ECONOMY

ആർബിഐ ധനനയ അവലോകന യോഗം നാളെ മുതൽ; പലിശ നിരക്കിൽ കേന്ദ്രബാങ്ക് മാറ്റം വരുത്തിയേക്കില്ലെന്ന് വിദ​ഗ്ധർ, നിരക്ക് ഇനിയും കുറയ്ക്കരുതെന്ന് സിഐഐ

Newage News

28 Sep 2020

ക്ടോബറിലെ ധനനയ അവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തിയേക്കില്ലെന്നാണ് സൂചന. സപ്ലൈ ചെയില്‍ പ്രതിസന്ധികള്‍ മൂലം റീട്ടെയില്‍ പണപ്പെരുപ്പം ഉയർന്ന് നിൽക്കുന്ന പശ്ചാത്തലത്തില്‍ റിപ്പോ നിരക്കില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്താന്‍ സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ആറ് അംഗ ധനനയ സമിതി (എംപിസി) ആർബിഐ ഗവർണറുടെ നേതൃത്വത്തിൽ സെപ്റ്റംബർ 29ന് യോഗം ചേരും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന യോ​ഗത്തിന്റെ പ്രമേയം ഒക്ടോബർ ഒന്നിന് പ്രഖ്യാപിക്കും. ഓഗസ്റ്റിൽ നടന്ന കഴിഞ്ഞ എംപിസി യോഗത്തിൽ, പണപ്പെരുപ്പത്തെ മെരുക്കാനായി നയപരമായ നിരക്കുകളിൽ മാറ്റമില്ലാതെ റിസർവ് ബാങ്ക് നിലനിർത്തിയിരുന്നു. പകർച്ചവ്യാധിയെ തുടർന്ന് സമ്പദ് വ്യവസ്ഥ വളരെ ദുർബലമായ അവസ്ഥയിലാണെന്നാണ് റിസർവ് ബാങ്ക് ​ഗവർണർ കഴിഞ്ഞ യോ​ഗ ശേഷം അഭിപ്രായപ്പെട്ടത്. 

ഫെബ്രുവരി മുതൽ ആർബിഐ പോളിസി നിരക്കുകളിൽ 115 ബേസിസ് പോയിൻറ് കുറവ് വരുത്തിയിട്ടുണ്ട്. സമ്പദ്‍വ്യവസ്ഥയിലെ ഓരോ ചലനങ്ങളും റിസർവ് ബാങ്ക് സൂക്ഷമായി നിരീക്ഷിച്ചുവരുകയാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ കൊവിഡ് -19 മൂലം സമ്പദ്‍വ്യവസ്ഥയിലുണ്ടായ മാറ്റങ്ങൾ യോ​ഗത്തിൽ ചർച്ചയാകും. 

“ആർബിഐ അതിന്റെ അനുയോജ്യമായ നിലപാട് നിലനിർത്തണം, അതേസമയം സിപിഐ (consumer price index) പണപ്പെരുപ്പത്തിലെ സ്ഥിരത കണക്കിലെടുത്ത് നിരക്ക് കുറയ്ക്കുന്നത് ഒഴിവാക്കുക. വളർച്ചയെ പിന്തുണയ്ക്കുന്നത് നിർണായകമാണെങ്കിലും, പണപ്പെരുപ്പത്തിൽ എന്തെങ്കിലും മിതത്വം ഉണ്ടാകുന്നതുവരെ ആർബിഐക്ക് കാത്തിരിക്കാം, ” കോൺഫെഡറേഷൻ ഓഫ് ഇന്ത്യ ഇൻഡസ്ട്രി പ്രസ്താവനയിൽ പറഞ്ഞു. COVID-19 പകർച്ചവ്യാധി സൃഷ്ടിച്ച സമ്പദ് വ്യവസ്ഥയിലെ സങ്കോചം മൂലം ഗുരുതരമായ വെല്ലുവിളികൾ വ്യവസായ രം​ഗം നേരിടുന്നതായി അസോചാം സെക്രട്ടറി ജനറൽ ദീപക് സൂദ് പറഞ്ഞു. 

“ഉയർന്ന പണപ്പെരുപ്പം ഉള്ളതിനാൽ, ഇത്തവണ അവർ നിരക്ക് കുറയ്ക്കുമെന്ന് ഞാൻ കരുതുന്നില്ല, " യൂണിയൻ ബാങ്ക് എംഡിയും സിഇഒയുമായ രാജ്കിരൻ റായ് ജി പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡിനോട് പറഞ്ഞു. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ