TECHNOLOGY

സ്വന്തം പേരില്‍ യൂസര്‍ ഇന്റര്‍ഫെയ്‌സ് അവതരിപ്പിക്കാനൊരുങ്ങി റിയല്‍മി; കളര്‍ ഓഎസ് ഫോണിൽ നിന്ന് ഒഴിവാക്കി

Newage News

14 Jan 2020

ന്ഡ്രോയിഡില് അധിഷ്ടിതമായ കളര് ഓഎസുമായി ഇന്ത്യയിലെത്തിയ റിയല്മി സ്വന്തമായി ഒരു യൂസര് ഇന്റര്ഫെയ്സ് അവതരിപ്പിക്കുമെന്ന് കഴിഞ്ഞ വര്ഷം പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ അക്കാര്യം റിയല്മി ഔദ്യോഗികമായി തന്നെ അറിയിച്ചിരിക്കുന്നു. കളര് ഓഎസിന് പകരം ആന്ഡ്രോയിഡ് 10 ന് അധിഷ്ടിതമായ റിയല്മി യുഐ ആണ് ഇനിമുതല് റിയല്മി ഫോണുകളില് ഉണ്ടാവുക.

ആന്ഡ്രോയിഡ് 10 അടിസ്ഥാനമാക്കി കളര് ഓഎസ് 7 ആണ് ഫോണുകളില് എത്തുക എന്നായിരുന്നു ഇതുവരെയുള്ള വിവരം. എന്നാല് ഈ വര്ഷം റിയല്മി 3പ്രോ, റിയല്മി എക്സ്ടി എന്നീ ഫോണുകളില് തുടങ്ങുന്ന സോഫ്റ്റ് വെയര് അപ്ഡേറ്റിലൂടെ ഫോണുകള് എത്തുക റിയല്മി യുഐ ആയിരിക്കും.

പുതുമകളോടെയായിരിക്കും റിയല്മി യുഐ എത്തുക. ലളിതമായ അനുഭവം സമ്മാനിക്കുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ യുഐ അവതരിപ്പിക്കുന്നത് എന്ന് റിയല്മി പറയുന്നു. 'പരിധിയില്ലാത്ത ആസ്വാദനം' എന്ന രീതിയിലാണ് പുതിയ യുഐ പരസ്യം ചെയ്യപ്പെടുന്നത്. പുതിയ നിറങ്ങള്, ഐക്കണുകള്, വാള്പേപ്പറുകള്, അനിമേഷനുകള് എന്നിവയായിരിക്കും റിയല്മി യുഐയില് ഉണ്ടാവുക.

ഇന്റര്ഫെയ്സ് നല്കുന്ന വിവിധ നിറങ്ങളെ അടിസ്ഥാനമാക്കിയുള്ള 11 വാള്പേപ്പറുകളാണ് റിയല്മി യുഐയില് ഉണ്ടാവുക. ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങളുടെ സംരക്ഷണത്തിനായി ഒരു പേഴ്സണല് ഇന്ഫര്മേഷന് പ്രൊട്ടക്ഷന് ഫീച്ചര് ഉള്പ്പെടുത്തിയാണ് റിയല്മി യുഐ എത്തുക. ഫോക്കസ് മോഡ്, മെച്ചപ്പെട്ട ത്രീ ഫിംഗര് സ്ക്രീന് ഷോട്ട് എന്നിവ റിയല്മി യുഐയുടെ മറ്റ് സവിശേഷതകളാവും.

റിയല്മി യുഐ ആദ്യമെത്തുക റിയല്മി 3പ്രോ, റിയല്മി എക്സ്ടി ഫോണുകളിലാണ്. ഈ മാസം തന്നെ ഈ അപ്ഡേറ്റ് ലഭിക്കും. ഫെബ്രുവരിയില് റിയല്മി 5പ്രോ, റിയല്മി എക്സ് എന്നീ ഫോണുകളില് അപ്ഡേറ്റ് എത്തും. റിയല്മി എക്സ് 2, റിയല്മി എക്സ് 2 പ്രോ ഫോണുകളില് മാര്ച്ച് മാസത്തോടെ ആന്ഡ്രോയിഡ് 10 അപ്ഡേറ്റ് എത്തും.

Content Highlights: Realme UI based on Android 10 announced

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ