TECHNOLOGY

ഓട്ടോകാസ്റ്റിൽ ഗുഡ്സ് ട്രെയിൻ ബോഗി നിർമിക്കുവാൻ റെയിൽവേയുടെ ഓർഡർ; നിർമിക്കുക പഞ്ചാബ് സോണിനുള്ള ഗുഡ്‌സ് വാഗണ് ആവശ്യമായ കാസ്‌നബ് ബോഗി

03 Jul 2019

ന്യൂഏജ് ന്യൂസ്, തിരുവനന്തപുരം ∙ ചേർത്തല ഓട്ടോകാസ്റ്റിന് ട്രെയിൻ ബോഗി നിർമിക്കാൻ റെയിൽവേയുടെ ഓർഡർ ലഭിച്ചു.ഉത്തര റെയിൽവേ പഞ്ചാബ് സോണിനുള്ള ഗുഡ്‌സ് വാഗണ് ആവശ്യമായ കാസ്‌നബ് ബോഗിയാണ് ഓട്ടോകാസ്റ്റ് നിർമിക്കുക. ഉത്തര റെയിൽവെയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഓട്ടോകാസ്റ്റ് എംഡി എ.ശ്യാമള കൂടിക്കാഴ്ച നടത്തി. ഇന്ത്യയിൽ ആദ്യമായാണ് സംസ്ഥാന പൊതുമേഖലാ സ്ഥാപനത്തിന് റെയിൽവേ ബോഗി നിർമിക്കാനുള്ള ഓർഡർ ലഭിക്കുന്നത്.

തുടക്കക്കാർ എന്ന നിലയിൽ നിലവിലെ ടെൻഡറിലെ 5 ശതമാനം ബോഗി നിർമിക്കാനുള്ള ഓർഡർ മാത്രമേ ഓട്ടോകാസ്റ്റിനു ലഭിക്കൂ. നിലവാരമുള്ള ബോഗി നിർമിച്ചു നൽകിയാൽ തുടർന്നുള്ള ടെൻഡറുകളിൽ യോഗ്യത നേടുമ്പോൾ 20 ശതമാനം ബോഗികൾ നിർമിക്കാം.    റെയിൽവേയുടെ ഗുണപരിശോധന വിഭാഗമായ റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ്‌സ് ഓർഗനൈസേഷെന്റ (ആർഡിഎസ്ഒ) ക്ലാസ് എ ഫൗണ്ടറി അംഗീകാരം അടുത്തിടെ ഓട്ടോകാസ്റ്റ് നേടിയിരുന്നു. 25 വർഷമായി നഷ്ടത്തിലായിരുന്ന സ്ഥാപനം 2 മാസത്തിനകം ലാഭത്തിലെത്തുമെന്ന് ചെയർമാൻ കെ.എസ്.പ്രദീപ് കുമാർ പറഞ്ഞു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ