Newage News
17 Feb 2021
മുംബൈ: അർബൻ സഹകരണ ബാങ്കുകളുടെ ശാക്തീകരണത്തിനും നിയന്ത്രണങ്ങൾക്കുമുള്ള നയരേഖയ്ക്ക് രൂപം നൽകാൻ റിസർവ് ബാങ്ക് (ആർബിഐ) എട്ടംഗ സമിതിക്ക് രൂപം നൽകി. ആർബിഐ മുൻ ഡപ്യൂട്ടി ഗവർണർ എൻ.എസ്. വിശ്വനാഥൻ അധ്യക്ഷനായ സമിതി മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. നബാർഡ് മുൻ ചെയർമാൻ ഹർഷകുമാർ ഭൻവാല അടക്കമുള്ളവരാണ് സമിതി അംഗങ്ങൾ. രാജ്യത്താകെ 1482 അർബൻ സഹകരണ ബാങ്കുകളും 58 സംസ്ഥാനാന്തര സഹകരണ ബാങ്കുകളുമാണ് നിലവിലുള്ളത്. 8.6 കോടി നിക്ഷേപകരും 4.85 ലക്ഷം കോടി രൂപയുടെ നിക്ഷേപവും ഇവയ്ക്കുണ്ട്.