ENTERTAINMENT

പബ്ജി മൊബൈൽ ഗെയിം ഇന്ത്യയിൽ നേടുന്നത് വൻ കുതിപ്പ്; രാജ്യത്ത് പബ്ജി ഗെയിമുകൾ ഇൻസ്റ്റാൾ ചെയ്തത് 17.5 കോടി പേർ, വരുമാനം 22,457 കോടി രൂപ

Newage News

06 Jul 2020

ക്തമായ ചൈനീസ് സാന്നിധ്യമുള്ള മൊബൈൽ ഗെയിം ആണ് പബ്ജി. ഈ മൊബൈൽ ഗെയിം ഇന്ത്യയിൽ വൻ മുന്നേറ്റമാണ് നടത്തുന്നത്. ബാറ്റിൽ റോയൽ എന്ന ഗെയിമിലൂടെ പബ്ജി മൊബൈൽ ഈ വർഷം ആദ്യ പകുതിയിൽ ആഗോളതലത്തിൽ നേടിയത് 130 കോടി ഡോളറിന്റെ (ഏകദേശം 9,731 കോടി രൂപ) വരുമാനമാണ്. ഇതിന്റെ ആജീവനാന്ത വരുമാനം 300 കോടി ഡോളറിലേക്ക് (ഏകദേശം 22,457 കോടി രൂപ) എത്തി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡുകൾ ചെയ്തയും ഇതേ ഗെയിം തന്നെ. ഇന്ത്യയിൽ 17.5 കോടി പേരാണ് പബ്ജി ഗെയിമുകൾ ഇൻസ്റ്റാൾ ചെയ്തത്. ഇത് ആഗോള തലത്തിൽ ഒന്നാം സ്ഥാനത്താണ്.

ശക്തമായ ചൈനീസ് ബന്ധമുണ്ടായിട്ടും രാജ്യത്ത് പബ്ജി നിരോധിക്കാതിരുന്നതിന് ചില കാരണങ്ങളുണ്ട് എന്നാണ് വിദഗ്ധർ പറയുന്നത്. പബ്ജി ചൈനീസ് നിര്‍മിത ഗെയിം ആപ്ലിക്കേഷൻ അല്ല എന്നതാണ് പ്രധാന കാരണം. ദക്ഷിണ കൊറിയന്‍ വിഡിയോ ഗെയിം നിര്‍മാതാക്കളായ ബ്ലൂഹോളും പബ്ജി കോർപ്പറേഷനുമാണ് പബ്ജിയുടെ നിര്‍മാതാക്കള്‍. പക്ഷേ, ചൈനീസ് ടെക് കമ്പനിയായ ടെൻ‌സെന്റ് ഗെയിംസ് ഏറ്റെടുത്തതോടെയാണ് പബ്ജി ആഗോളതലത്തിൽ തരംഗമായി മാറിയത്. പബ്ജിയെ ഇന്ത്യയിൽ അവതരിപ്പിച്ചത് ടെൻ‌സെന്റായിരുന്നു. അതായത് ചൈനീസ് കമ്പനിയുടെ നിയന്ത്രണത്തിൽ തന്നെയാണ് പബ്ജി പ്രവർത്തിക്കുന്നത്.

കോവിഡ് -19 മഹാമാരി, ലോക്ഡൗൺ എന്നിവ കാരണം ആളുകൾ വീട്ടിലിരിക്കുന്നതിനാൽ, മാർച്ചിൽ പബ്ജി വരുമാനം റെക്കോർഡ് ഉയരത്തിൽ 27 കോടി ഡോളറിലെത്തി (ഏകദേശം 2,021 കോടി രൂപ) എന്ന് അനലിറ്റിക്സ് കമ്പനിയായ സെൻസർ ടവറിൽ നിന്നുള്ള വിവരങ്ങൾ വെളിപ്പെടുത്തുന്നു. പൂർണമായും ചൈനീസ് അല്ലാത്തതിനാൽ പബ്ജി ഇന്ത്യയിൽ നിരോധിച്ചിട്ടില്ല.

സെൻസർ ടവർ ഡേറ്റ പ്രകാരം, 2020 ൽ ഗാരെന 30 കോടി ഡോളർ (ഏകദേശം 2,245 കോടി രൂപ) സമാഹരിച്ചപ്പോൾ, Knives Out 26 കോടി ഡോളർ (ഏകദേശം 1,946 കോടി രൂപ) വരുമാനം നേടി. ആക്ടിവിഷന്റെ കോൾ ഓഫ് ഡ്യൂട്ടി: 22 കോടി ഡോളർ (ഏകദേശം 1,646 കോടി രൂപ) വരുമാനം നേടിയ മൊബൈൽ ഗെയിം ആണ്.

Content Highlights: PUBG Mobile''s lifetime revenue hits $3bn, India tops download chart

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story