TECHNOLOGY

ഡ്രൈവറില്ലാക്കാറുകൾക്കു പുതിയ കംപ്യൂട്ടിങ് സംവിധാനവുമായി മൊബൈൽ ചിപ് നിർമാതാക്കളായ ക്വാൽകോം

Newage News

14 Jan 2020

പ്രമുഖ മൊബൈൽ ചിപ് നിർമാതാക്കളായ ക്വാൽകോം ഡ്രൈവറില്ലാക്കാറുകൾക്കു വേണ്ടിയുള്ള കംപ്യൂട്ടിങ് സംവിധാനം അവതരിപ്പിച്ചു.  ഭാവിയിൽ ഡ്രൈവറില്ലാക്കാറുകൾ നിർമിക്കുന്ന കമ്പനികൾക്ക് സ്വന്തമായി കംപ്യൂട്ടിങ് സംവിധാനം വികസിപ്പിച്ചെടുക്കേണ്ട സാഹചര്യം ഒഴിവാക്കാനും കാറുകളിലെ സംവിധാനങ്ങൾക്കു പൊതുസ്വഭാവം നൽകാനും സ്നാപ്ഡ്രാഗൻ റൈഡ് എന്ന ഈ പുതിയ കംപ്യൂട്ടറിനു സാധിക്കും.

ഡ്രൈവറില്ലാക്കാർ കംപ്യൂട്ടിങ് സംവിധാനങ്ങളിൽ ഇന്റലും എൻവിഡിയയും മുന്നിട്ടു നിൽക്കുമ്പോഴാണ് ഈ കമ്പനികളെയെല്ലാം പിന്നിലാക്കിക്കൊണ്ടു കംപ്യൂട്ടർ സംവിധാനം തന്നെ ക്വാൽകോം അവതരിപ്പിച്ചിരിക്കുന്നത്. ഒരു കയ്യിൽ ഒതുങ്ങുന്ന വലുപ്പമുള്ള കംപ്യൂട്ടർ ആണിതെന്നും തുടർച്ചയായി പ്രവർത്തിക്കേണ്ടി വരുന്ന ഇതിനെ തണുപ്പിക്കാൻ ഫാനിന്റെയോ കൂളറിന്റെയോ ആവശ്യമില്ലെന്നും കമ്പനി മേധാവി പാട്രിക് ലിറ്റിൽ അറിയിച്ചു.

നിലവിലുള്ള ഡ്രൈവറില്ലാക്കാറുകളിൽ ഉപയോഗിക്കുന്ന സൂപ്പർ കംപ്യൂട്ടറുകൾ ഏറെ വലുപ്പമുള്ളതാണ്. വിവിധ കാർ നിർമാതാക്കളുടെ ആവശ്യമനുസരിച്ചു വ്യക്തിഗതമാക്കാവുന്ന തരത്തിലാണു സ്നാപ്ഡ്രാഗൻ റൈഡ് നിർമിച്ചിരിക്കുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ