TECHNOLOGY

കോവിഡ്– 19; ഇന്ത്യയിൽ ആദ്യ ടെസ്റ്റ് കിറ്റിന് അനുമതി; ടെസ്റ്റിംഗ് ഇനി കൂടുതൽ വേഗത്തിൽ

Newage News

24 Mar 2020

കോവിഡ് –19 പരിശോധനയ്ക്ക് ഇന്ത്യയിൽ നിർമിച്ച ആദ്യ ടെസ്റ്റ് കിറ്റിന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ അനുമതി. പുണെ ആസ്ഥാനമായ മോളിക്യുലാർ ഡയഗ്‌നോസ്റ്റിക്സ് കമ്പനി മൈ ലാബ് ഡിസ്കവറി സൊല്യൂഷൻസ് ലിമിറ്റഡിനാണ് തിങ്കളാഴ്ച സിഡിഎസ്‌സിഒ അനുമതി നൽകിയത്.

മൈലാബ് പാതോഡിറ്റക്ട് കോവിഡ്-19 ക്വാളിറ്റേറ്റീവ് പിസിആർ കിറ്റ് എന്നാണ് ഈ ഇന്ത്യൻ നിർമിത പരിശോധനാ കിറ്റിന്റെ പേര്. പ്രാദേശിക, കേന്ദ്ര ഗവൺമെന്റുകളുടെ സഹകരണത്തോടെ, ഡബ്ല്യുഎച്ച്‌ഒ / സിഡിസി മാർഗരേഖകൾ പാലിച്ച് നിർമിച്ച കോവിഡ്-19  കിറ്റ് ‘മേക്ക് ഇൻ ഇന്ത്യ’ എന്നതിന് ഊന്നൽ നൽകിയിരിക്കുന്നു.  ഇത് വികസിപ്പിച്ചതും വിലയിരുത്തൽ നടത്തിയതും വളരെ ചുരുങ്ങിയ സമയം കൊണ്ടാണെന്ന് മൈലാബ് ഡിസ്കവറി സൊല്യൂഷൻസ് എംഡി ഹസ്മുഖ് റാവൽ പറഞ്ഞു.

മൈ ലാബിന്റെ ഈ പരിശോധനാ കിറ്റിന് നിലവിലെ ചെലവിന്റെ നാലിലൊന്നു മാത്രമേ ഉള്ളൂ എന്നും ഇത് ഇന്ത്യയിൽ ഒരു പ്രധാന വഴിത്തിരിവ് തന്നെയാകും എന്നും കമ്പനി പറയുന്നു.

അണുബാധ തിരിച്ചറിയാൻ ഇപ്പോൾ 7 മണിക്കൂറിലധികം സമയം എടുക്കുമ്പോൾ മൈലാബിന്റെ  കോവിഡ്-19 ടെസ്റ്റ് കിറ്റ് രണ്ടര മണിക്കൂറിനുള്ളിൽ ഫലം തരും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ