LAUNCHPAD

64 മെഗാപിക്‌സല്‍ ക്യാമറ സ്മാർട്ഫോൺ വിപണികളിൽ തരംഗമാകുന്നു; ഷവോമിക്ക് പിന്നാലെ റിയല്‍മിയുടെ 64 എംപി സ്മാര്‍ട്‌ഫോണ്‍ ഉടനെത്തും

12 Aug 2019

ന്യൂഏജ് ന്യൂസ്, ഷാവോമി 64 മെഗാപിക്സല് ക്യാമറ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് റിയല്മിയും അതേ ക്യാമറ സംവിധാനവുമായി ക്യാമറ പുറത്തിറക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ഫോണ് ദീപാവലിയ്ക്ക് മുമ്പ് എത്തുമെന്നാണ് വിവരം. അതായത് ഒക്ടോബര് 27 ന് മുമ്പ്. ഫോണില് ക്വാഡ് ക്യാമറ സംവിധാനം ആയിരിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ ഫോണ് സംബന്ധിച്ച് വ്യക്തമായ വിവരങ്ങളൊന്നും റിയല്മി പുറത്തുവിട്ടിട്ടില്ല. ഷാവോമി ഫോണില് ഉപയോഗിച്ച സാംസങിന്റെ ഐഎസ്ഓസെല് ബ്രൈറ്റ് ജി ഡബ്ല്യൂ വണ് സെന്സര് തന്നെയാണ് റിയല്മി ക്യാമറയിലും ഉണ്ടാവുക.

റിയല്മി 5, റിയല്മി 5 പ്രോ സ്മാര്ട്ഫോണുകളില് ക്വാഡ് ക്യാമറ ആയിരിക്കുമെന്ന് റിയല്മി പുറത്തുവിട്ട ഒരു ടീസര് സൂചനനല്കുന്നുണ്ട്. എന്നാല് റിയല്മി എക്സിന്റെ പിന്ഗാമിയായെത്തുന്ന ഫോണിലും ക്വാഡ് ക്യാമറയാണുള്ളത്. ഇതില് രണ്ടിലും ചിലപ്പോള് 64 എംപി ക്യാമറയാവും.

റിയല്മി ഫോണിന്റെ ക്വാഡ് ക്യാമറയില് സൂപ്പര് വൈഡ് ആംഗിള്, അള്ട്രാ മാക്രോ, അള്ട്രാ നൈറ്റ്സ്കേപ്പ് സംവിധാനങ്ങളുണ്ടാവും.

ക്വാഡ് കോര് ക്യാമറയില് പകര്ത്തിയ ചില ചിത്രങ്ങളും റിയല്മി പങ്കുവെച്ചിട്ടുണ്ട്. ഇതില് 64 മെഗാപിക്സല് ചിത്രങ്ങളെടുക്കാന് 64 എംപി മോഡ് ഉണ്ടാവും. ഇത് ഉപയോഗിക്കാത്തപ്പോള് 16 മെഗാപിക്സല്ഫോട്ടോകളാണ് പകര്ത്തുക.

റെഡ്മി ബ്രാന്റിലാണ് ഷാവോമിയുടെ 64 എംപി ക്യാമറ സ്മാര്ട്ഫോണ് പുറത്തിറങ്ങുകയെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൂടാതെ 100 മെഗാപിക്സല് ക്യാമറ സ്മാര്ട്ഫോണിനുള്ള അണിയറ നീക്കങ്ങളിലാണ് തങ്ങളെന്നും ഷാവോമി പ്രഖ്യാപിക്കുകയുണ്ടായി.



Related News


Special Story