CORPORATE

റിലയന്‍സ് വാര്‍ഷിക പൊതുയോഗം മുംബൈയിൽ; ജിയോ ഗിഗാഫൈബര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും

12 Aug 2019

ന്യൂഏജ് ന്യൂസ്, മുംബൈ: റിലയന്സ് ഇന്ഡസ്ട്രീസ് ലിമിറ്റഡിന്റെ 42-ാമത് വാര്ഷിക പൊതുയോഗം തുടങ്ങി. ഏറെ നാളുകളായി പരീക്ഷണാടിസ്ഥാനത്തില്& സേവനം നല്കിവരുന്ന ജിയോ ഗിഗാഫൈബര് രാജ്യവ്യാപകമായി സേവനമാരംഭിക്കുന്നത് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.   ഇതോടൊപ്പം ജിയോഫോണ് പരമ്പരയിലെ ഏറ്റവും പുതിയ സ്മാര്ട് ഫീച്ചര്ഫോണ് ജിയോഫോണ് 3 യും വേദിയില്; അവതരിപ്പിക്കപ്പെടുമെന്നാണ് റിപ്പോര്ട്ടുകള്. യോഗത്തില് റിലയന്സ് ഇന്ഡ്സ്ട്രീസ് ലിമിറ്റഡ് ചെയര്മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി ഓഹരി ഉടമകളെ അഭിസംബോധന ചെയ്ത് സംസാരിക്കും.                                                                                                                                                                                                                                    കഴിഞ്ഞ വർഷത്തെ പൊതുയോഗത്തിലാണ് റിലയൻസ് ഗിഗാഫൈബർ സേവനങ്ങൾ പ്രഖ്യാപിച്ചത്. 1100 നഗരങ്ങളിൽ ഗിഗാഫൈബർ ഫൈബർ ടു ദി ഹോം സേവനം ആരംഭിക്കുമെന്നാണ് പ്രഖ്യാപനം. 2016 മുതൽ തിരഞ്ഞെടുത്ത മേഖലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ സേവനം ആരംഭിച്ച ഗിഗാഫൈബർ ഉടൻ രാജ്യവ്യാപകമായി സേവനം തുടങ്ങിയേക്കും.

റിലയൻസ് ജിയോ പുതിയ ജിയോഫോൺ പുറത്തിറക്കുമെന്ന് അടുത്തിടെയാണ് റിപ്പോർട്ടുകൾ വന്നത്. ജിയോഫോൺ 3 എന്നപേരിൽ പുറത്തിറങ്ങുന്ന ഫോണിൽ കൂടുതൽ സ്മാർട് ഫീച്ചറുകൾ അവതരിപ്പിച്ചേക്കും.




Related News


Special Story

രാജ്യത്തെ ഏറ്റവും വലിയ എഡ്യൂടെക് കമ്പനിയായ ബൈജൂസ് ആപ്പിന്റെ മൂല്യം 37,000 കോടി രൂപയായി ഉയർന്നു; ആപ്പിലേയ്ക്ക് ഇന്റർനെറ്റ് കമ്പനിയായ ജനറൽ അത്‌ലാന്റിക്കിൽ നിന്ന് 2.5 കോടി ഡോളറിന്റെ പുതിയ നിക്ഷേപം