ECONOMY

റിസർവ് ബാങ്ക് വായ്‌പ നയം പ്രഖ്യാപിച്ചു; നിരക്കുകളിൽ മാറ്റമില്ല, റിപ്പോ നിരക്ക് നാല് ശതമാനത്തിൽ തുടരും

Newage News

04 Dec 2020

ദില്ലി: നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ധനനയ സമിതി വായ്‌പ നയം അവലോകനം ചെയ്തു . റിപ്പോ റിവേഴ്‌സ് റിപോ നിരക്കുകള് മാറ്റമില്ലാതെ തുടരും . നിലവിൽ 4 ശതമാനമാണ് റിപോ നിരക്ക് . ഇതോടെ ബാങ്ക് പലിശ നിരക്ക് താത്ക്കാലത്തേക്കു കുറയില്ല.

നടപ്പ് സാമ്പത്തിക വർഷം ജിഡിപി നിരക്ക് മൈനസ് 7.5 ശതമാനമായിരിക്കും എന്നാണ് റിസർവ് ബാങ്കിന്റെ വിലയിരുത്തൽ . നേരത്തെ മൈനസ് 9.5 ആയിരിക്കും ജിഡിപി എന്നായിരുന്നു  റിസർവ് ബാങ്കിന്റെ വിലയിരുത്തൽ . കൊവിഡ്  ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും രാജ്യം പതുക്കെ പുറത്തു എന്നാണ് റിസർവ് ബാങ്ക് പുറത്തു വിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്.

ഈ വർഷത്തെ അവസാന പാദത്തോടെ നെഗറ്റീവ് വളർച്ചാ നിരക്ക് മറികടക്കാൻ കഴിയുമെന്ന പ്രതീക്ഷയും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പ്രകടിപ്പിച്ചു . കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധിയിൽ നിന്നും സമ്പദ് മേഖല പതുക്കെ പുറത്തു വരുന്നു എന്ന റിസർവ് ബാങ്ക് വിലയിരുത്തലിനെ തുടർന്ന് ഓഹരി വിപണിയിലും മുന്നേറ്റം ഉണ്ടായി . സെൻസെക്സ് 300 പോയിന്റ്‌ ഉയർന്ന് 45000 ന് മുകളിലെത്തി . ഇത് ആദ്യമായാണ് സെൻസെക്സ് ഇത്രയും ഉയരത്തിൽ എത്തുന്നത് . കഴിഞ്ഞ ദിവസവും  വിപണി റിക്കാർഡ് ക്ലോസിങ്  രേഖപ്പെടുത്തിയിരുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ