LAUNCHPAD

റെക്കിറ്റ് ബെൻകൈസർ BSI ക്യാമ്പെയ്‍നിലൂടെയുള്ള സോഷ്യൽ ഇൻവെസ്റ്റ്മെന്‍റ് 20 ദശലക്ഷം പൌണ്ടായി ഉയർത്തുന്നു

Newage News

13 Oct 2020

ലോകത്തിലെ മുൻനിര കൺസ്യൂമർ ഹെൽത്ത്, ഹൈജീൻ കമ്പനിയായ റെക്കിറ്റ് ബെൻകൈസർ അവരുടെ ഫ്ളാഗ്ഷിപ്പ് പദ്ധതിയായ BSI ക്യാമ്പെയ്‍നിലൂടെ നടത്തി വരുന്ന സോഷ്യൽ ഇൻവെസ്റ്റ്മെന്‍റ് 10 ദശലക്ഷം പൌണ്ടിൽ നിന്ന് 20 ദശലക്ഷം പൌണ്ടായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചു. നിലവിലെ കോവിഡ്-19 മഹാമാരിക്ക് എതിരായി സ്വീകരിക്കേണ്ട ശുചിത്വ, ആരോഗ്യ രീതികൾക്കായിരിക്കും പ്രചരണം നൽകുക. കഴിഞ്ഞ 6 വർഷമായി ഇന്ത്യയിൽ നടത്തി വരുന്ന ക്യാമ്പെയ്‍നിലൂടെ 14 ദശലക്ഷം ആളുകളുടെ ജീവിതം മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. സുരക്ഷിതമായ നാളെകൾ ഉറപ്പാക്കുന്നതിനായി ഇന്ത്യക്കാരെ സെൽഫ് കെയർ രീതികൾ ശീലിക്കാൻ പ്രോത്സാഹിപ്പിക്കുന്ന ക്യാമ്പെയ്ൻ മുന്നിൽ നിന്ന് നയിക്കുന്നത് ബ്രാൻഡ് അംബാസിഡർ കൂടിയായ അമിതാഭ് ബച്ചനായിരിക്കും. 

ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട  സമസ്ഥമേഖലകളിലും വലിയ മാറ്റമാണ് കോവിജ് മഹാമാരി കൊണ്ടുവന്നിരിക്കുന്നത്. ആരോഗ്യം, ശുചിത്വം, സാനിറ്റൈസേഷൻ എന്നിവ ആളുകളുടെ ജീവിതത്തിൽ മുഖ്യഘടകങ്ങളാണ് ഇപ്പോൾ. പ്രധാനമന്ത്രിയുടെ ഡിജിറ്റൽ ഇന്ത്യാ മൂവ്മെന്‍റ് മുന്നോട്ടു വെച്ച നാഷ്ണൽ ഡിജിറ്റൽ ഹെൽത്ത് മിഷന്‍റെ ലക്ഷ്യങ്ങൾ മുൻനിർത്തി ആർബി ബിഎസ്ഐ അടുത്ത വർഷങ്ങൾ കൊണ്ട് എല്ലായിടത്തും ആരോഗ്യവും ശുചിത്വവും എത്തിക്കാൻ ലക്ഷ്യമിടുന്നു. മെച്ചപ്പെട്ട ഹെൽത്ത് കെയർ രീതികൾ, ശരിയായ സാനിറ്റൈസേഷൻ, ആവശ്യത്തിന് പോഷകങ്ങൾ എന്നിവ പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത തരത്തിൽ ചെയ്യുന്നത് സംബന്ധിച്ച ബോധവത്ക്കരണമായിരിക്കും ക്യാമ്പെയ്ൻ ഫോക്കസ് ചെയ്യുന്നത്.

നിലവിലെ പരിസ്ഥിതി സാഹചര്യങ്ങൾ കണക്കിലെടുത്ത് സസ്റ്റെയ്നബിളിറ്റി രീതികൾ സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിലും ക്യാമ്പെയ്ൻ ഫോക്കസ് ചെയ്യുന്നുണ്ട്. 100 ശതമാനം റീസൈക്കിൾ ചെയ്യാവുന്ന ഡെറ്റോൾ ബോട്ടിൽ അവതരിപ്പിക്കുന്നതിലൂടെ ഡെറ്റോൾ മുമ്പുണ്ടായിരുന്ന അതേ അളവിൽ അണുക്കൾക്കെതിരെ പോരാടുകയും പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത തരത്തിലുള്ള ബോട്ടിൽ ലഭ്യമാക്കുകയും ചെയ്യുന്നു.

കഴിഞ്ഞ വർഷം ക്യാമ്പെയ്ൻ സ്വച്ഛിൽ നിന്ന് സ്വസ്ഥിലേക്ക് മാറി. അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമുള്ള പോഷകാഹാരമായിരുന്നു ഈ ക്യാമ്പെയ്ന്‍റെ ഫോക്കസ്. ഈ വർഷം കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഫോക്കസ് ആരോഗ്യം, ശുചിത്വം, പരിസ്ഥിതി എന്നിങ്ങനെയുള്ള മൂന്ന് തൂണുകളിലാണ്. ഇവ മൂന്നും ചേരുമ്പോൾ ലോകത്തെ സുരക്ഷിതമായി നിലനിർത്താൻ സാധിക്കുന്നു.

ബിഹേവിയർ ചെയ്ഞ്ച് കമ്മ്യൂണിക്കേഷൻ ഇനിഷ്യേറ്റീവ്സിന്‍റെ ഭാഗമായി, ബിഎസ്ഐ ഡെറ്റോൾ ഹൈജീൻ സ്കൂൾ പ്രോഗ്രാമിന്‍റെ ഔട്ട്റീച്ച് ഇരട്ടിയാക്കുകയാണ്. കോവിഡ് 19 നെ പ്രതിരോധിക്കാൻ ആവശ്യമായ ശുചിത്വം മുൻനിർത്തി 5 ദശലക്ഷം സ്കൂൾ അദ്ധ്യാപകരെ പരിശീലിപ്പിക്കും.

കോവിഡ് 19 പ്രതികരണമായി സ്കൂളുകൾക്ക് സുരക്ഷിതവും പരിരക്ഷിതവുമായൊരു പരിതസ്ഥിതി വിദ്യാർത്ഥികൾക്കായി ഒരുക്കാൻ സഹായിക്കും. കിറ്റിലുള്ളത് സഹായകരമായ മാർഗ്ഗനിർദ്ദേശങ്ങൾ മാത്രമല്ല മാസ്ക്കുകളും സാനിറ്റൈസറുകളും മറ്റും ഉണ്ടാകും. ആദ്യഘട്ടത്തിൽ ഈ കിറ്റ് രാജ്യത്താകമാനമുള്ള 1 ദശലക്ഷം സ്കൂളുകൾക്ക് സഹായകരമാകും.

അടുത്ത മൂന്ന് വർഷത്തിൽ ഉത്തർപ്രദേശിലെ 2.5 ദശലക്ഷം വിദ്യാർത്ഥികളിൽ ഡയറിയ കുറയ്ക്കാനുള്ള പ്രതിബദ്ധത ഡെറ്റോൾ ഹൈജീൻ ഇംപാക്റ്റിനുണ്ട്. ഇന്ത്യയിലെ 8 ജില്ലകളിലായുള്ള 14 ദശലക്ഷം വിദ്യാർത്ഥികളുടെ ജീവിതത്തെ സ്പർശിക്കാനാണ് ഈ പ്രോഗ്രാം പദ്ധതിയിടുന്നത്. കോവിഡ് 19 മുൻകരുതലെന്ന നിലയിൽ സ്കൂളുകൾക്ക് അടിസ്ഥാന സൌകര്യ പിന്തുണ, മെച്ചപ്പെട്ട ആരോഗ്യ, സാനിറ്റൈസേഷൻ രീതികൾക്കായി പോളിസി അഡ്വക്കസി എന്നിവ നൽകും.

ന്യൂട്രീഷൻ ഇംപാക്റ്റ് ബോണ്ടിലൂടെ അടുത്ത നാല് വർഷത്തിൽ 1000 ഗ്രാമങ്ങളിലായുള്ള 177000 പോഷകക്കുറവുള്ള കുട്ടികളുടെ അമ്മമാരിലേക്ക് എത്തിച്ചേരാനാണ് ലക്ഷ്യമിടുന്നത്. 5 വയസ്സിൽ താഴെ പോഷകാഹാരക്കുറവിന്‍റെ അനന്തരഫലങ്ങൾ അനുഭവിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ 40 ശതമാനം കുറവാണ് ലക്ഷ്യമിടുന്നത്.

7 നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിൽ അഡോളസന്‍റ് സെക്ഷ്വൽ റീപ്രൊഡക്റ്റീവ് ഹെൽത്ത് (ASRH) ഫോക്കസ് ചെയ്യുന്ന മറ്റൊരു പദ്ധതിയും ബിഎസ്ഐ ക്യാമ്പെയ്ൻ നടത്തുന്നുണ്ട്. ഇതോടൊപ്പം ഏറ്റവും വലിയ അഞ്ച് റെഡ് ലൈറ്റ് ഏരിയകൾ അല്ലെങ്കിൽ ജില്ലകൾ കേന്ദ്രീകരിച്ച് സേഫ് സെക്‌സ് എഡ്യുക്കേഷനും നടത്തും. 23 സംസ്ഥാനങ്ങളിലായുള്ള 1 മില്യൺ LGBTQ ആളുകളിലേക്ക് എത്തിച്ചേരാനാണ് ലക്ഷ്യമിടുന്നത്. ആരോഗ്യ ഇടപെടൽ, മാനിസികാരോഗ്യ ക്ഷേമം, കമ്മ്യൂണിറ്റി മെയിൻസ്ട്രീമിംഗ്, എംപവർമെന്‍റ് എന്നിവ ഓൺലൈൻ, ഓഫ്‌ലൈൻ ഇടപെടലിലൂടെയാകും നടത്തുക. ഇതുകൂടാതെ, കോംപ്രഹൻസീവ് സെക്ഷ്വാലിറ്റി എഡ്യുക്കേഷൻ പ്രോഗ്രാം, BBT-യിലൂടെ 2 ദശലക്ഷം അഡോളസന്‍റ് കിഡ്സിലേക്ക് എത്തിച്ചേരും. ഇതും ഏഴ് നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലായിരിക്കും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story