ECONOMY

റീപ്പോ നിരക്കിലെ ഇളവ്: രാജ്യത്തെ ബാങ്കുകളുടെ നിലപാട് ഫലപ്രദമോ?

12 Aug 2019

എം.കെ.അജിത്കുമാർ 


സമ്പദ് ഘടനയുടെ വളർച്ച ലക്ഷ്യമിട്ടാണ് റിസർവ്വ് ബാങ്ക് തുടർച്ചയായി റീപോ നിരക്കുകളിൽ ഇളവ് പ്രഖ്യാപിച്ചത്. ഈ വര്ഷം നാല് തവണയായി 1.10 ശതമാനത്തിന്റെ ഇളവ് ആർബിഐ നൽകിയെങ്കിലും ഇതിന്റെ .35 ശതമാനം ഇളവ് മാത്രമാണ് വായ്പാ പലിശയിൽ ബാങ്കുകൾ കൈമാറിയിട്ടുള്ളത്. ആർബിഐ നിരക്ക് പൂർണമായി ഉപഭോക്താവിന് കൈമാറാതെയിരിക്കുന്ന ബാങ്കുകളുടെ നടപടി സമ്പദ്‌രംഗത്തെ ദുർബലപ്പെടുത്തുകയാണ് ചെയ്യുന്നത്. 

ഭാവന, വാഹന വായ്പകളിലും മറ്റും റീപോ നിരക്കിന് അടിസ്ഥാനമാക്കിയുള്ള ഇളവ് ബാങ്കുകൾ നൽകുകയാണെങ്കിൽ രാജ്യത്തെ വായ്പത്തോത് ഗണ്യമായി ഉയരുമായിരുന്നു. അത് പലതരത്തിൽ സമ്പദ് ഘടനയിലെ പണ ലഭ്യത ഉയർത്തുകയും വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. റീപോ നിരക്കിലെ ഇളവിന്റെ മൂന്നിലൊന്ന് മാത്രമാണ് ഉപഭോക്താക്കളിലെത്തിയിരിക്കുന്നത്. 

റീപോ നിരക്ക് ഉയർത്തുമ്പോൾ പലിശ നിരക്കുയർത്താൻ മത്സരിക്കാറുള്ള ബാങ്കുകൾ റീപ്പോ നിരക്ക് കുറയ്ക്കുമ്പോൾ പലിശനിരക്ക് എന്തുകൊണ്ട് കുറയ്ക്കുന്നില്ല എന്ന ചോദ്യം പ്രസക്തമാണ്. ബാങ്കിങ് മേഖലയിലെ കിട്ടാക്കട വർധനവും നിക്ഷേപനിരക്കിലെ ഇടിവും പലിശനിരക്ക് കുറയ്ക്കുന്നതിന് ബാങ്കുകൾക്ക് വിഘാതമാകുന്നുണ്ട്. വായ്പാ പലിശയിൽ കുറവ് വരുത്തിയാൽ നിക്ഷേപത്തിനും പലിശ കുറയ്‌ക്കേണ്ടി വരും.ഇത് ഇപ്പോൾ തന്നെ കുറയുന്ന നിക്ഷേപനിരക്ക് വീണ്ടും കുറയ്ക്കുന്നതിനിടയാക്കുമെന്നും ബാങ്കുകൾ കണക്കുകൂട്ടുന്നു. 

നിലവിൽ എൻ,ബി.എഫ്.സികൾ നേരിടുന്ന വെല്ലുവിളികളും ബാങ്കുകളെ ചിന്തിപ്പിക്കുന്ന ഘടകമാണ്.ഈ സാഹചര്യത്തിൽ ആർബിഐ നൽകിയിട്ടുള്ള നിരക്ക് ഇളവ് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുള്ള സമ്മർദ്ദം സർക്കാർ ഭാഗത്തു നിന്നും ഉണ്ടാവണം. അല്ലെങ്കിൽ റീപ്പോ നിരക്ക് കുറച്ച നടപടി സമ്പദ് ഘടനയ്ക്ക് ഗുണകരമാവുമോ എന്നത് സംശയമാണ്.Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ
NEWS BREAKING: മരട് ഫ്ലാറ്റ് കേസിലെ കോടതി വിധിയിൽ ഗുരുതരമായ സാങ്കേതിക പിഴവുകൾ; തിരുത്തൽ ഹർജിയിൽ നിർണായകമാകുന്ന നിയമ പ്രശ്നങ്ങൾ ഏറെയെന്ന് വിദഗ്ധർ, സുപ്രീം കോടതിയെ മൂന്നംഗ സമിതി തെറ്റിദ്ധരിപ്പിച്ചു, ടെക്നിക്കൽ കമ്മിറ്റിയിൽ ഹർജിക്കാരുടെ പ്രതിനിധികളും, കരുക്കൾ നീക്കിയത് കേരള കോസ്റ്റൽ മാനേജ്മെന്റ് അതോറിറ്റി