CORPORATE

ആതിഥേയ വ്യവസായ രംഗത്ത് 11000 കോടി രൂപയുടെ മുതൽമുടക്കുമായി പ്രവാസി വ്യവസായി രവിപിള്ള; റാവിസ് ഹോട്ടൽ ശ്രംഖല ഇനി അറിയപ്പെടുക 'രവീസ്' എന്ന പേരിൽ

01 Dec 2019

ന്യൂഏജ് ന്യൂസ്, ദുബായ്: പ്രവാസി വ്യവസായി ഡോ.ബി.രവിപിള്ള ആതിഥേയ വ്യവസായ രംഗത്ത് ശക്തമാകുന്നതിന്റെ ഭാഗമായി 11000 കോടി രൂപയുടെ മുതൽമുടക്ക് നടത്തും. 41 ഹോട്ടലുകൾ ലണ്ടൻ ആസ്ഥാനമായുള്ള ഗ്രൂപ്പിൽ നിന്ന് ഏറ്റെടുക്കുന്നതിനൊപ്പം കേരളത്തിലും ആയിരം കോടി രൂപ മുതൽ മുടക്കും. ഇപ്പോൾ റാവിസ് എന്നറിയപ്പെടുന്ന ഹോട്ടൽ ശ്രംഖല ഇനി രവീസ് എന്ന് പുനർനാമകരണം ചെയ്യുന്നതുൾപ്പടെ ആഗോളതലത്തിൽ വൻ കുതിപ്പിന് ഒരുങ്ങുകയാണ് ഗ്രൂപ്പെന്ന് അദ്ദേഹം പറഞ്ഞു. 

രവീസ് എന്ന് ബ്രാൻഡിങ് നടത്തുന്നതിന്റെ സോഫ്റ്റ് ലോഞ്ചിങ് ജനുവരി ഒന്നിന് തിരുവനന്തപുരത്ത് നടത്തും. അക്ഷരങ്ങൾക്ക് മാറ്റമില്ലെങ്കിലും ഉച്ചാരണത്തിന് മാറ്റം വരുത്തി രവിപിള്ള ഗ്രൂപ്പിനോടു താതാത്മ്യപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മകൾ ഡോ.ആരതി കമ്പനിയുടെ ഡയറക്ടറായി കേരളത്തിൽ കൂടുതൽ സജീവമാകും. മകൻ ഗണേഷ് രാജ്യാന്തരതലത്തിൽ നിർമാണമേഖലയുടെ ചുമതല വഹിക്കും.  

യൂറോപ്പ്, ജപ്പാൻ, കൊറിയ എന്നിവിടങ്ങളിലും അമേരിക്കയിലും ഹോട്ടൽ ശ്രംഖലയുള്ള ഗ്രൂപ്പിന്റെ ഹോട്ടലുകൾ വാങ്ങുന്നതു സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. ലീല ഗ്രൂപ്പിന്റെ പക്കൽ നിന്ന് കോവളം ലീല ഹോട്ടൽ 500 കോടിയോളം രൂപയ്ക്ക് രവിപിള്ള വാങ്ങിയിരുന്നെങ്കിലും ഹോട്ടൽ നടത്തിപ്പിന്റെ ചുമതല ലീല ഗ്രൂപ്പിനു തന്നെയായിരുന്നു. ഇനി രവീസ് ഗ്രൂപ്പ് സ്വന്തമായി ഹോട്ടലുകൾ നടത്തും. ഈ രംഗത്ത് വൈദഗ്ധ്യമുള്ള വൻ സംഘത്തെ തന്നെ ഇതിനായി നിയമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മനോരമയാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് നൽകിയിരിക്കുന്നത്.

തിരുവനന്തപുരത്ത് ഉടൻതന്നെ ഹോട്ടലും കൺവൻഷൻ സെന്ററും പണികഴിപ്പിക്കും. ഇതിനായി സ്ഥലം വാങ്ങിക്കഴിഞ്ഞു. കൊല്ലത്ത് 150 വർഷം പഴക്കമുള്ള കൊട്ടാരം അടുത്ത കാലത്ത് ജർമൻ സംഘത്തിന്റെ പക്കൽ നിന്നു വാങ്ങിയിരുന്നു. ഇത് പൂർണമായും ആയൂർവേദ റിസോർട്ടാക്കി മാറ്റും. കൊട്ടാരത്തിന്റെ തനിമ നിലനിർത്തി പത്തുമാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും. 

ഇതിനു പുറമെ ഹോട്ടലുകളിലേക്ക് ശുദ്ധമായ പച്ചക്കറികളും പാലും ഉൽപ്പാദിപ്പിക്കാൻ ഗ്രൂപ്പ് കരുനാഗപ്പള്ളിയിൽ സ്വന്തമായി ഫാം ഹൗസും ആരംഭിച്ചു. ആധുനിക രീതിയിൽ സജ്ജമാക്കുന്ന ഫാം ഹൗസിൽ ഗീർ പശുക്കൾ ഉൾപ്പടെയുള്ളവയെ വളർത്തുന്നുണ്ട്. ഇതിന്റെ ചില നിർമാണ ജോലികൾ ഉടൻ പൂർത്തിയാകും. ഗോവയിലും കൂടുതൽ വസ്തുക്കൾ വാങ്ങി സ്വന്തമായി ഹോട്ടൽ നിർമിക്കും. ഇന്ത്യയിലും ദുബായിലുമായി ഒമ്പത് ഹോട്ടലുകളാണ് ഗ്രൂപ്പിനുള്ളത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story