FINANCE

മൊറട്ടോറിയം കാലത്തെ കൂട്ടുപലിശ ഒഴിവാക്കാന്‍ ആര്‍ബിഐ നിർദേശം

Newage News

09 Apr 2021

ന്യൂഡല്‍ഹി: മൊറട്ടോറിയം കാലത്ത് ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും പിടിച്ച പലിശയുടെ മേലുള്ള പലിശ ഒഴിവാക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ബാങ്കുകളോട് ആര്‍ബിഐ നിര്‍ദേശിച്ചു. കോവിഡ് പാക്കേജിന്റെ ഭാഗമായി രണ്ട് ഘട്ടമായി ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് 1 മുതല്‍ ആഗസ്റ്റ് 31 വരെയുള്ള കാലയളവിലാണ് വായ്പകള്‍ക്ക് തിരിച്ചടവ് ഒഴിവാക്കി നല്‍കിയത്.

എന്നാല്‍  ബാങ്കുകള്‍ ഇക്കാലത്ത് കൂട്ടു പലിശ ഈടാക്കിയരുന്നു. ഇത് ഒഴിവാക്കി നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദേശിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് കൂട്ടുപലിശ ഒഴിവാക്കിയെങ്കിലും പല സ്ഥാപനങ്ങളും ഇത് നടപ്പിലാക്കിയിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും ആര്‍ ബി ഐ യുടെ നിര്‍ദേശം. മൊറട്ടോറിയം ഭാഗീകമായോ പൂര്‍ണമായോ സ്വീകരിച്ചവര്‍ക്കും ഉപേക്ഷിച്ചവര്‍ക്കും ആനുകൂല്യം നല്‍കിയിരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story