LAUNCHPAD

പബ്ജി മൊബൈൽ ഗെയിംസ് പതിനൊന്നാം സീസണിലേക്ക്; ആവേശത്തോടെ ആരാധകർ

Newage News

11 Jan 2020

ബാറ്റിൽ റോയൽ ഷൂട്ടർ ഗെയിമായ പബ്ജി അഥവാ പ്ലേയർ അൺനോൺസ് ബാറ്റിൽഗ്രൗണ്ട്സ് പതിനൊന്നാം സീസണിലേക്ക്. സൈബർ പങ്ക് തീമിൽ ഓപ്പറേഷൻ ടുമാറോ എന്ന പേരിലാണ് ഇന്ന് പുതിയ സീസൺ അനാവരണം ചെയ്യുക. ക്യാരക്ടറുകളെ വ്യക്തിഗതമാക്കുന്നതിനുള്ള പുതിയ സ്കിൻസ്, ഔട്ട്ഫിറ്റ്സ് എന്നിവ പുതിയതായുണ്ടാകും.

റോയൽ പാസ് റിവാർഡ്, സ്കിൻ എന്നിവയെ സംബന്ധിച്ച് ഇതിനോടകം ഒട്ടേറെ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ, പുതിയ സീസൺ അവതരിപ്പിക്കുന്നതിനു മുന്നോടിയായുള്ള ഡൗൺ ടൈമിനെ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നുമില്ല.

പുതിയ സീസൺ എത്തുമ്പോൾ സാധാരണയായി ഉണ്ടാകുന്ന മാറ്റങ്ങളൊക്കെ സീസൺ 11നൊപ്പവും ഉണ്ടാകും. പുതിയ പാരച്യൂട്ട്, മാപ്പ്, റോറിങ് ടൈഗർ മോട്ടർസൈക്കിൾ എന്നിവയ്ക്കു പുറമേ പുതിയൊരു ക്യാരക്ടറും സീസൺ 11ലുണ്ടാകും. ശത്രുക്കളുടെ ആക്രമണത്തെ പ്രതിരോധിക്കാൻ പുതിയ റയട്ട് ഷീൽഡും പുതിയ സീസണിലുണ്ട്.

കോൾ ഓഫ് ഡ്യൂട്ടി ഗെയിമിലെ ഡോമിനേഷൻ മോഡിനു തുല്യമായ ഡോമിനേഷൻ മോഡും പബ്ജി സീസൺ 11ലുണ്ട്. സീസൺ 10 അവസാനിക്കുന്നതോടെ റോയൽ പാസുകൾ ഇന്ന് എക്സ്പെയർ ആകും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story