AUTO

വാഹനങ്ങളുടെ റീ-രജിസ്ട്രേഷൻ നിരക്ക് 8 ഇരട്ടിയാക്കി

sebin

07 Oct 2021

ന്യൂഡൽഹി: വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കാനുള്ള നിരക്കുകളിൽ വൻ വർധന വരുത്തി ഗതാഗത മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. വാഹനം പൊളിക്കൽ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് റീ റജിസ്ട്രേഷൻ നിരക്കുകൾ ഉയർത്തിയത്. വാഹനം പൊളിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ പുതിയ വാഹനത്തിന് റജിസ്ട്രേഷൻ ഫീസ് ഉണ്ടാകില്ല.

ബസുകൾക്ക് നിലവിലുള്ള റജിസ്ട്രേഷൻ ഫീസിന്റെ പന്ത്രണ്ടര ഇരട്ടിയും കാറുകൾക്ക് എട്ടിരട്ടിയോളവും റീ റജിസ്ട്രേഷൻ ഫീസിൽ വർധനവുണ്ടാവുക.അടുത്ത വർഷം ഏപ്രിൽ ഒന്നോട് കൂടി പുതിയ നിരക്കുകൾ നിലവിൽ വരും.ജിസ്ട്രേഷൻ പുതുക്കാൻ വൈകിയാൽ മോട്ടർ സൈക്കിളിന് പ്രതിമാസം 300 രൂപയും മറ്റ് നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 500 രൂപയും പിഴയുണ്ടാകും.

ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കാൻ വൈകിയാൽ പ്രതിദിനം 50 രൂപവീതം പിഴയുണ്ടാകും പുതുക്കിയ നിരക്ക് പ്രകാരം 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള കാർ റീ രജിസ്റ്റർ ചെയ്യുന്നതിന് 5000 രൂപ അടയ്ക്കേണ്ടതായി വരും. നിലവിൽ ഇത് 600 രൂപയാണ്. ഇരുചക്രവാഹനങ്ങൾക്ക് 1000 രൂപയും ഓട്ടോറിക്ഷകൾക്ക് 2500 രൂപയുമാണ് പുതുക്കിയ നിരക്കുകൾ.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story