ECONOMY

പലിശ നിരക്കില്‍ മാറ്റംവരുത്താതെ ആര്‍ബിഐയുടെ പുതിയ വായ്പ നയം

Newage News

07 Apr 2021

മുംബൈ: പുതിയ സാമ്പത്തിക വര്‍ഷത്തിലും പലിശ നിരക്കില്‍ മാറ്റംവരുത്താതെ ആര്‍ബിഐയുടെ പണ-വായ്പ നയം. റിപ്പോ നിരക്ക് നാല് ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമായും നിലനിര്‍ത്തും. കൊവിഡ് നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ പലിശ നിരക്കില്‍ മാറ്റം വരുത്തുന്നത് ഉചിതമല്ലെന്ന് നയരൂപീകരണ സമിതി തീരുമാനിക്കുകയായിരുന്നു. പണപ്പെരുപ്പ നിരക്കുകള്‍ ഉയരുന്നത് വെല്ലുവിളിയാണെന്ന സുപ്രധാന വിലയിരുത്തലും പണനയ രൂപീകരണ സമിതി നടത്തി.

റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ അധ്യക്ഷതയിലുള്ള ആറ് അംഗ പണനയ രൂപീകരണ സമിതി മൂന്ന് ദിവസം യോഗം ചേര്‍ന്ന ശേഷമാണ് നിരക്കുകള്‍ നിജപ്പെടുത്തിയത്. ഈ സമ്പത്തിക വര്‍ഷം 10.5 ശതമാനം വളര്‍ച്ചാ നിരക്കിലേക്ക് എത്തിക്കാനാകുമെന്ന് ഗവര്‍ണര്‍ പ്രത്യാശ പ്രകടിപ്പിച്ചു. റിപ്പോ നിരക്ക് നാലുശതമാനത്തിലും റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനത്തിലും തുടരും. പണപ്പെരുപ്പ നിരക്കുകള്‍ ഉയരുന്നത് വെല്ലുവിളിയാണെന്ന് പണനയ രൂപീകരണ സമിതി വിലയിരുത്തി. 2020 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ 5.2 ശതമാനം നിരക്കിലായിരുന്നു ഉപഭോക്തൃ വില സൂചിക.

നിരക്കില്‍ മാറ്റം വരുത്താത്തതിനാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാതമായ ജൂണ്‍ വരെ വായ്പ- നിക്ഷേപ പലിശയില്‍ മാറ്റമുണ്ടാവില്ല. നിക്ഷേപ പലിശ വര്‍ധിപ്പിക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും പണപ്പെരുപ്പം നിയന്ത്രിക്കാനാവില്ലെന്ന കാരണത്താല്‍ സമിതി പിന്മാറി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മൂന്ന് പാതത്തിലും നിരക്ക് വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് തയാറായിരുന്നില്ല.

ആര്‍ബിഐയുടെ ത്രിദിന നയ രൂപീകരണ സമിതി യോഗത്തിനു ശേഷമാണ് ഗവര്‍ണര്‍ നയ പ്രവ്യാപനം നടത്തിയത്. കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നത് സാമ്പത്തിക വളര്‍ച്ചയ്ക്കു വിഘാതമാകുമെന്നതടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്തിയതിനു ശേഷമാണ് സമിതി നിരക്കില്‍ മാറ്റം വരുത്തേണ്ട എന്ന് തീരുമാനിച്ചത്. 2026 മാര്‍ച്ചില്‍ അവസാനിക്കുന്ന അഞ്ചുവര്‍ഷത്തേക്ക് ചില്ലറ പണപ്പെരുപ്പം നാല് ശതമാനമായി നിലനിര്‍ത്താന്‍ കഴിഞ്ഞ ആഴ്ച സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ