TECHNOLOGY

ആൻഡ്രോയിഡ് ഫോണുകൾക്ക് പുതു ഫീച്ചറുകൾ എത്തുന്നു; പുതുവൽസരത്തിൽ വരുന്ന ആൻഡ്രോയിഡ് ഫോണുകൾക്ക് ഉപയോഗിക്കുക പുതിയ ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 865 പ്രോസസര്‍

13 Dec 2019

ന്യൂഏജ് ന്യൂസ്, പുതുവൽസരത്തിൽ വരുന്ന ആൻഡ്രോയിഡ് ഫോണുകൾക്ക് പുതു ഫീച്ചറുകൾ എത്തുന്നു.പുതിയ പ്രോസസറായ ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 865 പ്രോസസര്‍ അവതരിപ്പിച്ചതോടെ ഫോണുകൾ അടിമുടി മാറുമെന്ന സൂചനയാണുള്ളത്. സാംസങ്, വണ്‍പ്ലസ്, റിയല്‍മി, അസൂസ്, ഒപ്പോ തുടങ്ങി എല്ലാ ആന്‍ഡ്രോയിഡ് സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളുടെയും 2020ലെ ഏറ്റവും പ്രധാനപ്പെട്ട മോഡലുകളില്‍ കാണാന്‍ പോകുന്നത് ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 865 പ്രോസസറാണ്.

ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 865 സുപ്രധാന ഫീച്ചറുകള്‍

8കെ വിഡിയോ റെക്കോഡിങ്, 4കെ എച്ഡിആര്‍, സെക്കന്‍ഡില്‍ 960 ഫ്രെയിം വച്ച് പരിധിയില്ലാതെ റെക്കോർഡു ചെയ്യാനുള്ള കഴിവ്. ഇതുവരെ ഇറങ്ങിയിരിക്കുന്നതില്‍ വച്ച് ഏറ്റവും ശക്തമായ പ്രോസസറായിരിക്കുമിത്. ക്വാല്‍കമിന്റെ സ്‌നാപ്ഡ്രാഗണ്‍ 'എക്‌സ്55 4ജി/5ജി' മോഡം സപ്പോര്‍ട്ട് ചെയ്യുന്നു എന്നതാണ് മറ്റൊരു കഴിവ്. അഡ്രെനോ 650 ജിപിയു, സ്‌പെക്ട്രാ 480 ഇമേജ് സിഗ്നല്‍ പ്രോസസര്‍ എന്നിവയും സപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ തലമുറയിലെ ചിപ്‌സെറ്റുകള്‍ക്ക് ക്ലോക് സൈക്കിളില്‍ ഒരു പിക്‌സല്‍ മാത്രമാണ് കൈകാര്യം ചെയ്യാന്‍ സാധിച്ചിരുന്നതെങ്കില്‍ സ്‌നാപ്ഡ്രാഗണ്‍ 865ന് ക്ലോക് സൈക്കിളില്‍ 4 പിക്‌സലുകള്‍ കൈകാര്യം ചെയ്യാനാകും. മുന്‍ പ്രോസസറുകളെ അപേക്ഷിച്ച് കുറച്ചു ബാറ്ററി പവര്‍ മതി പ്രവര്‍ത്തിക്കാന്‍ എന്നതും പുതിയ പവര്‍ സേവിങ് സെറ്റിങ്‌സ് കൈകാര്യം ചെയ്യാനുള്ള കഴിവും സ്വയം ചൂടാകല്‍ കുറവായിരിക്കും എന്നതുമെല്ലാം പുതിയ പ്രോസസറിനെ വേര്‍തിരിച്ചു നിർത്തുന്നു.

സെക്കന്‍ഡില്‍ രണ്ടു ഗിഗാപിക്‌സല്‍ ഡേറ്റ കൈകാര്യം ചെയ്യാനുള്ള കഴിവുണ്ട്. ഇതിനു പിന്നില്‍ ഡ്യുവല്‍ 14-ബിറ്റ് ഐഎസ്പി എന്ന സാങ്കേതികവിദ്യയാണ്. ചുരുക്കി പറഞ്ഞാല്‍ ഇതുവച്ചിറങ്ങുന്ന ക്യാമറകള്‍ക്ക് 200 എംപി ക്യാമറയുണ്ടെങ്കില്‍ പോലും ഡേറ്റാ പ്രോസസിങ് സുഗമമായി നടക്കും. ഇരട്ട 64-എംപി ക്യാമറകള്‍ ഒരേസമയം ചിത്രമെടുത്താലും പ്രോസസര്‍ വിയര്‍ക്കില്ല. ആപ്പിളിന്റെ ഡിഫോള്‍ട്ട് ഫോട്ടോ ഫോര്‍മാറ്റായ ഹെയ്ക് (HEIC) ഇനി ആന്‍ഡ്രോയിഡ് ഫോണുകളിലും സാധ്യമാക്കാനും പുതിയ പ്രോസസറിനു സാധിക്കും.

ഒന്നിലേറെ ചിത്രങ്ങള്‍ക്ക് ഒരേസമയം നോയിസ് റിഡക്‌ഷന്‍. ഫോട്ടോയില്‍ വസ്തുക്കളുടെ തത്സമയ വര്‍ഗീകരണവും വേര്‍തിരിക്കലും മാറ്റിവയ്ക്കലും പുതിയ പ്രോസസര്‍ സാധ്യമാക്കുന്നു. ഇതിന് സഹായകമാകുന്നത് അഞ്ചാം തലമുറയിലെ ക്വാല്‍കം എഐ എൻജിന്റെ സാന്നിധ്യമാണ്. ഈ പുതിയ സാങ്കേതികവിദ്യ ഉപയോഗച്ച് അതിവേഗം പശ്ചാത്തലം, ആളുകള്‍, വസ്തുക്കള്‍ തുടങ്ങിയവയെ തത്സമയം തിരിച്ചറിയാനാകും. ഇവയെ എല്ലാം വ്യത്യസ്തമായി കണ്ട്, തത്സമയ മാറ്റം വരുത്താനുള്ള കഴിവുപയോഗിച്ച് കസ്റ്റമൈസ് ചെയ്ത ഫോട്ടോ എടുക്കാമെന്ന് ക്വാല്‍കം പറയുന്നു.

മൊബൈല്‍ വിഡിയോ റെക്കോർഡിങ്ങില്‍ ഉജ്വല മാറ്റം

മൊബൈല്‍ വിഡിയോ റെക്കോർഡിങ്ങില്‍ ഉജ്വല മാറ്റമാണ് സ്‌നാപ്ഡ്രാഗണ്‍ 865 കൊണ്ടുവരുന്നത്. നേരത്തെ കണ്ടതു പോലെ 8കെ വിഡിയോ റെക്കോഡു ചെയ്യാം. 4കെ എച്ഡിആര്‍ വിഡിയോ (എച്ഡിആര്‍ 10 പ്ലസ്, എച്ഡിആര്‍ 10, എച്എല്‍ജി, ഡോള്‍ബി വിഷന്‍), സെക്കന്‍ഡില്‍ 120 ഫ്രെയിം വരെ 4കെ വിഡിയോ റെക്കോഡ് ചെയ്യാനുള്ള കഴിവ്, സെക്കന്‍ഡില്‍ ഒരേസമയം അഞ്ച് 640 മെഗാപിക്‌സല്‍ ഫോട്ടോ കൈകാര്യം ചെയ്യാനുള്ള കഴിവ് തുടങ്ങിയവയും ഉണ്ട്. ഡോള്‍ബിവിഷന്‍ വിഡിയോ ചിത്രീകരിക്കാവുന്ന പ്രോസസറുകളുടെ കാര്യത്തിലും പുതിയ ചിപ് റെക്കോർഡ് സൃഷ്ടിക്കുന്നു. ഫോണിന് 120 ഹെട്‌സ് റിഫ്രെഷ്റെയ്റ്റ് ഉള്ള ഡിസ്‌പ്ലെയാണുള്ളതെങ്കില്‍ സെക്കന്‍ഡില്‍ 120 ഫ്രെയിം വിഡിയോ തത്സമയം ഡീകോഡ് ചെയ്തു കാണാന്‍ അനുവദിക്കുമെന്നതും മറ്റൊരു മികവാണ്. റെയ്‌സര്‍ ഫോണ്‍, റെയ്‌സര്‍ ഫോണ്‍ 2, ഷാര്‍പ് അക്വോസ് ആര്‍3, അസൂസ് റോഗ് ഫോണ്‍ II തുടങ്ങിയവയാണ് ഇപ്പോള്‍ 120 ഹെട്‌സ് ഡിസ്‌പ്ലെയുള്ള ഫോണുകള്‍.

എംഐ 10 ആദ്യ ഫോൺ?

അധികം താമസിയാതെ പുറത്തിറക്കാന്‍ പോകുന്ന തങ്ങളുടെ പുതിയ എംഐ 10 ഹാന്‍ഡ്‌സെറ്റ് പുതിയ പ്രോസസര്‍ ഉപയോഗിക്കുന്ന ലോകത്തെ ആദ്യത്തെ ഫോണുകളിലൊന്നായിരിക്കുമെന്ന് ഷഓമി അറിയിച്ചു. അവരുടെ ചൈനീസ് എതിരാളിയായ ഒപ്പോ പറയുന്നത് തങ്ങളുടെ സുപ്രധാന മോഡലും ഈ ചിപ്പ് ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നതായിരിക്കും എന്നാണ്. ലെനോവോയുടെ അധീനതയിലുള്ള മോട്ടറോളയും ഈ ചിപ്പില്‍ താത്പര്യം പ്രകടിപ്പിച്ചു. പുതിയ പ്രോസസർ ഉപയോഗിച്ചുള്ള ഫോണ്‍ പുറത്തിറക്കുമെന്ന് റിയല്‍മിയും അറിയിച്ചു. ( ഒപ്പോയില്‍ നിന്നു വേര്‍പെട്ട് സ്വതന്ത്ര കമ്പനിയാകാനുളള ഒരുക്കത്തിലാണ് റിയല്‍മി.) 

സാംസങ് എസ് 11, എസ് 11 പ്ലസ്

സാംസങ്ങിന്റെ എസ് 11, എസ് 11 പ്ലസ് തുടങ്ങിയ കമ്പനികളായിരിക്കാം പുതിയ പ്രോസസറിന്റെ കരുത്തറിയാന്‍ സാധിക്കുന്ന ആദ്യ ഫോണുകള്‍ എന്നാണ് കരുതുന്നത്. ഇവ അടുത്ത വര്‍ഷം ഫെബ്രുവരിയിലായിരിക്കും പുറത്തെത്തുക. എന്നാല്‍, പുതിയ പ്രോസസര്‍ ഉപയോഗിച്ചുള്ള ആദ്യ ഫോണ്‍ ഏതായിരിക്കുമെന്ന പ്രവചനം ഇപ്പോള്‍ സാധ്യമല്ലെന്നും പറയുന്നു. പുതിയ ക്രിയോ 585 സിപിയു ആണ് പ്രോസസറിന്റെ നിയന്ത്രണം നടത്തുന്നത്. മുന്‍ പ്രോസസറിനെക്കാള്‍ 25 ശതമാനം അധിക കരുത്ത് ഈ ചിപ്പിനുണ്ടായിരിക്കുമെന്നു കരുതുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ