CORPORATE

റിലയൻസ് ഇൻഡസ്ട്രീസിന് റെക്കോർഡ് ലാഭം; അവസാന ത്രൈമാസത്തിൽ നേടിയത് 11,640 കോടി രൂപയുടെ ലാഭം

Newage News

20 Jan 2020

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന് റെക്കോർഡ് ലാഭം. ഡിസംബറിൽ അവസാനിച്ച 3 മാസത്തിൽ 11,640 കോടി രൂപ ലാഭം നേടി. മുൻ വർഷം ഇതേ കാലയളവിൽ ഇത് 10,251 കോടിയായിരുന്നു. ഒക്ടോബർ–ഡിസംബർ കാലയളവിൽ ഏറ്റവും കൂടുതൽ ലാഭം നേടുന്ന സ്വകാര്യ കമ്പനിയായി റിലയൻസ് മാറി. 2013 ജനുവരി–മാർച്ചിൽ ഐഒസി 14512 കോടി ലാഭം നേടിയതാണ് ഇതിനു മുൻപുള്ള റെക്കോർഡ്.

വരുമാനം 1.4% കുറഞ്ഞ് 168858 കോടിയായി.  റിലയൻസ് ജിയോയുടെ ലാഭം 62.5% വർധിച്ച് 1350 കോടിയിലെത്തി. മുൻ വർഷം ഇതേ കാലയളവിൽ ഇത് 831 കോടിയായിരുന്നു. വരുമാനം 28.3% ഉയർന്ന് 13968 കോടിയായി. ഉപയോക്താക്കൾ 32.1% വർധിച്ചു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story