകളോട് കൂടിയതാണ് ഈ ഡാഷ്ബോർഡ്. ഒന്നിലേറെ എയർബാഗുകൾ, അറ്റൻഷൻ അസിസ്റ്റന്‍റ്, ക്രോസ് ട്രാഫിക് ഡിറ്റക്‌ഷൻ‌, ഹിൽ ഹോൾഡ് അസിസ്റ്റ്, ഓട്ടോ ഹൈ ബീം സംവിധാനത്തോടു കൂടിയ മികവുറ്റ ഹെഡ്‍ലൈറ്റുകൾ തുടങ്ങി നിരവധി സവിശേഷതകളും എയർക്രോസിനെ സമ്പന്നമാക്കുന്നു. 

8 ഇഞ്ച് ഇൻഫോ എന്റർടൈയ്ൻമെന്‍റ് സിസ്റ്റം, ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സ്റ്റിയറിങ്ങില്‍ തന്നെ ഘടിപ്പിച്ചിട്ടുള്ള ബട്ടണുകൾ, ഓൾ ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ എന്നിവ C5 എയർക്രോസിലെ എടുത്തു പറയേണ്ട സവിശേഷതകളാണ്. 4,500എംഎം ആണ് സി5 എയർക്രോസിന്റെ നീളം. വീതി 1,840എംഎം. 1,670 എംഎം ആണ് വാഹനത്തിന്റെ ഉയരം. 230 എംഎം ആണ് ഗ്രൗണ്ട് ക്ലിയറൻസ്.

സിട്രോൺ സി5 എയർക്രോസ് ഉൾപ്പെടെ പിഎസ്എ ഗ്രൂപ്പിലെ എല്ലാ മോ‍ഡലുകളും തമിഴ്നാട്ടിലെ തിരുവള്ളൂർ പ്ലാന്റിലായിരിക്കും ഉൽപാദിപ്പിക്കുക. എതിരാളികളോട് കിടപിടിക്കുന്ന വിലയായിരിക്കും സി5 എയർക്രോസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് നിശ്ചയിക്കുകയെന്നും സൂചനയുണ്ട്. വിലയിലെ കുറവ് പ്രീമിയം സൗകര്യങ്ങളെ ബാധിക്കില്ലെന്നും അധികൃതർ അറിയിച്ചു.

Content Highlights: PSA Indian Entry With Citroen C5 Air Cross

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story