FINANCE

അർബൻ ബാങ്കുകളുടെ പ്രവർത്തനം സുഗമമാക്കുവാൻ കർശന നിയന്ത്രണങ്ങളുമായി റിസർവ് ബാങ്ക്

Newage News

09 Jan 2020

കൊച്ചി: അർബൻ സഹകരണ ബാങ്കുകളുടെ സുഗമമായ പ്രവർത്തനം ഉറപ്പുവരുത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നിയന്ത്രണങ്ങൾ സംബന്ധിച്ചു ബാങ്കുകൾക്ക് അയച്ചിട്ടുള്ള ഉത്തരവ് അടുത്ത ബോർഡ് യോഗത്തിൽ വയ്‌ക്കണമെന്നും ഇതു സംബന്ധിച്ച സ്‌ഥിരീകരണം ആർബിഐയെ അറിയിക്കണമെന്നും നിർദേശമുണ്ട്.

കിട്ടാക്കടം, ലാഭക്ഷമത, മൂലധന – നഷ്‌ട സാധ്യത അനുപാതം എന്നിവയുമായി ബന്ധപ്പെട്ടതാണു നിയന്ത്രണങ്ങൾ. ആവശ്യമെന്നുകണ്ടാൽ പ്രവർത്തനവുമായി ബന്ധപ്പെട്ട ഏതു കാര്യത്തിലും നിയന്ത്രണം ഏർപ്പെടുത്തുമെന്നും ഉത്തരവിൽ വ്യക്‌തമാക്കിയിരിക്കുന്നു.

കിട്ടാക്കടം അറ്റ വായ്‌പയുടെ 6 ശതമാനത്തിലേറെയായാൽ ബാങ്കിനു സൂപ്പർവൈസറി ആക്‌ഷൻ ഫ്രെയിംവർക് (എസ്‌എഎഫ്) ബാധകമാക്കുമെന്നതാണു പ്രധാന നിയന്ത്രണം. ഇതനുസരിച്ചു കിട്ടാക്കടം കുറയ്‌ക്കുന്നതിനുള്ള കർമ പദ്ധതി സമർപിക്കാൻ ബാങ്ക് ബാധ്യസ്‌ഥമാകും. ലാഭവീതം, സംഭാവനകൾ എന്നിവയ്‌ക്കു നിയന്ത്രണം ഏർപ്പെടുത്താനും ആർബിഐ തയാറാകും. വായ്‌പ വിതരണം നിയന്ത്രിക്കാനും നടപടികളുണ്ടാകും.

രണ്ടു സാമ്പത്തിക വർഷം തുടർച്ചയായി നഷ്‌ടം രേഖപ്പെടുത്തുന്ന ബാങ്കുകൾക്കും എസ്‌എഎഫ് പ്രകാരമുള്ള നിയന്ത്രണങ്ങൾ ബാധകമായിരിക്കും. സഞ്ചിത നഷ്‌ടം നികത്തുന്നതിനും ലാഭക്ഷമത വീണ്ടെടുക്കുന്നതിനുമുള്ള കർമ പദ്ധതി സമർപിക്കാൻ ഇതോടെ ബാങ്കിനു ബാധ്യതയുണ്ടാകും. ലാഭവീതം, സംഭാവനകൾ എന്നിവയ്‌ക്കു നിയന്ത്രണം ഏർപ്പെടുത്തുന്നതിനു പുറമെ ആർബിഐയുടെ അനുമതിയില്ലാതെ മൂലധനച്ചെലവുകൾ പാടില്ലെന്നു നിഷ്‌കർഷിക്കുന്നതുമാണ്. ഭരണ, പ്രവർത്തനച്ചെലവുകൾ കുറയ്‌ക്കാനും നടപടിയെടുക്കും.

മൂലധനവും നഷ്‌ടസാധ്യത വകയിരുത്തിയുള്ള ആസ്‌തിയും തമ്മിലുള്ള അനുപാതം ഒൻപതു ശതമാനത്തിൽ താഴ്‌ന്നാലും ബാങ്കിനുമേൽ എസ്‌എഎഫ് അനുബന്ധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. 12 മാസത്തിനകം അനുപാതം നിശ്‌ചിത നിലവാരത്തിലേക്ക് ഉയർത്താൻ ഇതോടെ ബാങ്കിനു ബാധ്യതയുണ്ടാകും.

ലാഭവീത വിതരണം, മൂലധനച്ചെലവ്, വായ്‌പ അനുമതി എന്നിവ ആർബിഐയുടെ അനുവാദത്തോടെയായിരിക്കണമെന്ന വ്യവസ്‌ഥ പാലിക്കേണ്ടിയും വരും.</p>

നിയന്ത്രണങ്ങളെ തുടർന്നും ബാങ്കിന്റെ പ്രവർത്തനം നിക്ഷേപകരുടെ താൽപര്യങ്ങൾക്ക് അനുസൃതമല്ലെന്നു ബോധ്യപ്പെടുന്ന പക്ഷം ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ആർബിഐ മുന്നറിയിപ്പു നൽകുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story