ECONOMY

ആർസിഇപി രാജ്യങ്ങളിലെ വാണിജ്യ മന്ത്രിമാരുടെ യോഗം നാളെ; കരാറിന്റെ ഭാഗമാകുന്നതിനെതിരെ മോദി സർക്കാരിനു മേൽ കടുത്ത സമ്മർദ്ദം

09 Oct 2019

ന്യൂഏജ് ന്യൂസ്, ന്യൂഡൽഹി ∙ മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആർസിഇപി) കരാറിന്റെ ഭാഗമാകുന്നതിനെതിരെ മോദി സർക്കാരിനു മേൽ സമ്മർദമേറുന്നു. കരാറിൽ ഉൾപ്പെടണമോ വേണ്ടയോ എന്നതിൽ ഇനി രാഷ്ട്രീയ തീരുമാനമാണു വേണ്ടതെന്നും നാളെ ബാങ്കോക്കിൽ ആർസിഇപി രാജ്യങ്ങളിലെ വാണിജ്യ മന്ത്രിമാരുടെ ചർച്ചയിൽ അതു വ്യക്തമാക്കിയേക്കുമെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

കരാറിനെതിരെ ആഭ്യന്തര വ്യവസായ ഉൽപാദന മേഖലകളിൽ നിന്നു ശക്തമായ എതിർപ്പുണ്ട്. കരാറിന്റെ ഭാഗമാകരുതെന്ന് സ്വദേശി ജാഗരൺ മഞ്ച് ആവശ്യപ്പെട്ടിരുന്നു. ഈ നിലപാടിനെ അനുകൂലിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും ഇന്നലെ രംഗത്തുവന്നു. എന്നാൽ, ബിജെപിയിൽ അഭിപ്രായ ഭിന്നതയുണ്ട്.

പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ആർസിഇപിയെക്കുറിച്ച് ചർച്ച നടന്നു. സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് ഇനിയും വ്യക്തതയായിട്ടില്ലെന്നാണ് സർക്കാർവൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര മേഖലയാണ് ആർസിഇപിയുടെ പ്രഖ്യാപിത ലക്ഷ്യം. ചൈനീസ് ഉൽപന്നങ്ങളുടെ കുത്തൊഴുക്ക്, പാലുൽപന്ന വിപണിയിൽ ന്യൂസില‍ൻഡും ഓസ്ട്രേലിയയും മേൽക്കൈ നേടാനുള്ള സാധ്യത തുടങ്ങി ഇന്ത്യയിലെ ചെറുതും വലുതുമായ സംരംഭങ്ങൾക്ക് കനത്ത ആഘാതമാകുന്നതാണ് ആർസിഇപിയെന്നാണ് വിലയിരുത്തപ്പെടുന്നത്. കൃഷി ഉൾപ്പെടെയുള്ള ഉൽപാദന, വ്യവസായ മേഖലകൾക്കുണ്ടാകുന്ന ആഘാതം വലിയ തോതിൽ തൊഴിൽ നഷ്ടത്തിനും വഴിവയ്ക്കും.

വാണിജ്യ മന്ത്രാലയത്തിലെ ഏതാനും ഉദ്യോഗസ്ഥർക്കും ഉപദേശകർക്കുമൊഴികെ ആർക്കാണ് ആസിഇപിയിൽ താൽപര്യം? ആർസിഇപിയിൽ ഉൾപ്പെടുന്നില്ലെന്നാണ് കഴിഞ്ഞ ജുലൈ വരെ സർക്കാർ സൂചിപ്പിച്ചിരുന്നത്.  മേക്ക് ഇൻ ഇന്ത്യ എന്നു സർക്കാർ പറഞ്ഞു, ഇത് കിൽ ഇന്ത്യ സമീപനമാണ്. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നു സർക്കാർ പറഞ്ഞു. ഇത് കർഷകരുടെ വരുമാനം ഇല്ലാതാക്കുന്ന കരാറാണ്.

ചൈനീസ് ഉൽപന്നങ്ങളുടെ അനിയന്ത്രിതമായ വരവുണ്ടായാൽ അതിനെ തടയാനുള്ള അവകാശ വ്യവസ്ഥ (ഓട്ടോ ട്രിഗർ) കരാറിൽ  ഉൾപ്പെടുത്താമെന്ന  നിർദേശം വാണിജ്യ മന്ത്രാലയം മുന്നോട്ടുവച്ചിരുന്നു. എന്നാൽ, ലോക വ്യാപാര സംഘടനയിലും ഇത്തരം വ്യവസ്ഥകൾ ചർച്ച ചെയ്തിട്ടുള്ളതാണെന്നും പ്രധാന രാജ്യങ്ങളൊന്നും തന്നെ അനുകൂലിച്ചിട്ടില്ലെന്നും  സർക്കാർ വൃത്തങ്ങൾ പറഞ്ഞു.


16 രാജ്യങ്ങൾ പങ്കാളികൾ

10 ആസിയാൻ രാജ്യങ്ങൾ, ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ന്യൂസീലൻഡ് – ഇങ്ങനെ 16 രാജ്യങ്ങളാണ് പങ്കാളികൾ. 

ലോക ജനസംഖ്യയുടെ 45%, ആഗോള മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 25%, ആഗോള വ്യാപാരത്തിന്റെ 30%, നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ 26% – ഇതാണ് ആർസിഇപിയുടെ പരിധിയിൽ വരുന്നത്.   കരാർ സംബന്ധിച്ച പ്രഖ്യാപനം അടുത്ത മാസം ഉണ്ടാകണമെന്ന ലക്ഷ്യത്തിലാണ് ബാങ്കോക്കിൽ നാളെ മുതൽ 12വരെ ചർച്ച നടക്കുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ