TECHNOLOGY

സാധാരണക്കാരുടെ ഫോണുകളിലേക്കും 5ജി എത്തിക്കാന്‍ ക്വാല്‍കോം; വിപണിയിൽ പുത്തൻ തരംഗം സൃഷ്ടിച്ചേക്കും

09 Sep 2019

ന്യൂഏജ് ന്യൂസ്, അടുത്ത വര്ഷത്തോടെ സാധാരണക്കാര് കൂടുതലായി ഉപയോഗിക്കുന്ന ഇടത്തരം വിലയുള്ള സ്മാര്ട്ഫോണുകളിലേക്കും 5ജി സാങ്കേതികവിദ്യ എത്തിക്കാന് ഒരുങ്ങുകയാണ് മുന്നിര സ്മാര്ട് ഫോണ് ചിപ്പ് നിര്മാതാക്കളായ ക്വാല്കോം. നിലവില് വന് വിലയുള്ള സാംസങ് ഗാലക്സി പോലുള്ള ഫോണുകളില് മാത്രമാണ് 5ജി സൗകര്യമുള്ളത്.

നിലവില് സാംസങിനും മറ്റ് കമ്പനികള്ക്കും 5ജി ഡേറ്റാ നെറ്റ് വര്ക്കില് പ്രവര്ത്തിക്കുന്ന സ്മാര്ട്ഫോണ് ചിപ്പുകള് ക്വാല്കോം നിര്മിച്ചു നല്കുന്നുണ്ട്. ക്വാല്കോമിന്റെ വിലകൂടിയ സ്നാപ്ഡ്രാഗണ് 8 പരമ്പര ചിപ്പുകളിലാണ് 5ജിയുള്ളത്.

എന്നാല് വരും വര്ഷത്തോടെ സ്നാപ്ഡ്രാഗണ് 6, 7 പരമ്പരയില് പ്രവര്ത്തിക്കുന്ന ഫോണുകളിലേക്കും 5ജി എത്തും. നിലവിലുള്ള 5ജി ഫോണുകളേക്കാള് വിലകുറഞ്ഞ സ്മാര്ട്ഫോണുകളിലേക്ക് ഇതോടെ 5ജി എത്തും. ലെനോവോയുടെ മോട്ടോറോള, ഷാവോമി, ഓപ്പോ, വിവോ തുടങ്ങിയ കമ്പനികള് 20000 രൂപയ്ക്കടുത്ത് വിലയുള്ള സ്മാര്ട്ഫോണുകളില് സ്നാപ്ഡ്രാഗണ് 6,7 പരമ്പര ചിപ്പുകള് ഉപയോഗിക്കുന്നുണ്ട്.

സ്നാപ്ഡ്രാഗണ് 7 പരമ്പര 5ജി ഫോണുകള്ക്കായി ചൈനീസ് സ്മാര്ട്ഫോണ് ബ്രാന്റായ റിയല്മി ക്വാല്കോമുമായി ധാരണയായിട്ടുണ്ടെന്നാണ് പുതിയ വിവരം. വലിയ സാങ്കേതിക വിദ്യകള് കുറഞ്ഞ ചിലവില് അവതരിപ്പിച്ച ശ്രദ്ധേയമായ കമ്പനിയാണ് റിയല്മി.

അടുത്തിടെ 15000 രൂപയില് താഴെ വിലയില് റിയല്മി 5 എന്ന ക്വാഡ് ക്യാമറ സ്മാര്ട്ഫോണ് അവതരിപ്പിച്ചിരുന്നു. സ്നാപ്ഡ്രാഗണ് 6 സീരീസ് പരമ്പര ചിപ്പ് ആണ് ഈ ഫോണില് ഉപയോഗിച്ചിട്ടുള്ളത്. ക്വാല്കോമിന്റെ സ്നാപ്ഡ്രാഗണ് 855 പ്ലസ് ചിപ്പില് പുതിയ സ്മാര്ട്ഫോണ് പുറത്തിറക്കാനും റിയല്മിയ്ക്ക് പദ്ധതിയുണ്ട്.

Content Highlights: qualcomm-plans-to-bring-5g-chips-into-mid-range-smartphones

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ