FINANCE

മൂന്നുമാസത്തേയ്ക്ക് വായ്പതുക തിരിച്ചടക്കേണ്ട; ഉപഭോക്താവിന്റെ ക്രഡിറ്റ് സ്‌കോറിനെ ഇത് ബാധിക്കരുതെന്നും ആര്‍ബിഐ നിർദേശം

Newage News

27 Mar 2020

മൂന്നുമാസം വായ്പ തിരിച്ചടച്ചില്ലെങ്കിലും ഉപഭോക്താവിനുമേല് യാതൊരു നടപടിയുമുണ്ടാകില്ല.

റിസര്വ് ബാങ്ക് മോറട്ടോറിയം പ്രഖ്യാപിച്ചതിനെതുടര്ന്നാണിത്. ബാങ്കുകള്ക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്ക്കും നിര്ദേശം ബാധകമാണ്.

ഈകാലയളവില് വായ്പ തിരിച്ചടവ് മുടങ്ങിയാലും ക്രഡിറ്റ് ഹിസ്റ്ററിയെ ബാധിക്കരുതെന്നും ആര്ബിഐ നിര്ദേശം നല്കിയിട്ടുണ്ട്. ബോധപൂര്വം തിരിച്ചടയ്ക്കുന്നതില് വീഴ്ചവരുത്തിയതായി കണക്കാക്കുകയുമരുത്. മൂന്നുമാസം നിങ്ങള് വായ്പ തിരിച്ചടച്ചില്ലെങ്കിലും അത് ക്രഡിറ്റ് സ്കോറിനെ ബാധിക്കില്ലെന്ന് ചുരുക്കം.

വാണിജ്യ ബാങ്കുകള്(റീജിയണല് റൂറല് ബാങ്കുകള്, സ്മോള് ഫിനാന്സ് ബാങ്കുകള്), സഹകരണ ബാങ്കുകള്, ബാങ്കിതര ധനകാര്യ സ്ഥാനങ്ങള്(ഹൗസിങ് ഫിനാന്സ് കമ്പനികള്, മൈക്രോ ഫിനാന്സ് കമ്പനികള്)തുടങ്ങി എല്ലാ ധനകാര്യ സ്ഥാപനങ്ങള്ക്കും നിര്ദേശം ബാധകമാണ്.

മോറൊട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തില് വായ്പ കാലാവധി നീട്ടുകയോ ഉപഭോക്താവിന്റെ താല്പര്യപ്രകാരം തിരിച്ചടവ് മറ്റുതരത്തില് ക്രമീകരിക്കുകയോ ചെയ്യണമെന്നും ആര്ബിഐ നിര്ദേശിച്ചിട്ടുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story