LAUNCHPAD

ഇനി പാഠപുസ്തകങ്ങൾ വായിച്ചു മാത്രമല്ല, കണ്ടും കേട്ടും പഠിക്കാം; ക്യുആർ കോഡുകൾ കൂടി ഉൾപ്പെടുത്തി എസ്‌സിഇആർടിയുടെ 9, 10 ക്ലാസ് പാഠപുസ്തകങ്ങൾ തയാറായി

20 May 2019

ന്യൂഏജ് ന്യൂസ്, പാഠപുസ്തകങ്ങൾ ഇനി വായിച്ചു മാത്രമല്ല, കണ്ടും കേട്ടും പഠിക്കാം. പാഠ്യവിഷയങ്ങൾ കാണാനും കേൾക്കാനും കൂടി സൗകര്യമൊരുക്കുന്ന ക്യുആർ കോഡുകൾ കൂടി ഉൾപ്പെടുത്തി എസ്‌സിഇആർടി(സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി)യുടെ 9, 10 ക്ലാസ് പാഠപുസ്തകങ്ങൾ തയാറായി. സ്മാർട് ഫോൺ വഴി ക്യുആർ കോഡുകൾ സ്കാൻ ചെയ്താൽ ഇവ കാണാനും കേൾക്കാനും കഴിയും.

എല്ലാ വിഷയങ്ങളുടെയും പുസ്തകങ്ങളിൽ പാഠഭാഗങ്ങൾക്കൊപ്പം അധിക വായനയ്ക്കു സഹായിക്കുന്ന ക്യുആർ കോഡുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സയൻസ് വിഷയങ്ങളിൽ കൂടുതൽ പരീക്ഷണങ്ങൾ കാണാൻ കഴിയുന്ന വിഡിയോകളും ഭാഷാവിഷയങ്ങളിൽ പാഠഭാഗങ്ങളുടെ ദൃശ്യാവിഷ്ക്കാരങ്ങളുമൊക്കെയാണ് ഉൾപ്പെടുത്തിയത്. കണക്ക് ലളിതമാക്കാൻ ജിയോജിബ്ര ആപ് ഉപയോഗിച്ചു തയാറാക്കിയ വിഡിയോകളും കാണാം. മലയാളം, ഇംഗ്ലിഷ് മീഡിയം വിദ്യാർഥികൾക്കായി ഇവ പ്രത്യേകം തയാറാക്കിയിട്ടുണ്ട്.

കേന്ദ്ര ,സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതികളുടെ കീഴിലുള്ള ദിക്ഷ, സമഗ്ര എന്നീ പോർട്ടലുകളിൽ നിന്നാണു വിഡിയോകൾ തയാറാക്കാനാവശ്യമായ വിവരങ്ങൾ ശേഖരിച്ചത്. 

അധ്യാപകരെ ക്യുആർ കോഡ് പരിചയപ്പെടുത്തുന്ന പരിശീലന പരിപാടികൾ സംസ്ഥാനത്ത് ഉടൻ പൂർത്തിയാകും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story