LAUNCHPAD

സംസ്ഥാനത്ത് ഡി.ജി.പി പദവിയിലെത്തുന്ന ആദ്യ വനിതാ ഉദ്യോ​ഗസ്ഥയായി ആർ. ശ്രീലേഖ

Newage News

27 May 2020

കേരളത്തിൽ ഡി.ജി.പി പദവിയിലെത്തുന്ന ആദ്യ വനിതാ ഐ.പി.എസ് ഉദ്യോ​ഗസ്ഥയായി ആർ. ശ്രീലേഖ ചുമതലയേൽക്കും. ഫയർ ഫോഴ്സ് മേധാവിയായിട്ടായിരിക്കും പുതിയ നിയമനം.

1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ് ആർ ശ്രീലേഖ. ഡിജിപിമാരായ എ ഹേമചന്ദ്രനും ജേക്കബ് തോമസും വിരമിക്കുന്ന സാഹചര്യത്തിലാണ് ശങ്കർ റെഡ്ഡിക്കും ആർ ശ്രീലേഖയ്ക്കും ഡിജിപിമാരായി സ്ഥാനക്കയറ്റം ലഭിച്ചത്. ഈ വർഷം ഡിസംബറിൽ ശ്രീലേഖ വിരമിക്കും.

പുതിയ ചീഫ് സെക്രട്ടറിക്കൊപ്പം ഉദ്യോഗസ്ഥ തലത്തിൽ വലിയ അഴിച്ചുപണിക്കാണ് മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. ചീഫ് സെക്രട്ടറി ടോം ജോസ് ഈ മാസം 31-ന് ഒഴിയുന്ന സാഹചര്യത്തിലാണ് ആഭ്യന്തര സെക്രട്ടറിയായ ബിശ്വാസ് മേത്ത ചീഫ് സെക്രട്ടറിയാകുന്നത്.

‍തിരുവനന്തപുരം കളക്ടറായ കെ ഗോപാലകൃഷ്ണനെ മലപ്പുറത്തേക്കും, ആലപ്പുഴ കളക്ടർ എം അജ്ഞനയെ കോട്ടയത്തേക്കും മാറ്റി

നവജോത് ഘോസാണ് തിരുവനന്തപുരം കളക്ടർ. സഹകരണ രജിസ്ട്രാ‌ർ കെ അലക്സാണ്ടർ ആണ് ആലപ്പുഴ കളക്ടർ.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story