Newage News
19 Jan 2021
റിപ്പബ്ലിക്ക് ഡേയുടെ ഭാഗമായി എല്ലാ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളും സ്മാർട്ട്ഫോൺ ബ്രാന്റുകളും ഓഫറുകളും പ്രത്യേക സെയിലുകളും പ്രഖ്യാപിക്കുന്നുണ്ട്. റിയൽമിയുടെ തങ്ങളുടെ വെബ്സൈറ്റായ റിയൽമി.കോമിൽ റിയൽപബ്ലിക്ക് സെയിൽ പ്രഖ്യാപിച്ചു. സ്മാർട്ട്ഫോൺ അടക്കമുള്ള നിരവധി ഉൽപ്പന്നങ്ങൾക്ക് മികച്ച ഡിസ്കൗണ്ടുകൾ നൽകുന്ന ഓഫറാണ് ഇത്. ആമസോണിലെ ഗ്രേറ്റ് റിപ്പബ്ലിക് ഡോ സെയിൽ, ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്സ് സെയിൽ എന്നിവയിലും റിയൽമി പ്രൊഡക്ടുകൾക്ക് ഓഫറുകൾ ഉണ്ട്. റിയൽമി വെബ്സൈറ്റിലെ സെയിലിലൂടെ ഏറ്റവും മികച്ച ഓഫറുകൾ ലഭിക്കുന്ന വിഭാഗം ഉത്പന്നങ്ങളാണ് സ്മാർട്ട്ഫോണുകൾ. ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയിൽ ഏറെ ജനപ്രീതി നേടിയ റിയൽമിയുടെ ഡിവൈസുകൾ ആകർഷകമായ ഓഫറുകളിൽ വെബ്സൈറ്റിൽ നിന്നം സ്വന്തമാക്കാൻ സാധിക്കും. ഈ സെയിൽ ജനുവരി 20ന് ആരംഭിച്ച് ജനുവരി 24ന് അവസാനിക്കും. ബജറ്റ് ഡിവൈസുകൾ മുതൽ പ്രീമിയം ഡിവൈസുൾ വരെയുള്ളവയ്ക്ക് ഓഫറുകൾ ലഭ്യമാണ്.
റിയൽമി 7, 7 പ്രോ: റിയൽമി 7, 7 പ്രോ സ്മാർട്ട്ഫോണുകൾ ഇപ്പോൾ 1,000 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ടിൽ സ്വന്തമാക്കാൻ സാധിക്കും. ഈ ഓഫർ ഫ്ലിപ്പ്കാർട്ടിലും ലഭ്യമാണ്. 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള റിയൽമി 7ന്റെ ബേസ് മോഡലിന് 13,999 രൂപയാണ് വില. റിയൽമി 7 പ്രോ സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 18,999 രൂപയാണ് വില. റിയൽമി സി15, സി15 ക്വാൽകോം എഡിഷൻ: റിയൽമിയുടെ ജനപ്രീയ ബജറ്റ് ഡിവൈസുകളായ റിയൽമി സി15, സി15 ക്വാൽകോം എഡിഷൻ എന്നിവയും റിയൽപബ്ലിക്ക് സെയിലിലൂടെ ഓഫറുകളിൽ സ്വന്തമാക്കാം. ഈ ഡിവൈസുകൾക്ക് 1,000 രൂപ കിഴിവാണ് റിയൽമി നൽകുന്നത്. സി15 സ്മാർട്ട്ഫോൺ 8,999 രൂപയ്ക്കും അതിന്റെ ക്വാൽകോം എഡിഷൻ 9,999 രൂപയ്ക്കും വിൽപ്പന നടത്തും.
റിയൽമി സി12, സി3: റിയൽമി സി12, റിയൽമി സി3 എന്നീ സ്മാർട്ട്ഫോണുകൾ ഇപ്പോൾ റിയൽപബ്ലിക്ക് സെയിലിലൂടെ 500 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ടിൽ സ്വന്തമാക്കാൻ സാധിക്കും. ഈ സ്മാർട്ട്ഫോണുകൾക്ക് 8,499 രൂപയാണ് വില. സി12 സ്മാർട്ട്ഫോണിന്റെ 4ജിബി റാം വേരിയന്റ് കഴിഞ്ഞ ദിവസം വിപണിയിൽ എത്തിയിരുന്നു. ഈ ഡിവൈസും വിൽപ്പനയ്ക്ക് എത്തും. റിയൽമി 6, റിയൽമി 6 പ്രോ: റിയൽമി 6, റിയൽമി 6 പ്രോ എന്നീ സ്മാർട്ട്ഫോണുകൾ ഇപ്പോൾ 2,000 രൂപ കിഴിവോടെ സ്വന്തമാക്കാൻ സാധിക്കും. റിയൽമി 6 ബേസ് മോഡലിന് റിയൽപബ്ലിക്ക് സെയിൽ സമയത്ത് 12,999 രൂപയായിരിക്കും വില. റിയൽമി 6 പ്രോ ബേസ് മോഡലായ 6 ജിബി + 64 ജിബി സ്റ്റോറേജ് മോഡലിന് 15,999 രൂപയാണ് വില. 8 ജിബി + 128 ജിബി മോഡലിന് 17,999 രൂപ വിലയുണ്ട്. റിയൽമി എക്സ്3, റിയൽമിഎക്സ് 3 സൂപ്പർ സൂം: റിയൽപബ്ലിക്ക് സെയിൽ സമയത്ത് റിയൽമി എക്സ്3 സ്മാർട്ട്ഫോൺ 3,000 രൂപ കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. എക്സ് 3 സൂപ്പർ സൂമിന് 4,000 രൂപ കിഴിവാണ് ലഭിക്കുന്നത്. എക്സ് 3 വാസ് 6 ജിബി + 128 ജിബി മോഡലിന് 21,999 രൂപയും എക്സ് 3 സൂപ്പർ സൂം 8 ജിബി + 128 ജിബി മോഡലിന് 23,999 രൂപയുമാണ് വില.