CORPORATE

ലോകം കീഴടക്കും ടെക് ഭീമനാകാനൊരുങ്ങി റിലയൻസ്; ജിയോ പ്ലാറ്റ്‌ഫോമിനെ കൂടുതൽ വൈവിധ്യവൽക്കരിക്കുന്നു, ഇന്ത്യ സാക്ഷ്യം വഹിക്കുന്നത് വമ്പൻ സാങ്കേതിക വിപ്ലവത്തിന്

Newage News

06 Jun 2020

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ സ്വപ്‌നങ്ങള്‍ പൂവണിയുകയാണെങ്കില്‍ അദ്ദേഹത്തിന്റെ ജിയോ അടക്കമുള്ള ടെക്‌നോളജി സ്ഥാപനങ്ങള്‍ ഗൂഗിള്‍, ആമസോണ്‍, ആലിബാബ, ടെന്‍സന്റ് തുടങ്ങിയ ആഗോള ഭീമന്മാരുടെ നിലവാരത്തിലേക്ക് ഉയരും. പലചരക്കു സാധനങ്ങള്‍ മുതല്‍ വിഡിയോ സ്ട്രീമിങ് വരെ നല്‍കുന്ന ജിയോ പ്ലാറ്റ്‌ഫോം ആപ്പുകള്‍ക്ക് ഇപ്പോള്‍ത്തന്നെ 38.8 കോടി സബ്‌സ്‌ക്രൈബര്‍മാരുണ്ട്. ഇവയുടെ എല്ലാം നട്ടെല്ല് റിലയന്‍സ് ജിയോ മൊബൈല്‍ നെറ്റ്‌വര്‍ക്കാണ്.

ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ അംബാനി കൂടുതല്‍ വെട്ടിപ്പിടുത്തങ്ങള്‍ക്ക് ഒരുങ്ങുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഫെയ്‌സ്ബുക് അടക്കം അമേരിക്കയിലെ എ-ലിസ്റ്റ് അമേരിക്കന്‍ കമ്പനികളില്‍ നിന്ന് 900 കോടി ഡോളറിന്റെ നിക്ഷേപമാണ് സമാഹരിച്ചിരിക്കുന്നത്. ഇതിലൂടെ അംബാനി അടുത്ത കുതിപ്പിനൊരുങ്ങുകയാണ് എന്നാണ് പറയുന്നത്. ജിയോ പ്ലാറ്റ്‌ഫോമുകളെ കേവലം ടെലികോം കമ്പനിയായി നില നിർത്തുകയല്ല, അതിന്റെ ബഹുമുഖ സാധ്യത മുതലാക്കാനൊരുങ്ങുകയാണ്. ജിയോയുടെ പരമോന്നത ലക്ഷ്യം എന്നു പറഞ്ഞാല്‍ ഒരോ ഇന്ത്യക്കാരനും ഒഴിച്ചുകൂടാനാകാത്ത ഒരു പ്ലാറ്റ്‌ഫോമായി ജിയോയെ ഉയര്‍ത്തുക എന്നതാണ്. ലോകത്തെ മിക്ക രാജ്യങ്ങളിലും ഇന്റര്‍നെറ്റിന്റെ പ്രചാരം പരമാവധി ആയിക്കഴിഞ്ഞു. ഇന്റര്‍നെറ്റിലെത്താത്ത ഇന്ത്യക്കാരുടെ സംഖ്യ വളരെ വലുതാണ്.

വെറുമൊരു എണ്ണ-ഊര്‍ജ്ജ കമ്പനി എന്ന നിലയില്‍ നിന്ന് റിലയന്‍സ് ജിയോ അംബാനിയുടെ നേതൃത്വത്തില്‍ ഇന്റര്‍നെറ്റ് മുതല്‍ നിരവധി ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്ന ഒരു കമ്പനിയായി പടര്‍ന്നു പന്തലിക്കുകയായിരുന്നു. എന്നാല്‍, തന്റെ അടുത്ത ഘട്ട വികസനത്തിന് അമേരിക്കയിലെ ടെക്‌നോളജിയുടെ ഈറ്റില്ലമായ സിലിക്കന്‍ വാലിയുടെ സഹായം വേണം. ഇതിനായാണ് അദ്ദേഹം ഫെയ്‌സ്ബുക്കും മെസെജിങ് സംവിധാനമായ വാട്‌സാപ്പുമായി 5700 കോടി ഡോളറിന്റെ ഇടപാട് നടത്തിയത്. ഫെയ്‌സ്ബുക്കിനെ പോലെയൊരു കമ്പനിക്ക് അംബാനി കൈകൊടുത്തപ്പോള്‍ത്തന്നെ അദ്ദേഹത്തിന്റെ ഭാവിപരിപാടികള്‍ എത്രമേല്‍ അതിമോഹമുള്ളതാണെന്നു തെളിയുകയായിരുന്നു. അംബാനി തന്റെ വിജയത്തിനുള്ള ചേരുവകളായി പറയുന്നത് രാജ്യത്തെ കര്‍ഷകരെയും, വിദ്യാര്‍ഥികളെയും, അദ്ധ്യാപകരെയും, ആരോഗ്യ പ്രവര്‍ത്തകരെയും തനിക്കൊപ്പം കൂട്ടുക എന്നതാണ്.

ഫെയ്‌സ്ബുക്കുമായി നടത്തിയ ഇടപാടു വഴി വാട്‌സാപ് റിലയന്‍സിന്റെയും ഭാഗമാകുകയാണ്. ഇനി ഈ പ്ലാറ്റ്‌ഫോമിനെ ചൈനയിലെ വിചാറ്റിന്റെ മറ്റൊരു പതിപ്പായി വളര്‍ത്തെയെടുക്കുക എന്നതാണ്. ഇന്ത്യക്കാര്‍ക്ക് എന്തിനും ഏതിനും ഒരു ആപ് എന്ന സങ്കല്‍പം പൂര്‍ത്തീകരിക്കാനാണ് അംബാനിയുടെ ശ്രമം. മൊബൈല്‍ ബാങ്കിങ്, മെസേജിങ്, സോഷ്യല്‍ മീഡിയ, ഇകൊമേഴ്‌സ്, തുടങ്ങിയ നിരവധി സേവനങ്ങള്‍ ഒരു കുടക്കീഴീല്‍ കൊണ്ടുവരാനാണ് അംബാനിയുടെ ശ്രമം. വിചാറ്റിന്റെ ഉടമയായ ടെന്‍സെന്റിന് ഇല്ലാത്ത ഒരു ഗുണവും അംബാനിക്കുണ്ട് – മൊബൈല്‍ നെറ്റ്‌വര്‍ക്ക്. ആകര്‍ഷകമായ പ്ലാനുകള്‍ നല്‍കി ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ഇത് ഏറ്റവും മികച്ച സേവനമാണ്. പരമ്പരാഗത ടെലികോം കമ്പനികള്‍ളെ അകറ്റി നിർത്തി ഇന്ത്യയില്‍ ഇകൊമേഴ്‌സ്, ക്ലൗഡ് കംപ്യൂട്ടിങ്, തുടങ്ങിയവയെല്ലാം നടത്തിയ കുതിപ്പിന് രാജ്യം മുഴുവന്‍ സാക്ഷിയാണ്.

എന്നാല്‍, ഫെയ്‌സ്ബുക് പറയുന്നത് റിലയന്‍സും തങ്ങളുടെ കമ്പനിയും രണ്ടായി തന്നെ പ്രവര്‍ത്തിക്കും എന്നാണ്. ഇരു കമ്പനികളും ചേര്‍ന്ന് വാട്‌സാപ്പിനെ ഒരു സൂപ്പര്‍ ആപ്പായി പരിണമിപ്പിച്ചേക്കുമെങ്കിലും തങ്ങളുടെ വ്യക്തിത്വം നിലനിര്‍ത്താന്‍ തന്നെയാണ് ഫെയ്‌സ്ബുക്കിന്റെ തീരുമാനം. അതേസമയം, ഇരുകമ്പനികളും ചെറിയ ബിസിനസ് സ്ഥാപനങ്ങളെ ഓണ്‍ലൈനിലെത്തിക്കാനുള്ള തങ്ങളുടെ ശ്രമം തുടരുകയും ചെയ്യും. ഇന്ത്യക്കാര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള പല ഡിജിറ്റല്‍ സേവനങ്ങളും എത്തിച്ചുകൊടുക്കാന്‍ അംബാനിക്ക് സാധിച്ചേക്കും.

തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ ഇന്ത്യക്കാര്‍ക്ക് യഥേഷ്ടം പലചരക്കു സാധനങ്ങള്‍ വീട്ടിലിരുന്നു വാങ്ങാന്‍ സാധിക്കുക എന്നതായിരിക്കും ഇരു കമ്പനിളും ആദ്യം നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളിലൊന്ന്. ഇന്ത്യന്‍ റീട്ടെയില്‍ മാര്‍ക്കറ്റിന്റെ 70 ശതമാനമാണ് പലചരക്കുവില്‍പ്പന. പലചരക്കു വ്യാപാരികളില്‍ 90 ശതമാനവും തമ്മില്‍ ഒരു ബന്ധവും ഇല്ലാതെ കിടക്കുകയാണ്. ഇവരെ തങ്ങള്‍ക്കൊപ്പം കൂട്ടാനാണ് അംബാനിയുടെ ശ്രമങ്ങളിലൊന്ന്. അംബാനിയുടെ പുതിയ വികസനപ്രവര്‍ത്തനങ്ങളുടെ ആദ്യ പടി ഇതായിരിക്കും. കൊറോണാവൈറസ് ആകട്ടെ ഇന്ത്യക്കാര്‍ പലചരക്കു സാധനങ്ങള്‍ വാങ്ങുന്ന രീതി മാറ്റിക്കൊണ്ടിരിക്കുകയാണ്.

ജിയോമാര്‍ട്ട് കഴിഞ്ഞ വര്‍ഷം തുടങ്ങിയപ്പോള്‍ ഇട്ടിരുന്ന ലക്ഷ്യം ഇന്ത്യയലെ മൂന്നു കോടി ചെറുകിട വ്യാപാരികളെ ഒപ്പം കൂട്ടുക എന്നതായിരുന്നു. കിരാന കടകള്‍ എന്ന് വടക്കേ ഇന്ത്യയില്‍ വിളിക്കുന്ന ചെറുകിട വ്യാപാരികള്‍ക്ക് കോവിഡ്-19 പടര്‍ന്നത് വന്‍ ഷോക്കാണ് നല്‍കിയത്. അവകാരട്ടെ ഇനി ഓണ്‍ലൈല്‍ വില്‍പ്പനായണ് മികച്ച മാര്‍ഗ്ഗം എന്ന നിഗമനത്തിലെത്തുകയും ചെയ്തിരിക്കുകയാണ്. ഇവരെയും, 40 കോടി വാട്‌സാപ് ഉപയോക്താക്കളെയും ഒരു കുടക്കീഴീല്‍ കൊണ്ടുവരിക വഴി മറ്റൊരു വിപ്ലവത്തിനു തുടക്കമിടുകയായിരിക്കും അംബാനി ചെയ്യുക.

ഇന്ത്യയിലെ വിശ്വസ്ത ഓണ്‍ലൈന്‍ വില്‍പ്പനക്കാരായ ഫ്‌ളിപ്കാര്‍ട്ടിനും ആമസോണിനും വന്‍ തിരിച്ചടിയാണ് കൊറോണാവൈറസ് നല്‍കിയത്. അവരുടെ സേവനങ്ങള്‍ അല്ലെങ്കില്‍ അവരുടെ ബിസിസ് മോഡല്‍ തടസപ്പെട്ടേക്കാമെന്ന തിരിച്ചറിവിലാണ് ഉടമകളും ഉപയോക്താക്കളും. അവരുടെ നിലവിലെ പ്രവര്‍ത്തനരീതി ഉപയോഗിച്ച് ഫ്‌ളിപ്കാര്‍ട്ടിനോ ആമസോണിനോ ഇന്ത്യയൊട്ടാകെ പലചരക്കു സാധനങ്ങള്‍ എത്തിച്ചുകൊടുക്കുക എന്നത് സാധ്യമായ കാര്യമല്ല. പല ഉപയോക്താക്കളും പുതിയ സാഹചര്യത്തില്‍ മറ്റു സാധ്യതകള്‍ ആരായാന്‍ നിര്‍ബന്ധിതരാകുകയാണ്. ആമസോണും ഫ്‌ളിപ്കാര്‍ട്ടും ചായപ്പൊടി പോലത്തെനിത്യോപയോഗ സാധനങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ 10 ദിവസം വരെ എടുക്കുമെങ്കില്‍, അന്നു തന്നെ അതു വീട്ടിലെത്തിക്കാനാണ് അംബാനി ശ്രമിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ പല പ്രദേശങ്ങളിലും എത്തിച്ചുകൊടുക്കാന്‍ സാധ്യമല്ലെന്ന് ഫ്‌ളിപകാര്‍ട്ടും ആമസോണും പറയുന്നതും അംബാനി-കിരാനസഖ്യത്തിന്റെ കൈയ്യിലേക്ക് വിജയം എത്തിച്ചു നല്‍കും.

ഇതെല്ലാം കൂടാതെ, അംബാനിയുടെ കമ്പനി പെട്രോളിയം വില്‍പ്പനക്കാരന്‍ എന്ന പേരു കളഞ്ഞ് സോഫ്റ്റ്‌വെയര്‍ കമ്പനിയായി അറിയപ്പെടാനുള്ള ശ്രമത്തിലാണ്. തങ്ങളുടെ കടം 4400 കോടി ഡോളറായിരുന്നുവെങ്കില്‍ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിച്ച് അതവേഗം കടം നികത്തി മുന്നേറാനാണ് അംബാനി ശ്രമിക്കുന്നത്.

Content Highlights: How Asia's richest man is trying to build the next global tech giant

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story