ECONOMY

സ്ത്രീ ശാസ്ത്രികരണത്തിൽ വിപ്ലവകരമായ ചുവടുവയ്പുമായി രാജസ്ഥാന്‍ സര്‍ക്കാര്‍; കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ സാനിട്ടറി പാഡ് നല്‍കാനൊരുങ്ങുന്നു

01 Jan 2019

ന്യൂഏജ് ന്യൂസ് ജയ്പൂര്‍: സര്‍ക്കാര്‍ കോളേജുകളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യമായി സാനിട്ടറി പാഡുകള്‍ വിതരണം ചെയ്യാനൊരുങ്ങി രാജസ്ഥാന്‍ സര്‍ക്കാര്‍. പദ്ധതിക്കായി 2.5 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിരിക്കുന്നത്. പദ്ധതി നടപ്പായാല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സാനിട്ടറി പാഡുകള്‍ സൗജന്യമായി നല്‍കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകും രാജസ്ഥാന്‍. സംസ്ഥാനത്തെ ആരോഗ്യ ഉപദേശകസമതിയുടെ ആവശ്യത്തെ തുടര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി 189 സര്‍ക്കാര്‍ കോളേജുകളില്‍ സൗജന്യ നാപ്കിന്‍ വെന്‍ഡിങ്ങ് മെഷിന്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസവകുപ്പ്. ഇതിലൂടെ 2.8 ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ കോളേജുകളിലെ വിദ്യാര്‍ത്ഥിനികള്‍ക്കും നിര്‍ദ്ധനരായ കുട്ടികള്‍ക്കും ഈ പദ്ധതി ഉപകാരപ്രദമാകും. പദ്ധതിയുടെ ഭാഗമായി നേരത്തെ വസുന്ധര രാജെ-സര്‍ക്കാര്‍ ഏതാനും സ്കൂളുകളിലും റെയില്‍വേ സ്റ്റേഷനുകളിലും മെഷിനുകള്‍ സ്ഥാപിച്ചിരുന്നു. അടുത്ത അധ്യായന വര്‍ഷം മുതലാകും പദ്ധതി നടപ്പാക്കുക.



Related News


Special Story

ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ