TRAVEL

പാസഞ്ചര്‍ ട്രെയിനുകളുടെ നടത്തിപ്പ് സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് നല്‍കാന്‍ ഇന്ത്യൻ റെയിൽവേ; പരിഗണിക്കുന്നവയില്‍ തിരുവനന്തപുരം-കണ്ണൂര്‍ റൂട്ടും

26 Jun 2019

ന്യൂഏജ് ന്യൂസ്, ന്യൂഡല്ഹി: ചില പാസഞ്ചര് ട്രെയിനുകളുടെ നടത്തിപ്പ് സ്വകാര്യ ഓപ്പറേറ്റര്മാര്ക്ക് നല്കാന് നീക്കം നടക്കുന്നതിനിടെ പുതുതായി സ്വകാര്യ മേഖലയ്ക്ക് ട്രെയിന് സര്വീസ് അനുവദിക്കുന്നതിന് പരിഗണിക്കുന്ന റൂട്ടുകളെക്കുറിച്ചുള്ള വിവരങ്ങള് പുറത്തുവന്നു.

ഡല്ഹി-ലഖ്നൗ, മുംബൈ-ഷിര്ദ്ദി, ബെംഗ്ലൂരു-ചെന്നൈ, അഹമ്മദാബാദ്-മുംബൈ, തിരുവനന്തപുരം-കണ്ണൂര് എന്നീ റൂട്ടുകളാണ് പരിഗണനയിലുള്ളത്.

ആദ്യഘട്ടത്തില് റെയില്വേയുടെ നിയന്ത്രണത്തിലുള്ള ഐ.ആര്.സി.ടി.സി.ക്ക് രണ്ട് ട്രെയിനുകളുടെ നടത്തിപ്പ് നല്കി പദ്ധതി പരീക്ഷണാടിസ്ഥാനത്തില് ആരംഭിക്കാനാണ് റെയില്വേയുടെ നീക്കം. നടത്തിപ്പ് ചുമതല ലഭിക്കുന്നതോടെ ഈ ട്രെയിനുകളുടെ ടിക്കറ്റ് നല്കുന്നത് ഉള്പ്പെടെയുള്ള സേവനങ്ങള് ഐ.ആര്.സി.ടി.സി. നേരിട്ട് നടത്തും. ഐ.ആര്.സി.ടി.സി. നേരിട്ട് സര്വ്വീസ് ഏറ്റെടുക്കുന്ന ഈ ട്രെയിനുകള്ക്ക് റെയില്വേ നിശ്ചിത തുക ഈടാക്കുകയും ചെയ്യും. ട്രെയിനുകളുടെ കോച്ചുകളും ഐ.ആര്.സി.ടി.സി.ക്ക് ലീസിന് നല്കും.

ലേലനടപടികളില് നിന്ന് പാസഞ്ചര് ട്രെയിന് സര്വീസ് ഏറ്റെടുക്കാന് താത്പര്യമുള്ള സ്വകാര്യ ഓപ്പറേറ്റര്മാരെ റെയില്വേ പിന്നീട് തിരഞ്ഞെടുക്കും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story