ECONOMY

എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി

14 Mar 2019

ന്യൂഏജ് ന്യൂസ്, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പാര്‍ലമെന്റിലും, നിയമസഭകളിലും മാത്രമല്ല എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.  ചെന്നൈയിലെ സ്റ്റെല്ലാ മേരീസ് കോളജിലെ വിദ്യാര്‍ത്ഥിനികളുമായുള്ള സംവാദത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അധികം സ്ഥാപനങ്ങളെ അവര്‍ നയിക്കുന്നതോ അധികം സംസ്ഥാനങ്ങളെ നയിക്കുന്നതോ ഞാന്‍ കാണുന്നില്ല, ലോക്‌സഭയിലും അവരുടെ പ്രാതിനിധ്യം കുറവാണ്. ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ സ്ത്രീ സംവരണ ബില്‍ പാസാക്കും, മാത്രമല്ല സര്‍ക്കാര്‍ ജോലികളിലും 33 ശതമാനം സംവരണം കൊണ്ടുവരും’-രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

ഉത്തരേന്ത്യയെ അപേക്ഷിച്ച് ദക്ഷിണേന്ത്യയിലെ സത്രീകള്‍ മെച്ചപ്പെട്ട രീതിയിലാണ് പരിചരിക്കപ്പെടുന്നതെന്നും എന്നാല്‍ സ്ഥിതി ഇനിയും ഒരുപാട് മെച്ചപ്പെടേണ്ടിയിരിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.



Related News


Special Story

ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ