CORPORATE

ടെലികോം വരിക്കാരുടെ മാർച്ചിലെ എണ്ണത്തിൽ പിടിച്ചുനിന്നത് ജിയോയും ബിഎസ്എൻഎലും മാത്രം; വമ്പന്മാരെ ഉപേക്ഷിച്ച ഉപഭോക്താക്കളുടെ എണ്ണം 77 ലക്ഷം

Newage News

20 Jul 2020

രാജ്യത്തെ ടെലികോം മേഖലയിലും കൊറോണവൈറസും മറ്റു പ്രതിസന്ധികളും കാര്യമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ മേഖലയിൽ വൻ മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. മുൻനിര ടെലികോം കമ്പനികൾക്കെല്ലാം വൻ തിരിച്ചടിയാണ് നേരിട്ടത്. കൊറോണ കാരണം മിക്ക കമ്പനികളും സാമ്പത്തികമായി വൻ പ്രതിസന്ധി നേരിടുമ്പോൾ തന്നെ ചിലർ വരിക്കാരെ നേടുന്നതിലും പരാജയപ്പെട്ടു. ട്രായിയുടെ മാർച്ച് മാസത്തിലെ കണക്കുകൾ പ്രകാരം വരിക്കാരുടെ എണ്ണത്തിൽ ജിയോയും ബിഎസ്എൻഎലും മാത്രമാണ് പിടിച്ചുനിന്നത്. എന്നാൽ, വോഡഫോൺ ഐഡിയ, എയർടെൽ കമ്പനികൾക്ക് മാർച്ചിൽ വൻ തിരിച്ചടിയാണ് നേരിട്ടത്. ജനുവരിയിലും ഫെബ്രുവരിയിലും തിരിച്ചടിയായിരുന്നു. വോഡഫോൺ ഐഡിയ, എയർടെൽ കമ്പനികൾക്ക് മാത്രമായി മാർച്ചിൽ 76.15 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടത്.

ഡിസംബറിലാണ് മുൻനിര ടെലികോം കമ്പനികളെല്ലാം കുത്തനെ നിരക്ക് കൂട്ടിയത്. എന്നാൽ, ബിഎസ്എൻഎൽ നിരക്ക് കൂട്ടിയിരുന്നില്ല. നിരക്കു കൂട്ടിയതോടെ പുതിയ വരിക്കാരെ നേരിടുന്നതിൽ ജിയോയ്ക്ക് നേരിയ ഇടിവ് നേരിട്ടിരുന്നു. ഡിസംബറിൽ ജിയോയ്ക്ക് കേവലം 82,308 അധിക വരിക്കാരെയാണ് ലഭിച്ചതെങ്കിൽ ജനുവരിയിൽ ഇത് 65.55 ലക്ഷമായി ഉയര്‍ന്നിരുന്നു. എന്നാ‍ൽ മാർച്ചിൽ 46 ലക്ഷം പുതിയ വരിക്കാരെ മാത്രമാണ് ജിയോക്ക് ലഭിച്ചത്. ഇതോടെ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 38.78 കോടിയായി.

മാർച്ചിൽ 31 നു ലഭ്യമായ കണക്കുകൾ പ്രകാരം രാജ്യത്തെ മൊത്തം മൊബൈൽ ഫോൺ വരിക്കാരുടെ എണ്ണം 115.77 കോടിയാണ്. എന്നാൽ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനികളായ വോഡഫോണിനും ഐഡിയക്കും നഷ്ടപ്പെട്ടത് 63.53 ലക്ഷം വരിക്കാരെയാണ്. വോഡഫോൺ ഐഡിയയുടെ മൊത്തം വരിക്കാരുടെ എണ്ണം 31.91 കോടിയാണ്.

മാർച്ച് മാസത്തിൽ ബിഎസ്എൻഎല്ലിന് പുതുതായി ലഭിച്ചത് 95,428 വരിക്കാരെയാണ്. ഇതോടെ മൊത്തം വരിക്കാരുടെ എണ്ണം 11.96 കോടി ആയി. ഭാർതി എയർടെലിന് മാർച്ചിൽ 12.61 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടത്. ഇതോടെ കമ്പനിയുടെ മൊത്തം വരിക്കാരുടെ എണ്ണം 32.78 കോടിയായി.

Content Highlights: English Summary: Highlights ofTelecom Subscription Data as on 31th March, 2020

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story