CORPORATE

ചരിത്രത്തിലെ ഏറ്റവും വലിയ എല്‍എന്‍ജി കപ്പല്‍ നിര്‍മാണ കരാറില്‍ ഖത്തര്‍ പെട്രോളിയം ഒപ്പു

Newage News

02 Jun 2020

ദോഹ: ദ്രവീകൃത പ്രകൃതി വാതക (എല്‍എന്‍ജി) ചരിത്രത്തിലെ ഏറ്റവും വലിയ എല്‍എന്‍ജി കപ്പല്‍ നിര്‍മാണ കരാറില്‍ ഖത്തര്‍ പെട്രോളിയം ഒപ്പുവെച്ചു. നൂറിലധികം കപ്പലുകള്‍ നിര്‍മിക്കാനായി ദക്ഷിണ കൊറിയയിലെ മൂന്നു പ്രമുഖ കപ്പല്‍ നിര്‍മാണ ശാലകളുമായി 7,000 കോടിയിലേറെ റിയാലിന്റെ കരാറുകളാണ് ഒപ്പുവെച്ചത്. ഖത്തറിന്റെ നോര്‍ത്ത് ഫീല്‍ഡിലേയും യുഎസിലേയും നിലവിലെ എല്‍എന്‍ജി വിപുലീകരണ പദ്ധതി കൂടി ലക്ഷ്യമിട്ടുള്ളതാണ് കരാറുകള്‍. 

ദേവൂ ഷിപ് ബില്‍ഡിങ് ആന്‍ഡ് മറൈന്‍ എന്‍ജിനീയറിങ്, ഹ്യൂണ്ടായി ഹെവി ഇന്‍ഡസ്ട്രീസ്, സാംസങ് ഹെവി ഇന്‍ഡസ്ട്രീസ് എന്നീ മൂന്ന് വന്‍കിട കൊറിയന്‍ കപ്പല്‍ നിര്‍മാണശാലകളുമായാണ് കരാര്‍ ഒപ്പുവെച്ചത്. കരാര്‍ പ്രകാരം 2027 വരെ മൂന്ന് കമ്പനികളുടേയും എല്‍എന്‍ജി കപ്പല്‍ നിര്‍മാണ ശേഷിയുടെ നല്ലൊരു ഭാഗവും ഖത്തര്‍ പെട്രോളിയത്തിന് വേണ്ടിയുള്ളതാണ്. 

കരാറിലൂടെ 2027 വരെയുള്ള ആഗോള എല്‍എന്‍ജി കപ്പല്‍ നിര്‍മാണത്തിന്റെ ഏകദേശം 60 ശതമാനവും ഖത്തര്‍ പെട്രോളിയം ഉറപ്പാക്കി കഴിഞ്ഞു. ഖത്തര്‍ പെട്രോളിയത്തിന്റെ അടുത്ത 7-8 വര്‍ഷത്തേക്കുള്ള എല്‍എന്‍ജി വാഹക കപ്പല്‍ വ്യൂഹത്തിന്റെ ആവശ്യകത നിറവേറ്റാനും കരാറിലൂടെ സാധ്യമാകും. 7,000 കോടി റിയാലില്‍ അധികം മൂല്യമുള്ള കരാറിലൂടെ നൂറിലധികം പുതിയ എല്‍എന്‍ജി കപ്പലുകളാണ് ഖത്തര്‍ സ്വന്തമാക്കുന്നത്. 

ഖത്തര്‍ പെട്രോളിയം പ്രസിഡന്റും ഖത്തര്‍ ഊര്‍ജ സഹമന്ത്രിയുമായ സാദ് ഷെരീദ അല്‍കാബിയും കൊറിയന്‍ ട്രേഡ്, ഇന്‍ഡസ്ട്രി, എനര്‍ജി മന്ത്രിയായ സുങ് യുന്‍ മോയും തമ്മിലാണ് പ്രധാന കരാര്‍ ഒപ്പുവെച്ചത്. മൂന്ന് കൊറിയന്‍ കമ്പനി അധികൃതരുമായും കരാറില്‍ ഒപ്പുവെച്ചു. വെര്‍ച്വല്‍ കരാര്‍ ഒപ്പുവെയ്ക്കല്‍ ചടങ്ങില്‍ ഖത്തര്‍ ഗ്യാസ് സിഇഒ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ അല്‍താനിയും പങ്കെടുത്തു.  എല്‍എന്‍ജി വ്യവസായ ചരിത്രത്തില്‍ വെച്ചേറ്റവും വലിയ കരാറുകളാണ് ഖത്തര്‍ പെട്രോളിയത്തിന്റെ എല്‍എന്‍ജി ഗതാഗത ശ്രേണി പദ്ധതിയുടെ ഭാഗമായുള്ള ഈ കരാറുകള്‍.

ഖത്തറിന്റെ നിലവിലെ  7.7 കോടി ടണ്‍ പ്രതിവര്‍ഷ എല്‍എന്‍ജി ഉല്‍പാദന ശേഷി 2027 ഓടെ 12.6 കോടി ടണ്‍ ആക്കി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് വടക്കന്‍ എണ്ണപ്പാടം വിപുലീകരിക്കുന്നത്. എല്‍എന്‍ജി ഇന്ധനമായി ഉപയോഗിക്കാവുന്ന ഹൈബ്രിഡ് എന്‍ജിനുകളായിരിക്കും പുതിയ കപ്പലുകളില്‍ ഉണ്ടാകുകയെന്നും അല്‍കാബി പറഞ്ഞു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story