Newage News
07 Apr 2021
റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ്(ആർടിജിഎസ്), നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ(എൻഇഎഫ്ടി) എന്നിവ വഴി പണം കൈമാറാൻ ബാങ്കിതര ഫിൻടെക് സ്ഥാപനങ്ങൾക്കും ആർബിഐ അനുമതി നൽകി.
വായ്പാവലോകന യോഗത്തിനു ശേഷം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ബാങ്കുകൾക്കു മാത്രമാണ് ഇതിന് കഴിഞ്ഞിരുന്നത്.
ഇതോടെ പേ ടിഎം, ഫോൺ പേ പോലുള്ള വാലറ്റുകൾക്കും ഈ സംവിധാനമുപയോഗിച്ച് ബാങ്കുകളിലേയ്ക്കോ മറ്റു വാലറ്റുകളിലേയ്ക്കോ യിപിഐ സംവിധാനമില്ലാതെ തന്നെ പണം കൈമാറാൻ കഴിയും.
പ്രീ പെയ്ഡ് കാർഡ്, എടിഎം ഓപ്പറേറ്റർമാർ തുടങ്ങിയവർക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താം. ഒരു ഡിജിറ്റൽ വാലറ്റിൽ നിന്ന് മറ്റൊരു വാലറ്റിലേയ്ക്ക് പണം കൈമാറാനും ഇതോടെ കഴിയും.
പേയ്മെന്റ് ബാങ്കുകളിലുള്ള അക്കൗണ്ടുകളിലെ ബാലൻസ് പരിധി രണ്ടു ലക്ഷമായും ആർബിഐ ഉയർത്തി. നേരത്തെ ഇത് ഒരു ലക്ഷം രൂപയായിരുന്നു.