TECHNOLOGY

നാര്‍സൊ 30 ഫോണുകളും ബഡ്‌സ് എയറുമായി റിയല്‍മി

Newage News

01 Mar 2021

തിരുവനന്തപുരം: നാര്‍സൊ സീരീസില്‍ 30പ്രൊ 5ജി, 30എ, ബഡ്‌സ് എയര്‍ 2 എന്നിവ പുറത്തിറക്കി റിയല്‍മി. 5ജി+5ജി ഡിഎസ്ഡിഎസ് സംവിധാനത്തോടെ മീഡിയടെക് ഡിമെന്‍സിറ്റി 800യു ചിപ്പാണ് നാർസൊ 30 പ്രൊൊയൽ ഉപയോഗിച്ചിരിക്കുന്നത്. 6.5 ഇഞ്ച് ഡിസ്‌പ്ലേ, 120ഹെഡ്‌സ് റിഫ്രഷ് റേറ്റ്, 30 വോടോസ് ഡാര്‍ട്ട് ചാര്‍ജോടെ 5000 എംഎഎച്ച് ബാറ്ററി, 48 എംപി എഐ ട്രിപ്പ്ള്‍ ക്യാമറ, 16എംപി ഇന്‍ ഡിസ്‌പ്ലേ സെല്‍ഫി ക്യാമറ തുടങ്ങിയവയും നാർസൊ 30പ്രൊ 5ജി ഫോണിന്റെ സവിശേഷതകളാണ്. 6ജിബി+64ജിബിക്ക് 16,999 രൂപയും 8ജിബി+128ജിബിക്ക് 19,999 രൂപയുമാണു വില. റിയല്‍ അപ്‌ഗ്രേഡ് പ്രൊഗ്രാം വഴി നാര്‍സൊ 30പ്രൊ 5ജി വാങ്ങുന്നവര്‍ക്ക് 70 ശതമാനം വില നല്‍കിയാല്‍ മതി. ഫ്‌ളിപ്കാര്‍ട്ട് സ്മാര്‍ട്ട് അപ്‌ഗ്രേഡ് പ്ലാനില്‍ റിയല്‍ അപ്‌ഗ്രേഡ് പ്രോഗ്രാം ലഭ്യമാണ്. മാര്‍ച്ച് നാലിന് ഉച്ചയ്ക്ക് 12 മുതല്‍ റിയല്‍മി.കോമിലും ഫ്‌ളിപ്കാര്‍ട്ട്.കോമിലും വില്‍പ്പന ആരംഭിക്കും.

6000 എംഎഎച്ച് ബാറ്ററിയുള്ള മികച്ച ബഡ്ജറ്റ് ഗെയിമിങ് ഫോണാണ് നാര്‍സൊ 30എ. മീഡിയടെക് ഹീലിയൊ ജി85 ആണു പ്രൊസസര്‍. 6.5 ഇഞ്ച് 20:9 സ്‌ക്രീന്‍, 13എംപി എഐ ഡ്യുവല്‍ ക്യാമറ, 8എംപി സെല്‍ഫി ക്യാമറ, 18 വോട്‌സ് ഫാസ്റ്റ് ചാര്‍ജ് എന്നിവയും നാര്‍സൊ 30എയുടെ പ്രത്യകതയാണ്. വില 3ജിബി+32ജിബിക്ക് 8,999 രൂപയും 4ജിബി+64ജിബിക്ക് 9,999 രൂപയും. മാര്‍ച്ച് 5 ഉച്ചയ്ക്ക് 12 മുതല്‍ റിയല്‍മി.കോമിലും ഫ്‌ളിപ്കാര്‍ട്ട്.കോമിലും ലഭ്യം. 10 എംഎം ഡിഎന്‍സി ഡ്രൈവറും എഎന്‍സി, കോളുകള്‍ക്ക് ഡ്യുവല്‍ മൈക്ക് നോയിസ് കാന്‍സലേഷനും ഉള്‍ക്കൊള്ളുന്നതാണ് റിയല്‍മി ബഡ്‌സ് എയര്‍2. ക്ലോസര്‍ ബ്ലാക്ക്, ക്ലോസര്‍ വൈറ്റ് കളറുകളില്‍ ലഭ്യം. വില 3,229. മാര്‍ച്ച് 2 ഉച്ചയ്ക്ക് 12 മുതല്‍ റിയല്‍മി.കോമിലും ഫ്‌ളിപ്കാര്‍ട്ട്.കോമിലും ലഭ്യം. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ